Pages

Tuesday, November 07, 2006

ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ കുട പോയാല്‍....

എന്റെ അയല്‍വാസിയുടെ മകന്‍ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിലാണ്‌ പഠിക്കുന്നത്‌.ഒരു ദിവസം അവന്‍ തന്റെ കുട സ്കൂളില്‍ മറന്ന് വെച്ചു. വീട്ടിലെത്തിയപ്പോള്‍ ഉമ്മ മകനോട്‌ ചോദിച്ചു.

" നിന്റെ കുട എവിടെപ്പോയി ?"

 " സ്കൂളില്‍ മറന്ന് വെച്ചു "

 "നാളെ മറക്കാതെ സ്കൂളില്‍ അന്വേഷിക്കണം "

 " ങാ " . പിറ്റേ ദിവസവും അവന്‍ കുടയില്ലാതെ തിരിച്ചു വന്നു.

 " എന്താ , കുട കിട്ടിയില്ലേ ?" ഉമ്മ ചോദിച്ചു.

 " ഇല്ല "

 " നീ അന്വേഷിച്ചോ?"

 " ഇല്ല "

 " ഛെ...എന്താ നീ അന്വേഷിക്കാഞ്ഞത്‌ ?"

 " നിങ്ങള്‍ പറയുന്ന പോലെ അങ്ങനെയങ്ങ്‌ ചോദിക്കാന്‍ പറ്റൂല..."

 " പിന്നെ ..."

 " അത്‌ ഇംഗ്ലീഷില്‍ ചോദിക്കണം....ബലൂണ്‍ വീര്‍പ്പിക്കുന്ന വിസിലടിക്കുന്ന വെള്ളം ചീറ്റുന്ന ഒരു കുട നിങ്ങള്‍ ആരെങ്കിലും കണ്ടോ എന്ന് ഇംഗ്ലീഷില്‍ എങ്ങനെ ചോദിക്കും എന്ന് ഉമ്മ ഒന്ന് പറഞ്ഞാട്ടെ..."

 " മോനേ......അതിലും നല്ലത്‌ നമുക്ക്‌ പുതിയൊരു കുട വാങ്ങുന്നതാ..." ഉമ്മ മെല്ലെ തടിയൂരി.

16 comments:

Areekkodan | അരീക്കോടന്‍ said...

ഒരു സംഭാഷണത്തിന്റെ കുഞ്ഞു പോസ്റ്റ്‌

വല്യമ്മായി said...

കുറച്ച് വരികളിലൂടെ കൂടുതല്‍ പറഞ്ഞു താങ്കള്‍

സൂര്യോദയം said...

ഹ ഹാ... കലക്കീ... സ്കൂളില്‍ കാല്‌ കല്ലില്‍ തട്ടിയിട്ട്‌ ഒരു കുട്ടി കരഞ്ഞത്‌ ഇങ്ങനെ.. 'അയ്യോ... മൈ ലെഗ്‌..... ഹീീ....' (സത്യായിട്ടും നടന്ന സംഭവാ...) :-)

Unknown said...

അരീക്കോടാ രസകരം തന്നെ. :-)

മുസാഫിര്‍ said...

അരീക്കോടാ,

നല്ല പോസ്റ്റ് .മമ്മി,മമ്മി ഓലമടല്‍ ഈസ് ഫാളിങ്ങ്,എന്നു ഒരു തങ്കശ്ശേരിക്കാരനെ കളിയാക്കാറുണ്ടായിരുന്നു.

Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായീ നന്ദി

സൂര്യാ....അത്‌ സൂര്യ തന്നെ ആയിരുന്നില്ലേ?

ദില്‍ബേട്ടാ നന്ദി

മുസാഫിര്‍ക്കാ തങ്കശ്ശേരിക്കാരന്റെ വിശേഷങ്ങള്‍ പോസ്റ്റാക്കൂ.

വേണു venu said...

മൈ മതര്‍ റണ്ണികോ റണ്ണിക്കോ കവളി മടല്‍ ഈസ് കമിങ്... ഇങ്ങനെയും ഒരു തെങ്ങിന്‍റെ മൂട്ടില്‍ നിന്നു കേട്ടതായി കേട്ടിട്ടുണ്ടു്.
അരിക്കോടാ,സിങ്കപ്പൂരില്‍ നിന്നു വന്ന ഒരാശാന്‍ അമ്മയോടു ചോദിച്ചു,തേങ്ങ കണ്ടിട്ടു് ,ഇതെന്നത്തിന്‍ കായ്?. അതു പോട്ടെ ഒരു ഗള്‍ഫുകാരന്‍, ഇന്നു ഞായറാഴ്ചയാണെന്നു പറഞ്ഞ അമ്മയോടു ചോദിച്ചു., ങേ ഇവിടൊക്കെ ഇപ്പോഴും ഞായറാഴ്ച ഒക്കെ ഉണ്ടോ?. ‍‍

Areekkodan | അരീക്കോടന്‍ said...

വേണുജീ...മലയാളി മലയാളിയുടെ വര്‍ഗ്ഗസ്വഭാവം കാണിക്കാതിരിക്കോ?

ദിവാസ്വപ്നം said...

ഹ ഹ അരീക്കോടാ

ഇത് കൊള്ളാം.

Anonymous said...

അടുത്ത period ഏതാ സബ്ജെക്റ്റ്-ന്ന് കുട്ടികളോട് ചോദിക്കാന്‍ വയ്യാതെ വീര്‍പ്പുമുട്ടിനിന്ന ഒരു ഇംഗ്ലീഷ് മീഡിയം ടീച്ചറുടെ ആദ്യദിവസത്തെ സ്ക്കൂള്‍ അനുഭവം കേട്ടിട്ടുണ്ട്..ഉള്ളില്‍ എവിടേയൊ ഉണ്ടായിരുന്നു.. അങ്ങട് പുറത്തുവരുന്നില്ലായിരുന്നത്രെ..

നന്നായിട്ടുണ്ട്.. സ്നേഹിത

മണ്ടൂസ് said...

എന്റെ ഒരു സുഹ്രുത്ത് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ എന്നെ കണ്ടു ചോദിച്ചു, നീ എവിടെ പോകുന്നു?.
ഞാന്‍ ഒരു ശവമടക്കിനു പോകുന്നു.

ഉടനെ സുഹ്രുത്ത്:- ഓ ഇവിടെ ഇപ്പോഴും മരിച്ചതിനു ശേഷമാണോ ശവമടക്കുന്നത്?.

ഏങിനെയുണ്ട്?/

ഉണ്ണിക്കുട്ടന്‍ said...

അയ്യോ ഇതു ഇംഗ്ലീഷില്‍ ചോദിക്കാനണോ വിഷമം , ദിങ്ങനെ ചോദിച്ചാപ്പോരേ..

"ആര്‍ യു ദി സീയിങ്ങ് ഓഫ് മൈ ബലൂണ്‍ എയര്‍ ഫില്ലിങ്ങ് ആന്‍ഡ് വാട്ടര്‍ ചീറ്റിങ്ങ് അമ്പ്രെലാ"

mini//മിനി said...

മർമ്മത്തിൽ കൊള്ളുന്ന നർമ്മം, നന്നായിരിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ദിവ...മനോരാജ്യത്തിലെ തോന്ന്യാക്ഷര്‍ങ്ങളിലേക്ക് ഹൃദ്യമായ സ്വാഗതം.

മുന്തിരി...മനോരാജ്യത്തിലെ തോന്ന്യാക്ഷര്‍ങ്ങളിലേക്ക് ഹൃദ്യമായ സ്വാഗതം.ഇപ്പോള്‍ മരിക്കുന്നതിന് മുമ്പും അടക്കുന്നുണ്ട് എന്ന് കേള്‍ക്കുന്നു.!!

ഉണ്ണിക്കുട്ടാ...വേണ്ട കഷ്ടപ്പെടേണ്ട.ഞാന്‍ അങ്ങ് എടുത്ത് തന്നേക്കാം!

മിനി...പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.

ente lokam said...

ഹ ..ഹ ...വേണ്ട വേണ്ട gulf കാരെ മാത്രം കുറ്റം പറയണ്ട
ഞങ്ങള്‍ക്ക് മലയാളം പ്രാണന്‍ ആണ്.(exception കാണും)
അത് കൊണ്ടല്ലേ ഞങ്ങള്‍ക്ക് നിങ്ങളെ ഒക്കെ ബ്ലോഗ്‌ വഴി ഇങ്ങനെ കാണാന്‍ ഒക്കുന്നത് തന്നെ.പിന്നെ ഇത് ഇംഗ്ലീഷ് മീഡിയം കാലം ആണ്.അതിനെന്തു ഗള്‍ഫും കേരളവും?

ഇവിടെ ഒന്നുണ്ട്.കുട്ടികള്ക് എന്തും പറയാന്‍ ഉള്ള confidence .അത്
ഇംഗ്ലീഷില്‍ നിന്നും മലയാളത്തില്‍ നിന്നും ഒന്നിച്ചു കിട്ടണം.അവിടെ ആണ് വിദ്യാഭാസത്തിന്റെ കാതല്‍..
എന്‍റെ പെങ്ങളുടെ മോളോട് ഞാന്‍ ചോദിച്ചു നിന്റെ അമ്മ എന്ത് ചെയ്യുന്നു.
അവള്‍ പറഞ്ഞു.she is cleaning the room with a broom ..ഞാന്‍ പറഞ്ഞു.മലയാളത്തില്‍
പറയെടി.അവള്‍ പറഞ്ഞു.അങ്കിള്‍ she is "ചൂലിംഗ്" the room (മനസ്സിലായില്ലേ?ചൂല്
കൊണ്ട് റൂം അടിക്കുന്നു എന്ന്..)

ആശംസകള്‍....

UpdateNewth said...

casino online
คาสิโนออนไลน์

Post a Comment

നന്ദി....വീണ്ടും വരിക