Pages

Thursday, January 25, 2007

യഥാര്‍ത്ഥ കാടന്‍ ചിന്തകള്‍

ബാലനായിരുന്ന കാലത്ത്‌ ആരോ ഒരു ഐസ്‌ വാങ്ങിത്തന്നു.ഐസില്‍ നിന്നും ഇറ്റിറ്റ്‌ വീഴുന്ന വര്‍ണ്ണത്തുള്ളികളില്‍ നോക്കി ആനന്ദിച്ചു. അവസാനതുള്ളിയും ഇറ്റിവീണ്‌ ഐസ്‌ അപ്രത്യക്ഷമായപ്പോള്‍ സങ്കടം തോന്നി. കോളേജില്‍ പോകുന്ന കാലത്ത്‌ , രാത്രി മെഴുകുതിരി വെളിച്ചത്തില്‍ വായിച്ചിരിക്കുമ്പോള്‍ ഇയ്യലുകള്‍ ആത്മഹത്യ ചെയ്യുന്നത്‌ നിര്‍വ്വികാരനായി നോക്കി ഇരുന്നു.ഉരുകിയൊലിച്ചിറങ്ങുന്ന മെഴുക്‌ തീര്‍ക്കുന്ന രൂപങ്ങളില്‍ കണ്ണും നട്ടിരുന്നു.മേശയില്‍ പറ്റിയിരിക്കുന്ന മെഴുകിണ്റ്റെ അവസാന കണികയും ഉരുകിത്തീര്‍ന്ന്‌ തിരിയണഞ്ഞപ്പോള്‍ മനസ്സില്‍ ഒരു നൊമ്പരം ഉടലെടുത്തു. ഡിഗ്രിക്ക്‌ പഠിക്കുന്ന കാലത്ത്‌ , മുടി ചീകിയപ്പോള്‍ ഞെട്ടിക്കുന്ന ആ സത്യം പുറത്തായി.തലയില്‍ നിന്നും വിട പറയുന്ന ഓരോ മുടിയും , എന്തിനീ ഫലഭൂയിഷ്ടമായ മണ്ണുള്ളിടം വിട്ട്‌, പൊടി നിറഞ്ഞ തറയില്‍ വീണ്‌ ജീവിതം അവസാനിപ്പിക്കുന്നത്‌ എന്നാലോചിച്ച്‌ നോക്കി.ഇനി ഒരിക്കലും അവ എണ്റ്റെ തലയിലേക്ക്‌ തിരിച്ചുവരില്ല എന്ന സത്യം എന്നെ വേദനിപ്പിച്ചു. പുതുവര്‍ഷം പിറന്നപ്പോള്‍ പഴയ കലണ്ടര്‍ ചുരുട്ടിക്കൂട്ടി എവിടെയോ എറിഞ്ഞു.ശേഷം എല്ലാവര്‍ക്കും സന്തോഷപ്രദമായ പുതുവത്സരങ്ങളും നേര്‍ന്നു.കുടിച്ചും കൂത്താടിയും പലരും പുതുവര്‍ഷം ആഘോഷിച്ചു. എന്തിന്‌ ? മരണത്തിലേക്ക്‌ ഒരു ചുവട്‌ കൂടി അടുത്തതിനോ ? ആയുസ്സില്‍ നിന്നും ഒരധ്യായം കൂടി കൊഴിഞ്ഞ്‌ പോയതിനോ ? അതല്ല , ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത അവസരങ്ങള്‍ നഷ്ടപ്പെട്ടതിനോ ? അപ്രത്യക്ഷമായ ഐസിനെയോര്‍ത്ത്‌ സങ്കടപ്പെട്ട , ഉരുകിത്തീര്‍ന്ന മെഴുകുതിരി നൊമ്പരപ്പെടുത്തിയ , കൊഴിഞ്ഞുപോയ മുടികള്‍ വേദനപ്പെടുത്തിയ എണ്റ്റെ മനസ്സ്‌.......അതിലെ ചിന്തകള്‍ കാടുകയറുന്നു......... നിങ്ങളുടെ ചിന്തകളോ ?

12 comments:

Areekkodan | അരീക്കോടന്‍ said...

എണ്റ്റെ മനസ്സ്‌.......അതിലെ ചിന്തകള്‍ കാടുകയറുന്നു......... നിങ്ങളുടെ ചിന്തകളോ ?

സുല്‍ |Sul said...

എന്റെ ചിന്തകളും.

-സുല്‍

Anonymous said...

ഇല്ല . കാരണം ഉണര്‍വ്വില്‍ എനിക്കു ചിന്തകളില്ല. കനവിലെ ചിന്തകള്‍ക്കാണെങ്കില്‍ ഉണരും വരെ മാത്രമെ ആയുസ്സുമുള്ളു.

സോ ഞാന്‍ ഹാപ്പി....

Nousher

മൈഥിലി said...

മുടി പോയി പോയി കഷണ്ടീ ആയോ?
ബാക്കി പോസ്റ്റുകളും വായിച്ചു .ഉപദ്രവ വിഷേപണം വായിച്ച് ചിരിവന്നു.
എന്‍റെ ഒരു സഹപാഠി പരീക്ഷക്ക് ഒരു ചരിത്ര സംഭവം ചോദിച്ചപ്പോള്‍ അതൊരു വ്യക്തിയുടെ
പേരാണെന്നു കരുതി വിശേഷപ്പെട്ട ഒരു കുറിപ്പ് എഴുതിയുണ്ടാക്കി.അവളിപ്പോള്‍ ടീച്ചര്‍‍ ആണ്.അതോര്ത്തുപോയി.

Anonymous said...

http://dropsofrain.wordpress.com/സമര്‍പ്പണം/

Areekkodan | അരീക്കോടന്‍ said...

സുല്ലേ...കുറെ കാലമായല്ലോ കണ്ടിട്ട്‌.. നൌഷര്‍.....സന്തോഷം...
മൈഥിലീ... പഴയ പോസ്റ്റുകളും വായിച്ചു നോക്കി കമണ്റ്റുക
ഒയാസിസ്‌.....കുഞ്ഞുണ്ണി കവിത ഇഷ്ടപ്പെട്ടു..

Kaithamullu said...

യഥാര്‍ത്ഥ ചിന്തകള്‍ കാടന്‍ ചിന്തകളാണെന്ന് തോന്നുന്നത് ശരിക്കും പ്രായപൂര്‍ത്തിയകുമ്പോഴാണ്.
അല്ലെങ്കില്‍ ഇതൊക്കെ ഓര്‍ക്കാനെവിടാ സമയം?
അരീക്കോടാ, അപ്പോ ഒഴിവുസമയവിനോദമിതൊക്കെത്തന്നെ?

G.MANU said...

Verpatalukal anallo mashe jeevitham thanne.....

good one

ചേച്ചിയമ്മ said...

അധികം കാടുകയറി ചിന്തിക്കേണ്ട മാഷേ,തലയില്‍ കഷണ്ടി കയറും.

Areekkodan | അരീക്കോടന്‍ said...

കൈതമുള്ളേ....പ്രായപൂര്‍ത്തി രണ്ടാം പ്രാവശ്യം ആകാറായി...വയസ്സ്‌ ൩൪ കഴിഞ്ഞു എന്ന്‌.... ഇപ്പോഴും ചിന്തിച്ചില്ലെങ്കില്‍ ഇനി എപ്പോഴാ അതിന്‌ സമയം ?
മനുജീ....വേര്‍പ്പെടാന്‍ വേണ്ടി ഒരു ഒത്തുകൂടല്‍...ഇതറിയാമായിട്ടും നാം വീണ്ടും വീണ്ടും ഒത്തുകൂടുന്നു.
ചേച്ചിയമ്മേ.....എണ്റ്റെ ഫോട്ടോ വക്കാത്തതിണ്റ്റെ രഹസ്യം ഇപ്പോള്‍ പിടികിട്ടിയോ? കഷണ്ടി ഇനി കയറില്ല... ഇറങ്ങുകയേ ഉള്ളൂ!!!

കരീം മാഷ്‌ said...

കഷണ്ടിയെ ഓര്‍ത്തു വിഷമിക്കേണ്ടാ
ഗള്‍ഫ് ഗേറ്റിന്റെ എതു ശാഖയിലും ചെന്നു എന്റെ പേരു പറഞ്ഞാല്‍ അവര്‍ ആദ്യത്തിനെക്കളും നന്നായി മുടി വെച്ചു പിടിപ്പിച്ചു തരും.
കമ്മിഷന്‍ അവരെന്റെ അക്കൌണ്ടിലിട്ടു തരും.

Areekkodan | അരീക്കോടന്‍ said...

കരീം മാഷേ.....ആ കഷണ്ടിയുടെ തിളക്കമാണോ ഈ ഫോട്ടോയുടെ തലഭാഗത്ത്‌ ഒരു ഭയങ്കരം ഗ്ളൊ !!!!!ഗള്‍ഫ്‌ ഗേറ്റിലേക്ക്‌ തല്‍ക്കാലം ഇല്ല.കമ്മീഷന്‍ കിട്ടാന്‍ വേറെ ആളെ സംഘടിപ്പിച്ചു തരാം...

Post a Comment

നന്ദി....വീണ്ടും വരിക