Pages

Friday, January 26, 2007

കദീശുതാത്തയുടെ വെളിപ്പെടുത്തല്‍.

(പുതിയ വായനക്കാര്‍ ദയവായി ആദ്യം ഇവ വായിക്കുക ) അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സൈനബക്കുള്ള നെല്ലിക്കകള്‍. അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: അബുവിന്റെ മുഹബ്ബത്ത്‌ അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: മോലിക്കാക്കാന്റെ പുന്നാരമോള്‌ സൈനബ അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സൈനബയുടെ വീട്ടില്‍ അരീക്കോടന്റെ കാടന്‍ ചിന്തകള്‍...!!!!: സ്വപ്നലോകത്തെ സൈനബ കദീശുതാത്തയുടെ ചുറ്റും പെണ്ണുങ്ങള്‍ കൂട്ടം കൂടി നിന്നു.ഓരോരുത്തരും പലതരം കുശുകുശുക്കലുകള്‍ നടത്തി.അവര്‍ക്കിടയില്‍ ഒന്ന്‌ നേരെ ചൊവ്വെ ശ്വാസം പോലും വിടാനാകാതെ കദീശുതാത്ത ഞെരങ്ങി. "സൈ....സൈന........ബാ......."കദീശുതാത്ത വീണ്ടുംവിളിച്ചു. "ഇ...മ്മാ...ഇണ്റ്റെമ്മാ..."ഓടിക്കിതച്ച്‌ വീട്ടില്‍കയറിയ ഉടന്‍ സൈനബ വിളിച്ചു. "ഫ....ബലാലേ.....യൌട്യേനി ജ്ജ്‌...ഇമ്മ ബടെ മജ്ജത്താകാന്‍ കടക്കുമ്പം അണ്റ്റൊര്‌ സിങ്കാരം..." ദ്വേഷ്യം കൊണ്ട്‌ ഉയിര്‍ത്തെണീറ്റ കദീശുതാത്ത സൈനബയുടെ നേരെ ചീറി.സംഭവമെന്തെന്നറിയാതെ സൈനബ ഞെട്ടി. അപ്പോഴേക്കും അങ്ങാടിയില്‍ പോയിരുന്ന മോലികാക്കയും തിരിച്ചെത്തി. "എത്താ ബടെ ഒര്‌ ലോക ബനിതാ സമ്മേളനം ? " സ്ത്രീകളെ എല്ലാവരെയും കൂടി കണ്ടപ്പോള്‍ മോലികാക്ക ചോദിച്ചു.മോലികാക്കയുടെ ശബ്ദം കേട്ട സ്ത്രീകള്‍ സൈഡിലേക്ക്‌ മാറി.അപ്പോഴാണ്‌ നിലത്തിരിക്കുന്ന കദീശുതാത്തയെ മോലികാക്ക കണ്ടത്‌. "ങേ...എത്താ അങ്ക്ക്‌ പറ്റ്യേ... ?" കദീശുതാത്ത ഒന്നും പറയാതെ സൈനബയുടെ നേരെ ഒന്ന്‌ തുറിച്ചു നോക്കി....കാര്യമെന്തെന്നറിയാതെ സൈനബ ഉമ്മയെയും നോക്കി. "എത്താ...ഉമ്മിം മോളും കൂടി അങ്ങട്ടുമിങ്ങട്ടും നോക്കി ഞമ്മളെ കോയി ആക്ക്ണ്‌.. ?" "ങളെ പുന്നാര മോളോടെന്നെ ചോയ്ച്ചോക്കി..." കദീശുതാത്ത സൈനബയെ തന്നെ നോക്കിക്കൊണ്ട്‌ പറഞ്ഞു. "ഞാം ബട്ക്കേകണ്ടത്ത്‌ല്‌ ആട്നെ മേച്ചെയ്നി....അപ്പംണ്ട്‌ ഇമ്മ കെട്ടിമര്‍ഞ്ഞ്‌ ബീണ്‌ന്നും പറഞ്ഞി മറ്യാത്ത മണ്ടി ബര്‌ണ്‌...ബേറെത്തും ഇച്ചറീല.... " "അ..അ...ആ...ഇത്‌ നല്ല കത....ഞമ്മള്‌ പീട്യേക്കും സൈനു കണ്ടത്ത്ക്കും പോയ നേരം നോക്ക്യന്നെ കദീശോ ഇജ്ജ്‌ ബീണ്‌ ....ബീണത്‌ എത്ത്നാന്ന്‌ ബീണ അന്‍ക്കും പുടില്ല....പോയ ഇന്‍ക്കും പുടില്ല....സൈനൂനും പുടില്ല....ബല്ല ഒട്യേനോ ...ജിന്നോ ബന്നോ.. ?" "ബന്ന്‌...ബന്ന്‌...ഒട്യേനും ജിന്നൊന്നല്ല.....അര്‍മാന്‍ മോല്യാര്‍...." മറ്യാത്ത പെട്ടെന്ന്‌ വിളിച്ച്‌ പറഞ്ഞു. "അര്‍മാന്‍ മോല്യാരോ...എത്തെയ്നും ബിസേസം..?" സൈനബക്ക്‌ സംശയമായി. "ആ...അണ്റ്റെ കിസ്സ പറ്യാന്‍ തന്നെ....ജ്ജ്‌ കണ്ടത്ത്‌ല്‌ ആട്നെ മേച്ച്ണ മാതിരി ഓത്തള്ളീല്‌ ഒര്‌ പോത്ത്നെ മേച്ച്ണ്ട്ന്ന്‌ മോല്യാര്‌ പറഞ്ഞപ്പം ണ്റ്റെ ഖല്‍ബ്‌..." കദീശുതാത്ത വിവരിക്കാന്‍ തുടങ്ങി. "ങേ...ഓത്തള്ളീല്‌ പോത്ത്നെ മേച്ചെ...?"മോലികാക്കാക്കും മനസ്സിലായില്ല. "ആ...അതെന്നെ....ഓള്‌ ഓത്തള്ളീല്‌ പോണത്‌ ഓത്തട്ച്ചാനല്ല.....ഏതോ ഒര്‌ പോത്ത്ണ്റ്റപ്പം സിങ്കരിക്കാനാ...." കദീശുതാത്ത കാര്യം വെട്ടിത്തുറന്ന്‌ പറഞ്ഞു. "ങേ....കെട്ടിച്ച്‌ ബ്ട്ണ ബരേങ്കിലും ഓത്ത്‌ പട്ച്ചോട്ടേന്ന്‌ ബിചാരിച്ച്‌ ബ്ട്ടപ്പം..." മോലികാക്കാക്കും കലികയറി.ബാപ്പയുടെയും ഉമ്മയുടെയും ദ്വേഷ്യത്തിണ്റ്റെ പൊരുളറിയാതെ സൈനബ കൂസലില്ലാതെ ഇരുന്നു. "കണ്ട്‌ലേ.......കുന്തം മുണ്‍ങ്ങ്യമാതിരി കുത്തര്‍ക്ക്ണ്‌...." സൈനബയെ നോക്കിക്കൊണ്ട്‌ കദീശുതാത്ത പറഞ്ഞു. "ബടെ ബാടീ....അണ്റ്റെ ഓത്തള്ളീലെ സിങ്കാരം ഇന്ന്‌ ഞാന്‌ നിര്‍ത്തിതര...നടക്കെടി അപ്പര്‍ത്ത്ക്ക്‌.." മോലികാക്ക ആജ്ഞാപിച്ചു. അനുസരണയുള്ള ആട്ടിന്‍കുട്ടിയെപ്പോലെ, കാര്യമൊന്നുമറിയാതെ സൈനബ അപ്പുറത്തെ റൂമിലേക്ക്‌ നടന്നു.പിന്നാലെ ഒന്നാംതരമൊരു ചൂരലുമായി മോലികാക്കയും പുറപ്പെട്ടു.

6 comments:

Areekkodan | അരീക്കോടന്‍ said...

പുതിയ സംഭവ വിശേഷങ്ങളുമായി സൈനബ വീണ്ടും... !

sajid said...

ഓൊ സൈനബ അഴകുള്ള സൈനബ
ഇളമാന്‍ കിടാവു പൊലെ വന്നതെന്തിനാണു നീ
ഓൊ സൈനബ അലിവുള്ള സൈനബ അറിയാതെ ഒാന്റെ ജീവനായതെന്തിനാനു നീ

ഓ സൈനബ...സൈനബാ....സൈനബാ...

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരീക്കോടന്‍ മാഷേ..
നന്നായിട്ടുണ്ട്‌..പറഞ്ഞുവരുമ്പോ നമ്മളു അയല്‍പക്കക്കാരാ..ഞാന്‍ ഒരു പത്തു കിലോമീറ്റര്‍ ദൂരെയാണു..തോട്ടുമുക്കം...കണ്ടതില്‍ സന്തോഷം

മൈഥിലി said...

സൈനബയെ തല്ലിചതക്കുമോ ബാപ്പ?ഒന്നു വേഗം പറയണേ.

Areekkodan | അരീക്കോടന്‍ said...

സാജിദേ ... പാട്ട്‌ കാണാന്‍ കൊള്ളാം... പാടി ശല്യപ്പെടുത്താറില്ലാലോ ?
കുട്ടന്‍സ്‌ ... ങേ...തോട്ടുമുക്കത്തോ ? പരിചയപ്പെട്ടതില്‍ സന്തോഷം...
മൈഥിലീ...അത്‌ അടുത്ത പോസ്റ്റ്‌ വരെ സസ്പെന്‍സ്‌ ആയി നില്‍ക്കട്ടെ.

salim | സാലിം said...

ന്നാലും ന്റ സൈനബാ.... സങ്ങതി ജോറായിട്ട്‌ ണ്‌ട്‌ അരീക്കോട്ടേരാ

Post a Comment

നന്ദി....വീണ്ടും വരിക