Pages

Tuesday, July 17, 2007

കോയാക്കയുടെ മക്കാനി

"കോയാക്കാ....അസ്സലമലൈക്കും..." മക്കാനിയില്‍ കയറിയ വണ്ടിക്കാരന്‍ സലാം പറഞ്ഞു. "അ...വലൈകുമുസ്സലാം....സൈതാല്യോ...? ഒപ്പരം ആരാ...?" സലാം മടക്കി കൊണ്ട്‌ കോയാക്ക ചോദിച്ചു. "അത്‌ ഞമ്മളെ നാട്ട്‌ല്‌ള്ളൊര്‌ കുണ്ടനാ*..." "ആ...അനക്ക്‌ സഹായത്തിന്‌ കൂട്ട്യേതായിരിക്കും...." "ആ കിസ്സ* ഞമ്മള്‌ പറഞ്ഞ്‌ തരാ.....ഞമ്മക്ക്‌ രണ്ടാക്കും ആദ്യം...അനക്ക്‌ എത്താ മാണ്ട്യേ*?..." അബുവിന്റെ നേരെ തിരിഞ്ഞ്‌ വണ്ടിക്കാരന്‍ ചോദിച്ചു. "ഇച്ച്‌....ങള്‌ തിന്ന്‌ണന്നെ..." "ആ...സൈതാല്യേ...ആവി പറക്ക്‌ണ ബോട്ടിം പൂളേംണ്ട്‌...എട്‌ക്കട്ടെ..?" കോയാക്ക ചോദിച്ചു. "ആ...ന്നാ മൂന്ന് പ്ലേറ്റ്ങ്ങട്ട്‌ ബരട്ടെ...രണ്ടെണ്ണം ഞമ്മക്കും...ഒന്ന് ഇബനും...." വണ്ടിക്കാരനും അബുവും കൈ കഴുകി ഇരുന്നു.അല്‍പസമയത്തിനകം ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ അവരുടെ മുന്നിലെത്തി. "ബിസ്മില്ലാഹ്‌..." വണ്ടിക്കാരന്‍ കഴിക്കാന്‍ ആരംഭിച്ചു.തലേന്ന് വൈകുന്നേരം എളാപ്പയുടെ വീട്ടില്‍ നിന്നും കിട്ടിയ ഭക്ഷണം ആവിയായിപ്പോയതിനാല്‍ അബുവിന്‌ നല്ല വിശപ്പുണ്ടായിരുന്നു.അതിനാല്‍ ഭക്ഷണത്തിന്‌ നല്ല രുചിയും തോന്നി.പ്ലേറ്റ്‌ മുഴുവന്‍ പെട്ടെന്ന് തന്നെ അബു കാലിയാക്കി . "അല്‍ഹംദുലില്ലാഹ്‌.."ഏമ്പക്കം വിട്ടുകൊണ്ട്‌ വണ്ടിക്കാരന്‍ പറഞ്ഞു.കൈ കഴുകിയ ശേഷം അവര്‍ കൗണ്ടറിലേക്ക്‌ ചെന്നു.കൗണ്ടറിലിരിക്കുന്ന ആളെ അബു സസൂക്ഷ്മം നോക്കി - നെരിയാണിക്ക്‌ മേലെ മുട്ടിന്‌ തൊട്ട്‌ താഴെ വരെ മാത്രം എത്തുന്ന ഒരു കള്ളിത്തുണി...അരയില്‍ വീതിയേറിയ പച്ച ബെല്‍ട്ട്‌...ബെല്‍ട്ടില്‍ അടപ്പുള്ള രണ്ട്‌ പോക്കറ്റുകള്‍..കൊണ്ടോട്ടി കുബ്ബ പോലെ തള്ളി നില്‍ക്കുന്ന കുടവയര്‍...അതിനെ പൊതിഞ്ഞു കൊണ്ട്‌ അരക്കയ്യന്‍ ബനിയന്‍....അവിടവിടെ മാത്രം കറുത്ത രോമങ്ങളുള്ള അത്യാവശ്യം വലിയ താടി..മുടി വെട്ടിയൊതുക്കിയ തലയില്‍ ചിത്രപണികളുള്ള ഒരു വെള്ളത്തൊപ്പി....നെറ്റിയില്‍ വലിയൊരു നിസ്കാരത്തഴമ്പ്‌...അബു കോയാക്കയെ തന്നെ നോക്കി നിന്നു. "എന്താ അന്തം വിട്ട്‌ കുന്തം പോലെ നില്‍ക്ക്‌ണ്‌..."കോയാക്കയുടെ ചോദ്യം കേട്ട്‌ അബു ചിന്തയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. "കോയാക്കാ...ഇന്നെന്റെ ചായന്റെ കായി ഔടെ കുത്തിക്കോളി*..." വണ്ടിക്കാരന്‍ പറഞ്ഞു. "ആ...ബറാത്ത്‌ രാവ്‌ന്റെ മുമ്പ്‌ എടവാട്‌ തീര്‍ക്കണം ട്ടോ.." "ആ...അയ്ക്കോട്ടെ...പിന്നെ ങളൊന്ന് ങട്ട്‌ ബെരി...ഒര്‌ കുസുകുസു*ണ്ട്‌.."വണ്ടിക്കാരനും കോയാക്കയും മക്കാനിയുടെ ഒരു മൂലയിലേക്ക്‌ നീങ്ങി.അബു കൗണ്ടറിനടുത്ത്‌ തന്നെ നിന്നു. "പിന്നേയ്‌..ആ കുണ്ടന്‍ യത്തീം* കുട്ട്യാ...കുടീന്ന് എറങ്ങിപ്പോന്നതാ...കായിണ്ടാക്കാന്‍ മാണ്ടി നാട്‌ ബ്‌ട്ടതാന്നാ ഓന്‍ പറ്യണ...ഇബടെ ങളെ മക്കാനീല്‌ ചെറ്യേ ഒര്‌ പണി ഓന്‌ കൊട്‌ക്കണം...ചെറ്യേ കുണ്ടനല്ലേ...എപ്പളെങ്കിലും ഇമ്മാനെ കാണണം തോന്ന്യാ...ഞമ്മളെന്നെ തിരിച്ച്‌ കൊണ്ടോവും....ഞമ്മള്‌ കോയ്ക്കോട്ട്‌ ബെരുമ്പോളൊക്കെ ഇബടെ ണ്ടാകണമ്ന്ന് ഞാനും ഓനും തമ്മ്‌ലൊര്‌ കറാറ്‌*ണ്ട്‌...ഓന്‌ പയ്ച്ച്‌ണേന്‌* ത്‌ന്നാനും പിന്നെ ലേസം* കായിം കൊട്‌ത്താ മതി....ങക്ക്‌ തോന്ന്യ പണി ഒക്കെ കൊട്‌ത്തോളി...ഞമ്മളിഞ്ഞി രണ്ട്‌-മൂന്നായ്ച്ച കയിഞ്ഞ്‌ട്ടേ ബെരൊള്ളൂ...എത്താ ങക്ക്‌ പറ്റൂലെ.." വണ്ടിക്കാരന്‍ ശബ്ദം താഴ്ത്തികൊണ്ട്‌ കോയാക്കയോട്‌ കാര്യങ്ങള്‍ വിശദീകരിച്ചു. "ആ...കുലുമാലൊന്നും ഒപ്പിക്കൂലാലോ....?" "ഏയ്‌...ഞമ്മള്‌ ഗ്യാരണ്ട്യാ...പിന്നെ, ഓനെ ബടെ തനെ പുട്‌ച്ചി നിര്‍ത്തണം...ബേറെ പോകാന്‍ സമ്മയിക്കര്‌ത്‌...നാട്ട്‌ന്നാരെങ്കിലും അന്വേസിച്ചാല്‍ ഇന്ന സെലത്ത്ണ്ട്‌ന്ന്‌ പറഞ്ഞൊട്‌ക്കണല്ലോ..." "ശരി...ശരി.." കോയാക്ക തലയാട്ടി.വണ്ടിക്കാരന്‍ കോയാക്കയെയും കൂട്ടി അബുവിന്റെ അടുത്തേക്ക്‌ വന്ന്‌ പറഞ്ഞു. "അപ്പം പറഞ്ഞ മാതിരി...അനക്ക്‌ ബടെ കോയാക്കാന്റെ മക്കാനീല്‌ ന്‌ക്കാം...പള്ള* നര്‍ച്ച്‌ ത്‌ന്നാനും ക്‌ട്ടും....ഞമ്മളെ കണ്ടീസന്‍ ഓര്‍മ്മണ്ടല്ലോല്ലേ...?" "ആ..." അബു മൂളി. "ന്നാ ...ഞമ്മള്‌ ബെരട്ടെ...അസ്സലാമലൈക്കും...." "വലൈകുമുസ്സലാം..." അബുവും കോയാക്കയും ഒരുമിച്ച്‌ സലാം മടക്കി. (തുടരും...) ************************* കുണ്ടന്‍ = ആണ്‍കുട്ടി കിസ്സ = കഥ മാണ്ട്യ = വേണ്ടത്‌ കുത്തുക = എഴുതുക കുസുകുസു = സ്വകാര്യം യത്തീം = അനാഥന് ‍കറാറ്‌ = കരാര് ‍പയ്ച്ച = വിശക്കുക ലേസം = കുറച്ച്‌ പള്ള = വയറ്‌

11 comments:

Areekkodan | അരീക്കോടന്‍ said...

"പിന്നേയ്‌..ആ കുണ്ടന്‍ യത്തീം* കുട്ട്യാ...കുടീന്ന് എറങ്ങിപ്പോന്നതാ...കായിണ്ടാക്കാന്‍ മാണ്ടി നാട്‌ ബ്‌ട്ടതാന്നാ ഓന്‍ പറ്യണ...ഇബടെ ങളെ മക്കാനീല്‌ ചെറ്യേ ഒര്‌ പണി ഓന്‌ കൊട്‌ക്കണം...ചെറ്യേ കുണ്ടനല്ലേ...എപ്പളെങ്കിലും ഇമ്മാനെ കാണണം തോന്ന്യാ...ഞമ്മളെന്നെ തിരിച്ച്‌ കൊണ്ടോവും....ഞമ്മള്‌ കോയ്ക്കോട്ട്‌ ബെരുമ്പോളൊക്കെ ഇബടെ ണ്ടാകണമ്ന്ന് ഞാനും ഓനും തമ്മ്‌ലൊര്‌ കറാറ്‌*ണ്ട്‌...ഓന്‌ പയ്ച്ച്‌ണേന്‌* ത്‌ന്നാനും പിന്നെ ലേസം* കായിം കൊട്‌ത്താ മതി....ങക്ക്‌ തോന്ന്യ പണി ഒക്കെ കൊട്‌ത്തോളി...ഞമ്മളിഞ്ഞി രണ്ട്‌-മൂന്നായ്ച്ച കയിഞ്ഞ്‌ട്ടേ ബെരൊള്ളൂ...എത്താ ങക്ക്‌ പറ്റൂലെ.."

SUNISH THOMAS said...

:-)

ബീരാന്‍ കുട്ടി said...

മാഷെ,
ഇത്‌ കലക്കി,

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരീക്കോടാ,

തുടരന്‍ തുടരട്ടെ...അരീക്കോടന്‍ ഭാഷപ്രയോഗം നന്നാവണുണ്ട്...
മഴ എങ്ങിനുണ്ടവിടെ...തകര്‍ത്തു പെയ്യുന്നൂന്ന് കേള്‍ക്കുന്നല്ലോ...നമ്മടെ തോട്ടുമുക്കം വെള്ളത്തിനടിയിലാവുമോ...????

ജാസൂട്ടി said...

അരീകോടന്റെ അബുവും സംഘവും കാരണം ഞാന്‍ മലപ്പുറം ഭാഷ പഠിച്ചു വരുന്നു..:)
എന്നിട്ട്‌ അബു സൈതാലീടെ കണ്ടീസന്‍ ഒക്കെ അനുസരിച്ചോ?

Areekkodan | അരീക്കോടന്‍ said...

സുനീഷേ...മനസ്സിലായില്ലേ?
ബീരാനേ...നാട്ട്‌ലാകെ കലക്കുവെള്ളം...പിന്നെ കലക്കാതിരിക്കോ?
കുട്ടന്‍സേ...ഞമള്ള്‌ മൂന്നീസം മുമ്പ്‌ ബയ്നാട്ട്ക്ക്‌ കേറി..നാട്ട്‌ലാകെ ബള്ളാന്ന് കേട്ട്‌.തോടുമുക്കം കടല്‍മുക്കമായിട്ട്ണ്ടാവും.
ജാസൂ...പഠിത്തം എവിടെ എത്തി?

Unknown said...

സരസമായ ഭാഷ. ലളിതമായ ശൈലി. ആശംസകള്‍! തുടര്‍‌ന്നും എഴുതുക!

മുസാഫിര്‍ said...

നന്നായിട്ടുണ്ട്,തുടര്‍ന്നുള്ളത് വൈകാ‍തെ പ്രതീക്ഷിക്കുന്നു.

Areekkodan | അരീക്കോടന്‍ said...

പുത്രാ....സ്വാഗതം,നല്ലവാക്കുകള്‍ക്ക്‌ നന്ദി
മുസാഫിര്‍ജീ....കുറെ കാലമായല്ലോ കണ്ടിട്ട്‌.ബാക്കി ഉടന്‍ വരുന്നു....

കുട്ടു | Kuttu said...

ഈ ഒരു ഭാഷയും, നന്മയും നഷ്ടപ്പെട്ട് പോകുന്നതിലാണ് സങ്കടം.

ആശംസകള്‍.

Areekkodan | അരീക്കോടന്‍ said...

കുട്ടൂ.....സ്വാഗതം.ഈ ഭാഷ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു ശ്രമം നടത്തുകയാ....

Post a Comment

നന്ദി....വീണ്ടും വരിക