Pages

Friday, July 27, 2007

കോപ്പ അമേരിക്കയും ഒരു ഇന്റര്‍വ്യൂവും....

കോപ്പ അമേരിക്ക ഫുട്ബാള്‍ കിരീടത്തിനായുള്ള ഫൈനല്‍ മല്‍സരദിനം. ഞാന്‍ മുമ്പ്‌ നടത്തിക്കൊണ്ടിരുന്ന കമ്പ്യൂട്ടര്‍ സെന്ററിലേക്ക്‌ ഫാക്കള്‍ട്ടിയെ തെരഞ്ഞെടുക്കുന്ന ഇന്റര്‍വ്യൂയും അന്നായിരുന്നു.ഇന്റര്‍വ്യൂ ബോര്‍ഡ്‌ ചെയര്‍മാന്‍ കൂടിയായ ഞാന്‍ , എന്റെ മുമ്പിലിരിക്കുന്ന ഉദ്യോഗാര്‍ഥിയുടെ ബയോഡാറ്റ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെട്ടെന്നാണ്‌ അവന്റെ വിദ്യാഭ്യാസ യോഗ്യത ഞാന്‍ ശ്രദ്ധിച്ചത്‌ - COPA ( Console Operator and Programming Assistant ) ഉടന്‍ ഞാന്‍ വെറുതെ ചോദിച്ചു. " കോപ്പ അമേരിക്കയും നിന്റെ യോഗ്യതയായ കോപയും തമ്മിലുള്ള ബന്ധം എന്ത്‌?" "അത്‌....ഈ കോഴ്സ്‌ അമേരിക്കയിലാണ്‌ ആദ്യം ആരംഭിച്ചത്‌ !!!" കൂസലില്ലാത്ത അവന്റെ ഉത്തരം കേട്ട്‌ ഞാനും സഹബോര്‍ഡംഗങ്ങളും ഇന്റര്‍വ്യൂ തല്‍ക്കാലം നിര്‍ത്തിവച്ചു !!!!

4 comments:

Areekkodan | അരീക്കോടന്‍ said...

"അത്‌....ഈ കോഴ്സ്‌ അമേരിക്കയിലാണ്‌ ആദ്യം ആരംഭിച്ചത്‌ !!!" കൂസലില്ലാത്ത അവന്റെ ഉത്തരം കേട്ട്‌ ഞാനും സഹബോര്‍ഡംഗങ്ങളും ഇന്റര്‍വ്യൂ തല്‍ക്കാലം നിര്‍ത്തിവച്ചു !!!!

ഉറുമ്പ്‌ /ANT said...

wonderfull.! did u posted him?

സജീവ് കടവനാട് said...

തല്‍ക്കാലത്തേക്കല്ല എന്നെന്നേക്കുമായങ്ങ് നിര്‍ത്തി വെക്കാമായിരുന്നില്ലേ?

Raji Chandrasekhar said...

എനിക്ക് മലപ്പുറത്ത് ഒരു സുഹൃത്തുണ്ട്.
"അന്തംകമ്മി" പ്രയോഗം പുള്ളിക്കാരന്റെ കൈയ്യില്‍ നിന്നാണ് കിട്ടിയത്....

നല്ല ബ്ലോഗ്, ഭാഷയും.

Post a Comment

നന്ദി....വീണ്ടും വരിക