Pages

Tuesday, November 13, 2007

മൂന്നംഗ അന്വേഷണ കമ്മീഷന്‍

അര്‍മാന്‍ മോല്യാരും മോലികാക്കയും അവറാനുംകൂടി കുറേ നേരം കുത്തിയിരുന്ന് ആലോചിച്ചു.നീണ്ട മൗനം ഭംഞ്ജിച്ചുകൊണ്ട്‌ അവറാന്‍ ചോദിച്ചു. "ഇത്തറ ചെറ്‌പ്പത്ത്‌ലേ ഓന്‍ നാട്‌ ബ്‌ടാന്‍ എത്താ കാര്യം?" "അ...ആ......ആ ബീരം ജ്ജ്‌ അറ്‌ഞ്ഞ്‌ട്ട്‌ല്ലേ?" "ഏത്‌ ബീരം?""ഓന്‍ ഞമ്മളെ ഓത്തള്ളീല്‌ ബെരല്‌ണ്ടായ്‌നി........അയിന്റെ ടക്ക്‌ ഓന്‌ ഒര്‌ മൊഹബത്ത്‌.....ഇതാ ഈ മോലിന്റെ മോള്‌ സൈനബാനോട്‌.." "ന്നട്ട്‌..?" " ഓത്തള്ളീല്‌ ഇങ്ങനത്തെ കുലുമാല്‌ ഞമ്മള്‌ണ്ടോ സമ്മയിക്ക്‌ണ്‌? ഞമ്മളീ ബീരം രണ്ട്‌ കുടീലും അങ്ങട്ട്‌ അറീച്ചി....പച്ചേങ്കില്‌ കൊറച്ചീസം കയ്‌ഞ്ഞപ്പം അത്‌ മാണ്ടില്ലയ്നി ന്ന് ഒര്‌ തോന്നല്‌....ഓന്‌ ഇസ്ടാണെങ്കി ഇസ്ലാമ്‌ല്‌ പറഞ്ഞ മാതിരി അങ്ങട്ട്‌കെട്ടിക്കോട്ടെ...."അര്‍മാന്‍ മോല്യാര്‍ വിശദീകരിച്ചു. "ഇത്‌ നല്ല കത.." അവറാന്‍ ഒന്ന് കൂടി ചെവി കൂര്‍പ്പിച്ചു. "ന്നട്ട്‌ ഞമ്മള്‌ തന്നെ ഓന്റെ ബാപ്പാന്റെ ബാക്കിള്ളോലിം തേടി കല്ലായീല്‌ പോയി....ചെക്കെന്റെ വകേല്‌ള്ള ആരോടെങ്ക്‌ലും ബീരം പറ്യണ്ടേന്ന് ബിചാരിച്ചാ പോയത്‌..." "ന്നട്ട്‌ ആരീലും കണ്ടോ..?' "കണ്ടോന്നോ...ഓന്റെ ഒര്‌ മൂത്താപ്പാനെ കണ്ട്‌.....ശരിക്കും ഒര്‌ ദജ്ജാല്‌*...മൂപ്പറ്‌ക്കാകെ അറ്യണ്ട്യെ അറനെപ്പറ്റ്യാ....അത്‌ ഞമ്മളെ നാട്ട്‌ല്‌ല്ലാന്ന് പറഞ്ഞപ്പം കേട്ടോ മോലീ.....മൂപ്പര്‌ ചോയ്ച്ചാ അറല്ലാതെ പിന്നെത്ത്‌ കല്ല്യാണാന്ന്...." "പിന്നെ മൂപ്പരെ ഒര്‌ അന്‌സന്‍* കൂടി ണ്ട്‌....കോയ്ക്കോട്ടൗട്യോ ചായമക്കാനി നടത്താണ്‌.....യൗട്യാന്ന് മൂപ്പര്‍ക്ക്‌ ഒരു പുടിം ല്ല....പിന്നെ ഞമ്മക്ക്‌ണ്ടോപുടി ക്‌ട്ട്‌ണ്‌...ഹ...ഹ...ഹാ....." മോല്യാര്‍ പറഞ്ഞു കൊണ്ടിരുന്നു. "അല്ല ആ കിസ്സ ഒക്കെ ഞമ്മക്ക്‌ പിന്നെ പറ്യാ....ഇപ്പം ഞമ്മള്‌ ഇനി അബൂനെ യൗട്യാ തെര്യാ ന്ന് പറി..." മോലികാക്ക ഇടപെട്ടു. "അന്ന് ഓന്‍ പുത്തഞ്ചെത്തൈ* കൂട്യാ പോയെ.....അപ്പം ന്റെ തംസ്യം ഓന്‍ ഏതേലും ബണ്ടീ കേറ്യാണ്ട്‌ പോയിട്ട്‌ണ്ടാവും ന്നാ..." അവറാന്‍ പറഞ്ഞു. "ആ....അത്‌ സരിയാ..." മോലികാക്ക പിന്താങ്ങി. "ആ...ഇച്ചും തോന്ന്‌ണ അതെന്ന്യാ......മോന്തിക്ക്‌ ബണ്ടീ കേറ്യാ അവ്വല്‌ സുബൈക്ക്‌ കോയ്ക്കോട്ടെത്താ...ഒര്‌ ഇന്‍സും* കാണുംല്ല...."അര്‍മാന്‍ മോല്യാര്‍ അഭിപ്രായപ്പെട്ടു. "അപ്പം ന്നാല്‌ ഞമ്മക്ക്‌ കോയ്ക്കോട്ടൊന്ന് പോയോക്ക്യാലോ?" അവറാന്‍ നിര്‍ദ്ദേശിച്ചു. "അങ്ങനണ്ട്‌ പോയ്‌ട്ട്‌ എത്താ കാര്യം....കോയ്ക്കോട്ട്‌ യൗട്യാ ഓനെ ഞമ്മള്‌ തെര്യാ....ഔസാനം* മാമയ്ദര്‍മാന്‍ കൊണ്ടോട്ടി പോയ മാതിരി ഇങ്ങട്ട്‌ പോരണ്ടി ബെരും..." അര്‍മാന്‍ മോല്യാര്‍ പറഞ്ഞു. "പിന്നെ പ്പം എത്താ ചെയ്യാ...?" മോലികാക്ക ചോദിച്ചു. ""ഇച്ച്‌ ഒര്‌ ഐഡ്യ തോന്ന്‌ണ്‌....ഞമ്മളെ ഇതിക്കൂടെ പോണെ ബണ്ടിക്കാരോട്‌ ഒന്ന് ചോയ്ച്ചോക്ക്യാലോ?" "എത്ത്‌?" "ഓലെ ആരേലും ബണ്ടീല്‌ കൊറച്ച്‌ മാസം മുന്നെ ഇങ്ങനെ ഒര്‌ കുണ്ടന്‍ കേറീന്യോന്ന്..." "ആ.....അത്‌ നല്ല ഐഡ്യാ...." "നാളെപ്പം ബെള്ള്യായ്ചല്ലേ....കൊറേ ബണ്ടിക്കാര്‌ നാളെ പോകും....നാളെ അസര്‍ നിസ്കരിച്ച്‌ട്ട്‌ ഞമ്മക്ക്‌ റോട്ട്ക്ക്‌ എറങ്ങാ.....ന്നട്ട്‌ ബെര്‌ണ ബണ്ടിക്കാരോടൊക്കെ ണ്ട്‌ അന്വേസിച്ച്‌ നോക്കാ.....അവറാനും ബെരെണ്ടി...." മോല്യാര്‍ നിര്‍ദ്ദേശിച്ചു. "സരി...സരി..."മോല്യാരുടെ നിര്‍ദ്ദേശം അവറാനും മോലികാക്കയും സ്വീകരിച്ചു. (തുടരും) *********************** ദജ്ജാല്‌ = ഭീകരന്‍ അന്‌സന്‍ = അനിയന് ‍പുത്തഞ്ചെത്തൈ = പുതിയറോഡ്‌ ഇന്‍സ്‌ = മനുഷ്യന്‍ ഔസാനം = അവസാനം

4 comments:

Areekkodan | അരീക്കോടന്‍ said...

"അങ്ങനണ്ട്‌ പോയ്‌ട്ട്‌ എത്താ കാര്യം....കോയ്ക്കോട്ട്‌ യൗട്യാ ഓനെ ഞമ്മള്‌ തെര്യാ....ഔസാനം* മാമയ്ദര്‍മാന്‍ കൊണ്ടോട്ടി പോയ മാതിരി ഇങ്ങട്ട്‌ പോരണ്ടി ബെരും..." അബുവും സൈനബയും - ഭാഗം 23

വല്യമ്മായി said...

:)

സുല്‍ |Sul said...

ഉം ഉം നടക്കട്ട്

-സുല്‍

അജയ്‌ ശ്രീശാന്ത്‌.. said...

"നാളെപ്പം ബെള്ള്യായ്ചല്ലേ....കൊറേ ബണ്ടിക്കാര്‌ നാളെ പോകും....നാളെ അസര്‍ നിസ്കരിച്ച്‌ട്ട്‌ ഞമ്മക്ക്‌ റോട്ട്ക്ക്‌ എറങ്ങാ.....ന്നട്ട്‌ ബെര്‌ണ ബണ്ടിക്കാരോടൊക്കെ ണ്ട്‌ അന്വേസിച്ച്‌ നോക്കാ.....അവറാനും ബെരെണ്ടി...."

കൊള്ളാംട്ടോ..

Post a Comment

നന്ദി....വീണ്ടും വരിക