Pages

Friday, April 25, 2008

ഉപദേശത്തിന്റെ ഗതി

ബി എഡ്‌ കഴിഞ്ഞ്‌ ഒരു പണിയും ഇല്ലാത്തതിനാല്‍ (എടുക്കാത്തതിനാല്‍) PSC പരീക്ഷകള്‍ക്കായി നാട്‌ തെണ്ടുക എന്നതാണ്‌ എന്റെ ഭാര്യയുടെ ഇപ്പോഴത്തെ പ്രധാന ഹോബി.അതിനുള്ള കാശ്‌ കണ്ടെത്താനായി അയല്‍പക്കത്തെ കുട്ടികള്‍ക്ക്‌ അവള്‍ ട്യൂഷന്‍ തുടങ്ങി.

മഹാരാഷ്ട്രക്കാരായ സ്നേഹല്‍,സ്വപ്നില്‍,ആര്‍ത്തി,തേജസ്‌ എന്നിവരും മലയാളികളായ ഉണ്ണി,അല്‍താഫ്‌ എന്നിവരുമായിരുന്നു വിദ്യാര്‍ത്ഥികള്‍.

"പഠിപ്പിച്ച കാര്യങ്ങള്‍ വീട്ടില്‍ പോയി വീണ്ടും വായിച്ചു നോക്കണം.മനസ്സിലായില്ലെങ്കില്‍ വീണ്ടും ചോദിക്കണം.ഉത്തരം കിട്ടുന്നില്ലെങ്കില്‍ ഏകദേശം സാമ്യമുള്ള ഉത്തരം പറയണം" ഭാര്യ കുട്ടികളെ ഉപദേശിച്ചു.

ഒരു ദിവസം അവള്‍ ഒന്നാം ക്ലാസുകാരിയായ ആര്‍ത്തിക്ക്‌ കമ്പ്യൂട്ടര്‍ ക്ലാസ്സ്‌ എടുത്ത്‌ കൊണ്ടിരിക്കുകയാണ്‌.തലേ ദിവസം മൗസിനെപ്പറ്റി പറഞ്ഞിരുന്നതിനാല്‍ മൗസിന്റെ ചിത്രം കാണിച്ച്‌ ഭാര്യ ആര്‍ത്തിയോടെ ആര്‍ത്തിയോട്‌ ചോദിച്ചു : "ഇതിനെന്താ പറയുക?"

ഉത്തരം കിട്ടാതെ ആര്‍ത്തി വിഷമിച്ചു.പെട്ടെന്ന് അവള്‍ക്ക്‌ ആ ഉപദേശം ഓര്‍മ്മ വന്നു '.....ഉത്തരം കിട്ടുന്നില്ലെങ്കില്‍ ഏകദേശം സാമ്യമുള്ള ഉത്തരം പറയണം' .

ഉടന്‍ അവള്‍ വിളിച്ചു പറഞ്ഞു:" Rat "

കുട്ടിക്കൂട്ടം മൊത്തം പൊട്ടിച്ചിരിക്കുമ്പോള്‍ ആര്‍ത്തി കഥയറിയാതെ അവരുടെ കൂടെ ചിരിയില്‍ പങ്കെടുത്തു.

5 comments:

Areekkodan | അരീക്കോടന്‍ said...

ഉത്തരം കിട്ടാതെ ആര്‍ത്തി വിഷമിച്ചു.പെട്ടെന്ന് അവള്‍ക്ക്‌ ആ ഉപദേശം ഓര്‍മ്മ വന്നു ".....ഉത്തരം കിട്ടുന്നില്ലെങ്കില്‍ ഏകദേശം സാമ്യമുള്ള ഉത്തരം പറയണം" ഉടന്‍ അവള്‍ വിളിച്ചു പറഞ്ഞു:" Rat "

മൂര്‍ത്തി said...

:)

siva // ശിവ said...

ഇഷ്ടമായി...

Unknown said...

നല്ല വിഷയം തന്നെ മാഷെ

Areekkodan | അരീക്കോടന്‍ said...

വായിച്ച എല്ലാവര്‍ക്കും നന്ദി

Post a Comment

നന്ദി....വീണ്ടും വരിക