Pages

Friday, July 31, 2009

രാജന്‍ പി ദേവ്‌ ഒരു ഓര്‍മ്മക്കുറിപ്പ്‌

കോളേജില്‍ പഠിക്കുന്ന കാലത്ത്‌ വിരലില്‍ എണ്ണാവുന്നത്ര സിനിമകള്‍ കണ്ടിട്ടുണ്ട്‌ എന്നതും അക്കാലത്ത്‌ വെള്ളിയാഴ്ചകളില്‍ പത്രം നിറയെ സിനിമാ പരസ്യം കണ്ടിരുന്നു എന്നതും ഒഴിച്ചാല്‍ ഞാനും സിനിമയും തമ്മിലുള്ള ബന്ധം കടലും കടലയും തമ്മിലുള്ള ബന്ധം പോലെയായിരുന്നു.(അതെന്ത്‌ ബന്ധം എന്ന് ആരും തല പിണ്ണാക്കാക്കി ആലോചിക്കേണ്ട,ഒരു ബന്ധവും ഇല്ല).രാജന്‍ പി ദേവിന്റേതായി ഏതെങ്കിലും സിനിമ കണ്ടതായി എനിക്ക്‌ ഒട്ടും ഓര്‍മ്മയില്ല.(കണ്ട സിനിമകള്‍ ഒന്നും അവസാനിച്ചത്‌ അല്ലെങ്കില്‍ തുടങ്ങിയത്‌ അതുമല്ലെങ്കില്‍ അതിലെ കഥ ഇതൊന്നും എനിക്ക്‌ ഒരു ഓര്‍മ്മയും ഇല്ല).എന്നിട്ടും രാജന്‍ പി ദേവ്‌ അന്തരിച്ചു എന്ന വാര്‍ത്ത കണ്ടപ്പോള്‍ എനിക്കും ഒരു നീറ്റല്‍ അനുഭവപ്പെട്ടു. സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത്‌ ഞാന്‍ പല മത്‌സരങ്ങളിലും പങ്കെടുക്കാറുണ്ടായിരുന്നു.ജനറല്‍ ക്വിസ്‌ ആയിരുന്നു ഞാന്‍ പങ്കെടുത്തിരുന്ന പ്രധാന ഐറ്റം.മിക്കവാറും പലതിലും ഞാന്‍ വിജയിച്ചിട്ടുമുണ്ട്‌.പിന്നെ പ്രധാന ഐറ്റം ലേഖനമെഴുത്തും കവിത എഴുത്തുമായിരുന്നു(അതേ...ഇന്ന് എനിക്ക്‌ ഒട്ടും മനസ്സിലാകാത്ത കവിത തന്നെ!!അന്ന് ഞാന്‍ എഴുതിയത്‌ എന്താണാവായിരുന്നോ?). ഇവയില്‍ പലതിലും വിജയിച്ചതായുള്ള പ്രമാണ പത്രങ്ങള്‍ ഹെഡ്‌മാറ്റര്‍ ഒപ്പീട്ടതും മറ്റാരോ ഒപ്പിട്ടതും ഒക്കെയായി കുറേ എണ്ണം എന്റെ കയ്യില്‍ സ്റ്റോക്കുണ്ട്‌.(ഇപ്പോള്‍ എന്റെ മോള്‍ ഐഷ നൗറയുടെ ഷോക്കേസിലും ഇവ ധാരാളം).അവയുടെ കൂടെ അന്ന് കിട്ടിയ സോപ്പ്‌ പെട്ടി,നോട്ട്‌ പുസ്തകം,പേന,പെന്‍സില്‍ തുടങ്ങിയവയെല്ലാം എങ്ങോ മറഞ്ഞു പോയി.അവയ്ക്ക്‌ പകരം ഒരു ഷീല്‍ഡോ കപ്പോ ആയിരൂന്നെങ്കില്‍ എന്ന് ഞാന്‍ പിന്നീട്‌ ആലോചിച്ചിട്ടുണ്ട്‌.(മോള്‍ക്ക്‌ കിട്ടിയവ എവിടെയോ പൂട്ടിവച്ചിരിക്കുകയാണിപ്പോള്‍).കാരണം, അനിയന്‍ കളിച്ച്‌ കളിച്ച്‌ ഒരു പാട്‌ ട്രോഫികള്‍ വാങ്ങിക്കൊണ്ടു വന്നിട്ടുണ്ട്‌.അവനെക്കാളേറെ വ്യക്തിഗത ഐറ്റങ്ങളില്‍ വിജയിച്ചിട്ടും എനിക്ക്‌ ഒരു കപ്പ്‌ പോലും ഷോക്കേസില്‍ വയ്ക്കാനില്ലായിരുന്നു. അങ്ങിനെ പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ ബി.എഡിന്‌ പഠിക്കുമ്പോഴാണ്‌ ,നാട്ടില്‍ എന്തിന്റെയോ പേരില്‍ ചില മല്‍സരങ്ങള്‍ നടന്നത്‌.പതിവ്‌ പോലെ ഞാന്‍ അന്നും ജനറല്‍ ക്വിസിനും ഇംഗ്ലീഷ്‌ ലേഖനം,മലയാളം ലേഖനം,മലയാള കവിതാ രചന എന്നിവയ്ക്കും പങ്കെടുത്തു.അതില്‍ എല്ലാത്തിലും എനിക്ക്‌ സമ്മാനവും ലഭിച്ചു.ദീര്‍ഘ നാളുകളായി ഞാന്‍ താലോലിച്ച്‌ നടന്നിരുന്ന ട്രോഫി എന്ന സമ്മാനം അന്ന് ഇംഗ്ലീഷ്‌ ലേഖന മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയതിന്‌ എനിക്ക്‌ ലഭിച്ചു. അന്ന് സമ്മാനദാനം നടത്തിയത്‌ അന്നത്തെ 'കാട്ടുകുതിര'യായി വിലസിയിരുന്ന രാജന്‍ പി ദേവ്‌ ആയിരുന്നു.നാല്‌ വര്‍ഷത്തിന്‌ ശേഷം എന്റെ കല്യാണം കഴിഞ്ഞ്‌, ഒരു ദിവസം ഭാര്യ വീട്ടിലിരിക്കുമ്പോള്‍ അവളുടെ ക്ലാസ്മേറ്റായ എന്റെ മൂത്തുമ്മയുടെ മകള്‍ വന്ന് അവളോട്‌ പറഞ്ഞു. "എടീ...ആബി ആരാന്നറിയോ?രാജന്‍ പി ദേവിന്റെ കയ്യില്‍ നിന്നും സമ്മാനം വാങ്ങിയവനാ..." അന്ന് രാജന്‍ പി ദേവ്‌ സമ്മാനിച്ച ആ ട്രോഫി മാത്രം ഇന്നും എന്റെ ഷോക്കേസില്‍ എന്നെ നോക്കി ചിരിക്കുമ്പോള്‍ അത്‌ സമ്മാനിച്ച വ്യക്തി കാലയവനികക്കുള്ളില്‍ മറഞ്ഞ വാര്‍ത്ത അതിന്റെ മുന്നില്‍ വച്ച്‌ തന്നെ വായിക്കേണ്ട ഗതികേടുമുണ്ടായി.

6 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് സമ്മാനദാനം നടത്തിയത്‌ അന്നത്തെ 'കാട്ടുകുതിര'യായി വിലസിയിരുന്ന രാജന്‍ പി ദേവ്‌ ആയിരുന്നു.നാല്‌ വര്‍ഷത്തിന്‌ ശേഷം എന്റെ കല്യാണം കഴിഞ്ഞ്‌, ഒരു ദിവസം ഭാര്യ വീട്ടിലിരിക്കുമ്പോള്‍ അവളുടെ ക്ലാസ്മേറ്റായ എന്റെ മൂത്തുമ്മയുടെ മകള്‍ വന്ന് അവളോട്‌ പറഞ്ഞു."എടീ...ആബി ആരാന്നറിയോ?രാജന്‍ പി ദേവിന്റെ കയ്യില്‍ നിന്നും സമ്മാനം വാങ്ങിയവനാ..."

നരിക്കുന്നൻ said...

സിനിമ അത്യാവശ്യം കാണുന്ന കൂട്ടത്തിലാ ഞാൻ. വില്ലനായും സ്വഭാവ നടനായും വളരെ നല്ല വേഷങ്ങൾ മനസ്സിലേക്ക് കുത്തിത്തിരുകിയാണ് രാജൻ പി. ദേവ് എന്ന കാർലോസ് യാത്രയായിരിക്കുന്നത്. എന്നുമെന്നും ആ ഓർമ്മകൾ മരിക്കാതെ തന്നെയിരിക്കട്ടേ..

ramanika said...

രാജന്‍ പി ദേവ് നല്ലൊരു നടനായിരുന്നു
നാടകവും സിനിമയും രണ്ടും നല്ലപോലെ മനസ്സിലാക്കിയ നടന്‍
ഒരു ട്രോഫി ആളുടെ കയ്യില്‍ നിന്നും വാങ്ങിയത് ഇന്ന് ആ വലിയ കലക്കാരനെ ഓര്‍ക്കാന്‍ അവസരം തരുന്നു
രാജന്‍ പി ദേവ് എന്നും ജീവിക്കും ഓര്‍മ്മയില്‍!

ടി. കെ. ഉണ്ണി said...

malayaala cinima aaswaadakarodu neethi pularthiya abhinaya chaathuryathinte vyaktithwam....

Areekkodan | അരീക്കോടന്‍ said...

നന്ദി സുഹൃത്തുക്കളേ....

ബഷീർ said...

ഓർമ്മകുറിപ്പ് നന്നയി

അല്ല മാഷേ ഒരു സംശയം ബാക്കി.
ഒരാൾ മാത്രം പങ്കെടുക്കുന്ന പരിപാടിക്ക്
മത്സരം എന്നാണോ പറയുന്നത് ?

Post a Comment

നന്ദി....വീണ്ടും വരിക