Pages

Saturday, June 30, 2012

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ് !!!

മാന്യരെ,

                     ഗള്‍ഫില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവധിയില്‍ വരുന്നവര്‍ വിമാനം കയറുന്നതിന് മുമ്പേ നാട്ടിലെ ബന്ധുക്കളെ വിളിച്ച് പ്രാദേശിക ഹര്‍ത്താല്‍ , താലൂക്ക് ഹര്‍ത്താല്‍, മണ്ഡലം ഹര്‍ത്താല്‍,ജില്ലാ ഹര്‍ത്താല്‍,സംസ്ഥാന ഹര്‍ത്താല്‍ ഇവയിലേതാണ് നിങ്ങള്‍ ലാന്റ് ചെയ്യുന്ന ദിവസം പ്രഖ്യാപിച്ചിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്തപക്ഷം മാന്യ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് നഷ്ടത്തിന്റെ റണ്‍‌വ്വേയില്‍ മാത്രം ഓടിക്കൊണ്ടിരിക്കുന്ന എയര്‍‌ഇന്ത്യ ഉത്തരവാദിയായിരിക്കില്ല.

7 comments:

Areekkodan | അരീക്കോടന്‍ said...

ഹര്‍ത്താലിന്റെ നാട്ടിലേക്ക് സ്വാഗതം

ajith said...

ഹ്ഹ് ഹ ഹ...എയര്‍ ഇന്‍ഡ്യയാണോ? എന്നാല്‍ പിന്നെ എനിക്കൊന്നും പറയാനില്ല. അത് റണ്‍വേയില്‍ എങ്കിലും കാണുകയാണെങ്കില്‍ ഭാഗ്യം

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

ഹഹഹഹഹ....എയര്‍ഇന്ത്യ റണ്‍വെയില്‍ ഓടുന്നു എന്നതിനോട് എനിക്കു ഒട്ടും യോചിക്കാന്‍ സാധിക്കില്ല..... അത് റണ്‍വെ കണ്ടകാലം മറന്നു.....ഹഹഹ..... ..

Areekkodan | അരീക്കോടന്‍ said...

ajithji...പൈലറ്റ് സമരം കാരണം എയര്‍ ഇന്ത്യ എയര്‍ പോയ ബലൂണ്‍ പോലെയായിട്ടുണ്ടല്ലേ?

കുര്യച്ചോ...സമ്മതിച്ചു.

Cv Thankappan said...

ഒന്നിനും ഉറപ്പില്ലല്ലോ?!
ആശംസകള്‍

Feroze said...
This comment has been removed by a blog administrator.
- സോണി - said...

നേരത്തെ വിളിച്ച് അന്വേഷിച്ചിട്ടോന്നും കാര്യമില്ല.
ഒക്കേം വളരെ പെട്ടെന്നാവും.

Post a Comment

നന്ദി....വീണ്ടും വരിക