Pages

Sunday, July 15, 2012

പരിഹാരം ഉണ്ടോ?

                  ബ്ലോഗ് തുടങ്ങുന്ന കാലം മുതല്‍ ഈ അടുത്തകാലം വരെ മിക്കവരുടേയും ബ്ലോഗ് അഡ്രസ് ബ്ലോഗ്സ്പോട്ട്.കോം എന്നായിരുന്നു.ഈ അടുത്ത കാലത്ത് അത് ബ്ലോഗ്സ്പോട്ട്.ഇന്‍ ആയി മാറിയതോടെ അതിന്റേതായ പൊല്ലാപ്പുകളും തുടങ്ങി.

                 രാത്രിയായാല്‍ എന്റെ നെറ്റ് കണക്ഷന്‍ പിന്നെ ലൂസ് കണക്ഷന്‍ ആണ്.സൈറ്റ് അഡ്രസ് ടൈപ്പി ക്ലിക്ക് ചെയ്യുമ്പോഴേക്കും മോഡത്തിലെ ലിങ്ക് എല്‍.ഇ.ഡി കെട്ടുപോകും. അപ്പോള്‍ ഡാറ്റ എല്‍.ഇ.ഡിയും അവന്റെ കൂടെ പോകും.അതോടെ കണക്ഷന്‍ അതിന്റെ പാട്ടിനും പോകും.എന്നിട്ട് എന്റെ മുമ്പിലേക്ക് വലിയൊരു ഉപന്യാസം ഇട്ടു തരും.അതിന്റെ അടിയില്‍ “ട്രൈ അഗൈന്‍” എന്ന സാരോപദേശവും ഉണ്ടാകും.ഞാന്‍ ട്രൈ ചെയ്തുകൊണ്ടേ ഇരിക്കും, പണ്ട് സര്‍ഫിന്റെ പരസ്യത്തില്‍ പറഞ്ഞത് തിരഞ്ഞു കൊണ്ടേ ഇരിക്കും എന്നായിരുന്നു.ഇന്ന് എന്റെ ബ്രൌസര്‍ ‘കണക്ടിംഗ്’‘ എന്ന് കാണിച്ചുകൊണ്ട് തിരിഞ്ഞു കൊണ്ടേ ഇരിക്കുന്നു!

                 അപ്പോഴാണ് ഞാന്‍ അതിന്റെ അഡ്രസ് നോക്കിയത്.അവിടെ ഇന്‍ വേണ്ടിടത്ത് കോം കിടക്കുന്നു!അത് റെഡിയാക്കി വരുമ്പോഴേക്കും ലിങ്കും ഡാറ്റയും അവരുടെ വഴിക്ക്  പോയിട്ടുണ്ടാകും.ചില സമയത്ത് കോം വര്‍ക്ക് ചെയ്യുകയും ചെയ്യും (ഇതെന്താ വെള്ളരിക്ക പട്ടണമോ എന്ന് അപ്പോള്‍ തോന്നിപ്പോകും)ബൂലോകത്താര്‍ക്കെങ്കിലും ഇതിന് ഒരു മരുന്ന് നിര്‍ദ്ദേശിക്കാനുണ്ടോ?ഇന്നും കോമും തമ്മിലുള്ള ഈ കോമാളിക്കളിക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ?

6 comments:

Areekkodan | അരീക്കോടന്‍ said...

ഇന്നും കോമും തമ്മിലുള്ള ഈ കോമാളിക്കളിക്ക് എന്തെങ്കിലും പരിഹാരം ഉണ്ടോ?

ajith said...

ഇതിന് മരുന്ന് അറിയില്ലല്ലോ അരിക്കോടന്‍ മാഷെ.

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

ഹഹഹ!ഇതൊക്കെ ഇപ്പോൾ എല്ലാവരും അനുഭവിക്കുന്നതാ. ബ്രോഡ്ബാൻഡാണെങ്കിൽ അത്ര പ്രശ്നം വരില്ലല്ലോ മാഷേ.ലോ സ്പീഡ് കണക്ഷനാണെങ്കിൽ പറഞ്ഞിട്ടു കാര്യമില്ല. നമുക്കിവിടെ ലാൻഡ് ലെയിനൊക്കെ നല്ല നിലയിലാണെങ്കിൽ ബ്രോഡ്ബാൻഡ് കിശുകിശാന്നു കിട്ടും. സ്പീഡും ഉണ്ട്. പിന്നെ കോമിനു പകരം ഇൻ ഒക്കെ ഇനി നമ്മൾ ഒന്നേന്ന് തിരുത്തി ഉപയോഗിച്ചേ പറ്റൂന്നു തോന്നുന്നു. അഡ്രസ്സ് ബാറിൽ ആ പഴയ കോം കിടന്ന് ഈയുള്ളവനെയും അലട്ടാറുണ്ടായിരുന്നു.അതിപ്പോൾ ഡിലീറ്റ് ചെയ്തപ്പോൾ പ്രശ്നമില്ല. പിന്നെ നമ്മൾ ഒക്കെ സഹിച്ചങ്ങട്ട് ഉപയോഗിക്കുക. അല്ലപിന്നെ!

Unknown said...

എന്തായാലും മാഷെ വളരെ നാളുകള്‍ക്ക്‌ ശേഷം വന്നു വായിച്ചു...എന്ത് ചെയ്യാന്‍ ഞമ്മക്കും ബല്ല്യ പുടി ഇല്ലാത്ത കര്യായത് കൊണ്ട് വന്നപോലെ പോകുന്നു..ബൈ

ഘടോല്‍കചന്‍ said...

ബ്രൌസിങ്ങ് ഹിസ്റ്ററി മൊത്തത്തില്‍ ക്ലിയര്‍ ചെയ്താല്‍ പഴയ .com അഡ്രെസ് വരുന്നത് ഒഴിവാക്കാം.
സാധാരണഗതിയില്‍ .com അഡ്രെസ് അടിച്ചാലും അതിനെ internet service provideറുടെ സെര്‍വറുകള്‍ .in ലേക്കു തിരിച്ചു വിട്ടൂകൊള്ളും.

പക്ഷെ മോഡത്തിലെ ലിങ്ക് എല്‍.ഇ.ഡിയും ഡാറ്റ എല്‍.ഇ.ഡിയും കെട്ടുപോകുന്നതിന്, .com & .in ഉം ആയി എന്തെങ്കിലും ബന്ധമുണ്ടെന്നു തോന്നുന്നില്ല്. ഇതു മിക്കവാറും നെറ്റ് കണക്ഷന്‍ മൊത്തത്തില്‍ കട്ട് ആകുന്നതു കൊണ്ടോ , മോഡം Reboot ആകുന്നതുകൊണ്ടോ സംഭവിക്കുന്നതാകണം. മോഡത്തിന് എന്തെങ്കിലും തകരാറുണ്ടോയെന്നു ചെക്ക് ചെയ്യിച്ചു നോക്കുന്നത് നല്ലതായിരിക്കും.
ഇങ്ങനെ “ട്രൈ അഗൈന്‍” വരുമ്പോള്‍ ബ്ഗ്ഗോഗ് സൈറ്റുകള്‍ മാത്രമെ തുറക്കാതിരിക്കുന്നുള്ളോ അതോ മറ്റു സൈറ്റുകളും തുറക്കുകയില്ലേ എന്നും നോക്കണം. എല്‍.ഇ.ഡികള്‍ കെട്ടുപോകുന്ന സ്ഥിതിക്ക് ഒന്നും തുറക്കാന്‍ വഴിയില്ല.

Post a Comment

നന്ദി....വീണ്ടും വരിക