Pages

Thursday, July 12, 2012

പുലിവാല്‍ മൊഴിമാറ്റം

                        പല വാക്യങ്ങളും മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും മൊഴിമാറ്റാന്‍ ബൂലോകത്തെ പലരിലൂടെയും ബൂലോകരല്ലാത്ത  പലരിലൂടെയും അവസരം ലഭിക്കാറുണ്ട്.എന്റെ ബ്ലോഗ് ടൈറ്റിലിന് താഴെ പറഞ്ഞ പോലെ എന്റെ ഭാഷയും ശൈലിയും കൂടി തേച്ചുമിനുക്കാന്‍ സാധിക്കും എന്നതിനാല്‍ അത്തരം അവസരങ്ങള്‍ ഒന്നും ഞാന്‍ തട്ടിക്കളയാറില്ല.ഇപ്പോള്‍ ഏറ്റവും അവസാനം എനിക്ക് കിട്ടിയ ഒരു ‘പണി’ അല്ലെങ്കില്‍ ഞാന്‍ പിടിച്ച ഒരു പുലിവാല് ഇതാ താഴെ.....

                   ‘സംഗീതത്തിന്റെ മാസ്മരികലോകം അലങ്കാര പൂരിതമാക്കുന്ന സപ്തസ്വരങ്ങളില്‍ , വേദനകളില്‍ സാന്ത്വനമാകുന്ന, ചിന്തയില്‍ കുളിര് നിറക്കുന്ന പ്രപഞ്ചനാദപ്രവാഹങ്ങളില്‍ അലിഞ്ഞ് ചേരുക എന്ന ആഗ്രഹം മനസ്സ് നിറയെ ആനന്ദാമൃതം തൂകുന്ന മഹാവൃധികളില്‍ ഒന്നാകുമ്പോള്‍ ആ സ്വരസാഗരത്തിന്റെ തെളിമയില്‍ നോക്കി ഇരിക്കാനെങ്കിലും ഭാഗ്യം സിദ്ധിച്ച ആസ്വാദക എന്ന നിലയില്‍ എന്റെ ചിന്തകളേയും, ആ മധുരിമ നുകരാന്‍ ആഗ്രഹിക്കുന്ന ഒരാളെന്ന നിലയില്‍ എന്റെ എളിയ ശബ്ദ ശകലങ്ങളേയും പങ്കുവയ്ക്കാന്‍ ഒരു ശ്രമം നടത്തുകയാണിവിടെ.....’

                കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി(കൂടുതലൊന്നും മനസ്സിലാകാത്തതിനാല്‍). ചെയ്തപ്പോള്‍ അതിലേറെ സന്തോഷം തോന്നി (മനസ്സിലായത് ട്രാന്‍സ്‌ലേറ്റ് ചെയ്തപ്പോള്‍ ഇതിന്റെ നാലിലൊന്ന് ആയി ചുരുങ്ങി!).ഇത് അയക്കുകയും കൂടി ചെയ്താല്‍ കിട്ടുന്നവര്‍ക്കും പെരുത്ത് സന്തോഷാകും എന്ന് തീര്‍ച്ച(അധികം ടൈപ് ചെയ്യേണ്ടല്ലോ).

                 ഇംഗ്ലീഷില്‍ പ്രാവീണ്യം നേടാന്‍ ഇത്തരം അഞ്ച് പേരഗ്രാഫുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്താല്‍ മാത്രം മതിയാകും എന്ന് എന്റെ ഒരു സുഹൃത്ത് പറയുന്നതില്‍ സത്യം ഇല്ലാതില്ല.നിങ്ങള്‍ക്കും ശ്രമിക്കാം.ട്രാന്‍സ്‌ലേറ്റ്  ചെയ്ത് കിട്ടിയത് ഇംഗ്ലീഷില്‍ തന്നെ കമന്റ് ബോക്സില്‍ നിക്ഷേപിക്കുക.

4 comments:

Areekkodan | അരീക്കോടന്‍ said...

ഇംഗ്ലീഷില്‍ പ്രാവീണ്യം നേടാന്‍ ഇത്തരം അഞ്ച് പേരഗ്രാഫുകള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്താല്‍ മാത്രം മതിയാകും എന്ന് എന്റെ ഒരു സുഹൃത്ത് പറയുന്നതില്‍ സത്യം ഇല്ലാതില്ല.നിങ്ങള്‍ക്കും ശ്രമിക്കാം.ട്രാന്‍സ്‌ലേറ്റ് ചെയ്ത് കിട്ടിയത് ഇംഗ്ലീഷില്‍ തന്നെ കമന്റ് ബോക്സില്‍ നിക്ഷേപിക്കുക.

ajith said...

Tough task
I failed

Sabu Kottotty said...

ആശാന്റെ നെഞ്ചത്തുതന്നെ......!!!!!!!!!!!!!

ഇവിടെപ്പറഞ്ഞത് ഇവിടെ വായിക്കാം. മനസ്സറിഞ്ഞ് പ്രോത്സാഹിപ്പിക്കാന് മറക്കരുത്. കേരളത്തില്‍ ഒരുപക്ഷേ ഇന്ത്യയില്‍ത്തന്നെ ഇങ്ങനെയൊരാള്‍ വേറെ കാണുമെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെ ആ പെണ്‍കുട്ടി നമ്മുടെ പ്രോത്സാഹനം ആഗ്രഹിക്കുന്നുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ ജൂണ്‍ ലക്കം കൈരളിനെറ്റ് മാഗസിനില്‍ ഉണ്ട്.

Areekkodan | അരീക്കോടന്‍ said...

അജിത്‌ജീ...ഞാന്‍ ഒരു വിധം മുഴുവനാക്കി.

കൊട്ടോട്ടി...ഞാന്‍ മിണ്ടാതിരുന്നത് താങ്കള്‍ വെളിപ്പെടുത്തി!!!

Post a Comment

നന്ദി....വീണ്ടും വരിക