Pages

Tuesday, April 08, 2014

വല്യ വല്യുപ്പാന്റെ വീരസാഹസിക കഥ


               വീണ്ടും ഒരു തെരഞ്ഞെടുപ്പ് പ്രക്രിയക്ക് കൂടി നാം സാക്ഷ്യം വഹിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നെഞ്ചിടിപ്പും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഹൃദയമിടിപ്പും മറ്റുള്ളവര്‍ക്ക് മനം‌മടുപ്പും ഉണ്ടാക്കുന്ന ഒരു പ്രക്രിയ എന്ന് ഇന്നത്തെക്കാലത്തെ ഇലക്ഷനെ സാമാന്യമായി ആരോ ഒരാള്‍ പറഞ്ഞു.

             കോടികള്‍ ചെലവഴിച്ച് ഗവണ്മെന്റും കോടാന(ത്തിമിം‌ഗല)കോടികള്‍ ചെലവഴിച്ച് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അനുയായികളും വിയര്‍പ്പൊഴുക്കിയിട്ടും, ‘അവന്മാര്‍’ക്ക് ഡല്‍ഹിയില്‍ പോയി സുഖിക്കാന്‍ ഞാന്‍ എന്തിന് ഈ മീനച്ചൂടേറ്റ് വാടണം എന്ന ചിന്ത വോട്ടര്‍മാരില്‍ പലരും മനസ്സില്‍ സൂക്ഷിക്കുന്നു.അതിനാല്‍ തന്നെ സകലവിധ സൌകര്യങ്ങളും ഒരുക്കിയാണ് ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍മാരെ ബൂത്തിലേക്ക് ആകര്‍ഷിക്കുന്നത്.പാലും തേനും ഒഴുക്കണം എന്ന് പോലും ആഗ്രഹമുണ്ടെങ്കിലും അത് ചട്ട വിരുദ്ധം ആകുമെന്ന ഭയം കാരണം നടപ്പിലാകുന്നില്ല.എങ്കിലും സമീപ ഭാവിയില്‍, വിഭവ സ‌മൃദ്ധമായ ഒരു കല്യാണ സദ്യ ഉണ്ട് പായസോം അടിച്ച് വോട്ട് ചെയ്യുന്ന ഒരു രീതി നമുക്ക് പ്രതീക്ഷിക്കാം (അതേ , വീട്ടിലിരുന്ന് ഇതെല്ലാം കഴിച്ച് ഏമ്പക്കം വിട്ട് ഓണ്‍ലൈനായി വോട്ട് ക്ലിക്കുന്ന കാലം  !!!!)

         അന്ന് എന്റെ പേര മകന്‍/മകള്‍ അവരുടെ പേരമക്കള്‍ക്ക് ഒരു വല്യ വല്യുപ്പാന്റെ വീരസാഹസിക കഥ പറഞ്ഞു കൊടുക്കും......

ആത്മാക്കള്‍ വോട്ട്‌ ചെയ്യുന്ന സ്ഥലം..!!! എന്ന ഈ സംഭവ കഥ.

5 comments:

Areekkodan | അരീക്കോടന്‍ said...

അന്ന് എന്റെ പേര മകന്‍/മകള്‍ അവരുടെ പേരമക്കള്‍ക്ക് ഒരു വല്യ വല്യുപ്പാന്റെ വീരസാഹസിക കഥ പറഞ്ഞു കൊടുക്കും......ബൂലോകത്ത് വന്നയുടനെ സംഭവിച്ചത് ഒരു നര്‍മ്മരൂപത്തില്‍.....

ശിഖണ്ഡി said...

:)

ajith said...

ആദ്യം സംഭവകഥ വായിക്കട്ടെ

Cv Thankappan said...

അന്യദേശത്തുള്ളവരുടെഡമ്മികള്‍ എത്തി എന്നിരിക്കും........
ആശംസകള്‍

അൻവർ തഴവാ said...

ഒരു പോസ്റ്റ്‌ വായിക്കുമ്പോ ഒരെണ്ണം ഫ്രീ..നല്ല പരിപാടി

Post a Comment

നന്ദി....വീണ്ടും വരിക