Pages

Sunday, October 12, 2014

തോക്കിൻ മുനയിൽ നിന്ന് ജീവിതത്തിലേക്ക്.....(ആദ്യ വിമാനയാത്ര - 12)

  
“ആപ്  സബ് കൈസേ എഹാം പഹുംജെ?”  തോക്ക് ചൂണ്ടിക്കൊണ്ട്  ആ പട്ടാളക്കാരൻ ചോദിച്ചു.ഞങ്ങൾ 10 – 12 പേർ ഉള്ളതിനാൽ തോക്ക് ഒരാളെ നേരെ മാത്രമായിരുന്നു ആ പട്ടാളക്കാരന് ഫോകസ് ചെയ്യാൻ കഴിഞ്ഞത്.

“ആബിദേ...??” തോക്ക് ചൂണ്ടപ്പെട്ട ആളുടെ ദയനീയ വിളി ഉയർന്നു. എല്ലാവരുടേയും ഹൃദയമിടിപ്പും ഇതോടൊപ്പം ഉയർന്നതോടെ അവിടെ ചെറിയ ഭൂകമ്പം ഉണ്ടായതായി വിനോദ് സാറിന് തോന്നി.

“ഹം രാഷ്ട്രപതി ഭവൻ സെ ആ രഹാ ഹേം....അവാർഡ് സെറിമണി പൂര കർനെ കെ ബാദ്...” ഏറ്റവും പിന്നിൽ നിന്നിരുന്ന ഞാൻ മുന്നിലേക്ക് നീങ്ങി പറഞ്ഞു..ഉടനെ തോക്ക് എന്റെ നേരെ മാത്രമായി. ഒരു ഉണ്ട അതിനകത്ത് നിന്നും ഉടൻ പുറപ്പെടുമോ എന്ന ഭയം കാരണം ഞാൻ ഒന്നലറി “എടാ $%@!&...കാഞ്ചിയിൽ നിന്ന് കൈ എടുക്ക്....വെടി പൊട്ടിയാൽ നിനക്ക് ഒരു ചക്രം കിട്ടുമായിരിക്കും....ഇവർ എന്നേയും കൊണ്ട് ചക്രശ്വാസവും വലിക്കും..”

“ആഹാ...മലയാളികൾ ആണല്ലേ?” എന്റെ ഓർക്കാപുറത്തെ ഡയലോഗ് പട്ടാളക്കാരനെ മനുഷ്യനാക്കി !

“ഹാവൂ....“ എല്ലാവരും ഒരുമിച്ച് ശ്വാസം വിട്ടപ്പോൾ വഴിയിലെ കരിയിലകൾ എല്ലാം പാറിപ്പോയി.

“ആക്ച്വലി....എന്താണ് സംഭവിച്ചത്..?” ടീം ലീഡർ വീണ്ടും നേതൃത്വം ഏറ്റെടുത്ത് പട്ടാളക്കാരനോട് ചോദിച്ചു.

“അത്... രാഷ്ട്രപതി ഉടൻ ഈ റോഡിലൂടെ കടന്ന് പോകും...അദ്ദേഹം പോകുന്ന പാതയിൽ ഒരു തടസ്സവും ഉണ്ടാകാൻ പാടില്ല....വശങ്ങളിലൂടെ നടക്കാം....കുറേ നേരമായി നിങ്ങളോട് മാറി നടക്കാൻ അനൌൻസ് ചെയ്യുന്നു....”

“ഓ അതായിരുന്നോ ആ അനൌൻസ്മെന്റ് ?ഹിന്ദി അറിയാമെങ്കിലല്ലേ അത് തിരിയൂ....അപ്പോൾ ഞങ്ങളെ ഇനി എപ്പോഴാ വിട്ടയക്കുക ?”

“രാഷ്ട്രപതി കടന്നുപോയാൽ നിങ്ങൾക്കും പോകാം....പക്ഷേ ഇതുപോലെ പരന്ന് നടക്കരുത്...”

“അതെന്താ...ഇനി വേറെ രാഷ്ട്രപതിയും കടന്നുപോകാനുണ്ടോ?” അഫ്നാസിന് പെട്ടെന്ന് സംശയമുദിച്ചു.

അല്പസമയത്തിനകം തന്നെ രണ്ട് കറുത്തകാറുകൾ ഞങ്ങളുടെ കണ്മുമ്പിലൂടെ മിന്നി മറഞ്ഞു.
“ഒരു രാഷ്ട്രപതിക്ക് പോകാൻ എന്തിനാ രണ്ട് കാറുകൾ?” അഫ്നാസിന് വീണ്ടും സംശയമായി.

“ങാ..അത് ഒരു ട്രിക്കാണ്....ഇതിൽ ഏത് കാറിലാണ് രാഷ്ട്രപതി എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ...” ആരോ പറഞ്ഞു.

“ഏത് ദേഹത്തിന്?”

“രാഷ്ട്രപതിക്ക്!!“

“ഓ... രണ്ട് കാർ ഉണ്ടാകുമ്പോൾ രാഷ്ട്രപതി ഏത് കാറിലാണെന്ന് രാഷ്ട്രപതിക്ക് തന്നെ ഒരു വിവരം ഉണ്ടാകും എന്ന് അല്ലേ...കൊള്ളാം ഈ വിവര സാങ്കേതിക വിദ്യ!!“ അഫ്നാസിന് തൃപ്തിയായി.

രാഷ്ട്രപതിയുടെ കാർ കടന്ന് പോയതും പട്ടാളക്കാരൻ തോക്ക് താഴ്ത്തി.നന്ദി പറയാൻ വേണ്ടി ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് നീങ്ങി കൈ നീട്ടി.തോക്ക് പിടിച്ച്  പരുപരുത്ത് പോയ കൈകൾ എന്തൊക്കെയോ എന്നോട് സംവദിച്ചു.വലിയൊരു കുഴപ്പത്തിൽ നിന്നും രക്ഷപ്പെട്ട അവസരമായതിനാൽ ആ സിഗ്നലുകൾ എന്നിൽ അധിക നേരം നിലനിന്നില്ല. നന്ദി പറഞ്ഞ് ഞങ്ങൾ മുന്നോട്ട് നീങ്ങി.

“അഗല സ്റ്റേഷൻ ആഗ്ര ഹെ...” ജബ്ബാർ സാറിന്റെ urgent  എസ്.എം.എസ് എല്ലാവർക്കും ഇഷ്ടപെട്ടു.

"സാർ....മറ്റേ സാധനം ആഗ്രയിലല്ലേ?” അഫ്നാസ് എന്നോട് ചോദിച്ചു.

 “മറ്റേ സാധനമോ?”  എനിക്ക് മനസ്സിലായില്ല

 “ഷാജഹാൻ സാറിന്റെ ഭാര്യയുടെ....”

“ആ chup raho .....ബാക്കി നാളെ നേരിട്ട് കാണുമ്പോൾ പറയാം....” ഞാൻ അഫ്നാസിന്റെ വായ മൂടി


(തുടരും...) 

9 comments:

Areekkodan | അരീക്കോടന്‍ said...

“ഓ... രണ്ട് കാർ ഉണ്ടാകുമ്പോൾ രാഷ്ട്രപതി ഏത് കാറിലാണെന്ന് രാഷ്ട്രപതിക്ക് തന്നെ ഒരു വിവരം ഉണ്ടാകും എന്ന് അല്ലേ...കൊള്ളാം ഈ വിവര സാങ്കേതിക വിദ്യ!!“ അഫ്നാസിന് തൃപ്തിയായി.

Sudheer Das said...

ഈ സെക്യൂരിറ്റിക്കാര്‌ടെ ഓരോ സൂത്രങ്ങളേയ്...

SHANAVAS said...

ഉം...കലക്കി...

Cv Thankappan said...

യാത്രാവിവരണങ്ങള്‍ സത്യസന്ധമായിരിക്കണം.......
നര്‍മ്മമേറുമ്പോള്‍ സംശയിച്ചുപോകുകയാണ് മാഷെ.
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

സുധീർദാസ്....അവർ അവരുടെ ഡ്യൂട്ടി ചെയ്യുന്നു...

ഷാനവാസ്ക്ക......നന്ദി

തങ്കപ്പൻ ചേട്ടാ.....ഇത് ഒരു യാത്രാവിവരണം അല്ല.മറിച്ച് സംഭവിച്ചതും സംഭവിക്കാമായിരുന്നതും ആയ കുറേ സംഭവങ്ങൾ!!!

ajith said...

എന്തായാലും ഏത് കാറിലാണ് താന്‍ എന്നത് പ്രസിഡന്റിന് അറിയാമെന്നത് രഹസ്യസ്വഭാവത്തിന്റെ അപര്യാപ്തതയിലേയ്ക്ക് അല്ലേ വിരല്‍ ചൂണ്ടുന്നതെന്ന് ഞാന്‍ സംശയിച്ച് പോവുകയാണ്

വിനുവേട്ടന്‍ said...

എനിക്ക് ഹിന്ദി അറിയാൻ പാടില്ല എന്ന് ഈ മറുതായോട് എങ്ങനെ പറഞ്ഞ് മനസിലാക്കും... ഹം... ഹം തും... ദുശ്മൻ... ദുശ്മൻ... ഝഗഡാ....ഝഗഡാ... :)

ശ്രീ said...

അയാള്‍ മലയാളിയായത് നന്നായി

ബഷീർ said...

>>അതെന്താ...ഇനി വേറെ രാഷ്ട്രപതിയും കടന്നുപോകാനുണ്ടോ?” അഫ്നാസിന് പെട്ടെന്ന് സംശയമുദിച്ചു. << ബല്യ ബല്യ സംശയങ്ങൾ തന്നെ.. പിന്നെ ഇനി അഥവാ അയാൾ വെടി പൊട്ടിച്ചാ‍ാലും താങ്കൾക്കത് തല കൊണ്ട് തടുക്കാമല്ലോ.. ഉണ്ട തെന്നിപ്പൊയ്ക്കോളും. :)

Post a Comment

നന്ദി....വീണ്ടും വരിക