Pages

Monday, November 03, 2014

‘ശൈലികൾക്ക് പിന്നിലെ കഥകൾ ‘

‘ശൈലികൾക്ക് പിന്നിലെ കഥകൾ ‘ എന്ന കുഞ്ഞുപുസ്തകം എന്റെ കയ്യിലെത്തുന്നത് 29/9/2007നാണ്. ഞാൻ ഇത് വാങ്ങിയത് അതിന്റെ വിലയോ ഗ്രന്ഥകർത്താവിന്റെ പേരോ നോക്കിയായിരുന്നില്ല.മലയാളത്തിലെ പല ശൈലികളും ഉരുത്തിരിഞ്ഞത് എങ്ങനെയാണെന്ന് എന്റെ മക്കൾക്ക് വായിച്ചറിയാമല്ലോ എന്ന് കരുതിയാണ്.

പതിവ് പോലെ പുസ്തകം വാങ്ങി എന്നല്ലാതെ ഞാൻ അതിനെ തിരിഞ്ഞു നോക്കിയതേ ഇല്ല.മക്കൾ ഇത് വായിച്ചോ എന്നും ഞാൻ നോക്കിയില്ല.രണ്ട് മാസം മുമ്പ് തുടങ്ങിയ എന്റെ പുതിയ പരിപാടിയിൽ (ബസ് യാത്രക്കിടയിലെ വായന) വായനക്ക് തെരഞ്ഞെടുത്തതിൽ ഒരു പുസ്തകം ഇതായിരുന്നു.

വി.പി.മരക്കാർ എന്ന അന്തരിച്ച മുൻ ഐ.എൻ.ടി.യു.സി നേതാവാണ് 28ഓളം ശൈലികൾക്ക് പിന്നിലെ കഥകൾ പറഞ്ഞുതരുന്നത്.കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച 100 പേജ് പുസ്തകത്തിന്റെ വില 50 രൂപയും.1992ൽ ആദ്യ പതിപ്പും 2006ൽ രണ്ടാം പതിപ്പും ഇറങ്ങി.



പുസ്തകം മുഴുവൻ വായിച്ചുകഴിഞ്ഞപ്പോൾ കുട്ടിക്കാലത്ത് വായിച്ചതും കേട്ടതും കണ്ടതും പിന്നെ മറന്നുപോയതുമായ രാമായണ കഥകൾ ഒന്നൊന്നായി കാലയവനികയിൽ നിന്ന് എന്റെ മനസ്സിന്റെ അരങ്ങത്തേക്ക് വന്നു. കാരണം 28ൽ 12 കഥകളും രാമായണത്തിൽ നിന്നുള്ളതായിരുന്നു! ബാക്കി വരുന്നതിൽ 9 എണ്ണം റോമൻ-ഗ്രീക്ക് ദൈവങ്ങളുമായി ബന്ധപ്പെട്ടവയും 5 എണ്ണം ഇന്ത്യൻ പുരാണത്തിലെ ദേവലോകവുമായി ബന്ധപ്പെട്ടവയും ! ബാക്കി വരുന്ന രണ്ടിൽ ഒന്ന് കൃസ്തുവുമായി ബന്ധപ്പെട്ടതും മറ്റൊന്ന് സ്വർഗ്ഗവുമായി ബന്ധപ്പെട്ടതും!

ഇങ്ങനെ നോക്കുമ്പോൾ മലയാളത്തിലെ ശൈലികളിൽ മിക്കതും ഉൽഭവിച്ചത് ‘ദേവലോക’ത്ത് നിന്നാണെന്ന് തോന്നിപ്പോകുന്നു.ഈ പുസ്തകത്തിൽ പറയാത്ത ശൈലികൾ തിരയുക എന്നതാണ് അടുത്ത പരിപാടി.എന്ന് വച്ചാൽ ഒരു ശൈലീ നിഘണ്ടു.അതും മുമ്പെപ്പോഴോ വാങ്ങി വച്ചതായി ഓർക്കുന്നു.ഏതായാലും സ്കൂൾ കുട്ടികൾക്ക് ശൈലികൾക്ക് പിന്നിലെ കഥകൾ പറഞ്ഞു കൊടുത്ത് അത് മനസ്സിൽ ഉറപ്പിച്ച് നിർത്താൻ ഈ കൊച്ചുപുസ്തകം സഹായകമാകും എന്ന് എനിക്ക് തോന്നുന്നു.



5 comments:

Areekkodan | അരീക്കോടന്‍ said...

വായിച്ച പുസ്തകങ്ങൽ പരിചയപ്പെടുത്താനുള്ള ആദ്യ ശ്രമം - വായനക്കൂട്ടായ്മയിൽ നിന്നുള്ള പ്രചോദനം

കുഞ്ഞൂസ് (Kunjuss) said...

വായനയിൽ കണ്ടെത്തുന്ന കാര്യങ്ങൾ പങ്കു വെക്കുന്നതിൽ ഏറെ സന്തോഷം മാഷേ.... വായിക്കുന്ന പുസ്തകങ്ങളുടെ പരിചയപ്പെടുത്തൽ നന്നായി ...

© Mubi said...

പുസ്തകം പരിചയപ്പെടുത്തിയതില്‍ സന്തോഷം മാഷേ...

ബഷീർ said...

പരിചയപ്പെടുത്തലിനു നന്ദി..

ajith said...

ശൈലികളിൽ മിക്കതും ഉൽഭവിച്ചത് ‘ദേവലോക’ത്ത് നിന്നാണെന്ന് തോന്നിപ്പോകുന്നു>>>>>>> കോട്ടയത്തിനടുത്ത് ഒരു ദേവലോകം ഉണ്ട് കേട്ടോ. ഞങ്ങളും ശൈലികളൊക്കെ ഉണ്ടാക്കാറുണ്ടാരുന്നു പണ്ട്!!

Post a Comment

നന്ദി....വീണ്ടും വരിക