Pages

Tuesday, December 09, 2014

ഐസ് -196 ഡിഗ്രി സെത്ഷ്യസ്

കുട്ടിക്കാലത്ത് ഒരേ വീട്ടിൽ താമസിച്ച് ഒരേ ഭക്ഷണം കഴിച്ച് ഒരേ കലാലയത്തിൽ പഠിച്ച് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത രണ്ട് പേർ...ബിന്ദുവും രശ്മിയും !ഇടക്കാലത്ത് അവർ തമ്മിൽ പിണങ്ങിയാൽ എന്ത് സംഭവിക്കും? ആ പിണക്കത്തിന്റെ കാരണം ഒരു പെണ്ണ് കൂടിയാണെങ്കിൽ അതിന്റെ ആഴം എത്രയായിരിക്കും? അതിൽ നിന്നുയരുന്ന പകയുടെ അഗ്നിയുടെ സംഹാരശക്തി എത്രയായിരിക്കും? അതാണ് ഐസ് -1960 C എന്ന നോവലിന്റെ ഇതിവൃത്തം.

ജി.ആർ.ഇന്ദുഗോപൻ എഴുതിയ ഈ നോവൽ മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ സയൻസ് ഫിക്ഷൻ എന്നും ടെക്നോളജിയിൽ ഇന്ത്യയിലെ തന്നെ ആദ്യത്തെ നോവൽ എന്നുമെല്ലാം അവകാശപ്പെടുന്നു.നാനോ നോവൽ എന്ന് ടൈറ്റിലിൽ പറയുന്നുണ്ടെങ്കിലും അത് വലിപ്പം കൊണ്ടല്ല മറിച്ച് നാനോടെക്നൊളജി ഉപയോഗിച്ചു കൊണ്ട് ഭവിയിൽ നടക്കാൻ സാധ്യതയുള്ള വിഷയം പ്രതിപാദിക്കുന്നത് കൊണ്ടാണ്.



 കുസാറ്റ് മുൻ വൈസ് ചാൻസലർ ഡോ.കെ.ബാബു ജോസഫ് തയ്യാറാക്കിയ ഈ നോവലിന്റെ പഠനത്തിൽ അദ്ദേഹം പറയുന്നത് മനുഷ്യനേയും മനസ്സിനേയും നമ്മെയും ഒക്കെ നിയന്ത്രിക്കാൻ പോകുന്ന ഭാവിയെക്കുറിച്ച് കൃത്യമായി ഉത്തരം നൽകുന്ന ഒരു കൃതി എന്നാണ്.ഒരേ മനുഷ്യർ ഒരേ ജീവിതകാലത്ത് രണ്ട് ജന്മങ്ങളിലൂടെ കടന്ന് പോകുന്ന അപൂർവ്വമായ ഒരു പരസ്പരപ്രതികാരത്തിന്റെ കഥയാണ് ഐസ് -1960 C.2003 ൽ തുടങ്ങി 2050 വരെയുള്ള കാലഘട്ടമാണ് നോവലിന്റെ പശ്ചാത്തലം.

ടെക്നോളജിയുടെ വികാസത്തോടോപ്പം അത് മനുഷ്യരാശിക്ക് വരുത്തിവച്ച അപകടങ്ങളും നാം ലോകത്തിൽ പലയിടത്തും ദർശിച്ചു , ഇപ്പോഴും ദർശിച്ചു കൊണ്ടിരിക്കുന്നു.ആറ്റം ബോംബിന്റെ കണ്ട്പിടുത്തം മനുഷ്യരാശിയെ ചുട്ടെടുക്കാൻ പ്രയോഗിച്ചപ്പോൾ അത് ഒരു മഹാകണ്ടുപിടുത്തത്തിന്റെ ദുരന്തപൂർണ്ണമായ പര്യവസാനമായി.അതേ പോലെ ക്രയോണിക്സ് എന്ന സാങ്കേതിക വിദ്യയിലൂടെ മരിച്ച് പോയ മനുഷ്യരെ വീണ്ടും ഉയർത്തെഴുന്നേൽ‌പ്പിക്കാനുള്ള സാധ്യതയും അത് ഒരേ പോലെ നല്ലവരും തീവ്രവാദികൾ അടക്കമുള്ള ചീത്തവരും ഉപയോഗിക്കുന്നതും അതിന്റെ പര്യ്‌വസാനവും നമുക്ക് മുമ്പിൽ തുറന്ന് തരാൻ ഐസ് -1960 C എന്ന നോവൽ ശ്രമിക്കുന്നു. ശാസ്ത്രകുതുകിയായ ഒരാൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാൻ സാധ്യതയുള്ള ഈ നോവൽ മറ്റുള്ളവരിലും ഒരു ഉൽകണ്ഠ സൃഷ്ടിക്കും എന്നതിൽ സംശയമില്ല.

പ്രസിദ്ധീകരണം : 2005 
പ്രസാധകർ        : ഡി.സി ബുക്സ്, കോട്ടയം
വില                  : 115 രൂപ


5 comments:

© Mubi said...

വായിച്ചിട്ടില്ല... ശ്രമിക്കാം. നന്ദി മാഷേ, പുസ്തകം പരിചയപ്പെടുത്തിയതിന്...

ajith said...

science fiction

Sudheer Das said...

സയന്‍സ് ഫിക്ഷനുകള്‍ ഇഷ്ടുന്ന ഒരാള്‍ എന്നനിലയില്‍ ഈ പുസ്തകം ഓര്‍മ്മ വെക്കും... നന്ദി മാഷെ.

വിനുവേട്ടന്‍ said...

സന്തോഷം മാഷേ, ഈ പരിചയപ്പെടുത്തലിന്...

Areekkodan | അരീക്കോടന്‍ said...

എല്ലാവർക്കും നല്ലൊരു വായനാനുഭവം ഉണ്ടാകട്ടെ..

Post a Comment

നന്ദി....വീണ്ടും വരിക