Pages

Tuesday, March 03, 2015

എസ്.എസ്.എൽ.സി എന്നൊക്കെ പറയുന്നത് വല്യൊരു സംഭവമായിരുന്നു ....

"ഈ എസ്.എസ്.എൽ.സി എന്നൊക്കെ പറയുന്നത് വല്യൊരു സംഭവമായിരുന്നു ...."

"എന്ന്? "

"ഒരു.... ഒരു.... 1986-87 കാലഘട്ടത്തിൽ...."

"അതെന്തേ അന്ന് അതൊരു സംഭവമായത്?"

"എസ്.എസ്.എൽ.സി എന്ന് പറയാൻ കമ്പവും കേൾക്കാൻ ഇമ്പവും (എഴുതാൻ നൊമ്പരവും) ഉള്ള നല്ലൊരു പേര്....അതിലെ എല്ലിനെ പിടിച്ചൂരി എസ്.എസ്.സി എന്നാക്കി മാറ്റിയ ആ കാലത്താണ് ഇന്നു വരെ തിരുത്തപ്പെടാത്ത റെക്കോർഡ് മാർക്കായ 982ഉം വാങ്ങി ഡിസ്റ്റിൻക്ഷൻ എന്ന അന്നേ വരെ കേൾക്കാത്ത ഒരു ക്ലാസ്സുമായി അരീക്കോടൻ എന്ന ഞാൻ പാസ്സായത്!"

"അതെന്തേ 28 കൊല്ലം കഴിഞ്ഞ് ഇപ്പോ പെട്ടെന്ന് ഇതൊക്കെ ഇങ്ങോട്ട് തികട്ടി വന്നത് ?"

"ഇന്ന് എന്റെ മൂത്ത മകൾ ഐഷ നൗറ എന്ന ലുലുമോൾ സി.ബി.എസ്.ഇ സിലബസിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിത്തുടങ്ങുന്നു...."

4 comments:

വീകെ said...

അന്ന് SSLC ഒരു സംഭവം തന്നെയായിരുന്നു. ഇന്ന് അതിന്റെ എല്ലൊക്കെ വലിച്ചൂരി വെറുമൊരു അസ്ഥിപിണ്ഡമാക്കി മാറ്റിക്കളഞ്ഞു. അതാവും അങ്ങനെയൊരു പേരോ, അതിന്റെയൊരു പേടിയോ ഒന്നും എങ്ങും ‘പൊടി പോലുമില്ല കേൾക്കാൻ’
(ഇന്നും തകർക്കാൻ പറ്റാത്ത റെക്കാർഡ് ഉടമക്ക് എന്റെ വക ഒരു ‘സ്പെഷ്യൽ അഭിനന്ദനം..’)

mayflowers said...

ഐഷ മോൾക്ക്‌ എല്ലാ ആശംസകളും..

Muralee Mukundan , ബിലാത്തിപട്ടണം said...

എസ്.എസ്.എൽ.സി എന്ന് പറയാൻ കമ്പവും കേൾക്കാൻ ഇമ്പവും (എഴുതാൻ നൊമ്പരവും) ഉള്ള നല്ലൊരു പേര്....അതിലെ എല്ലിനെ പിടിച്ചൂരി എസ്.എസ്.സി എന്നാക്കി മാറ്റിയ ആ കാലത്താണ് ഇന്നു വരെ തിരുത്തപ്പെടാത്ത റെക്കോർഡ് മാർക്കായ 982ഉം വാങ്ങി ഡിസ്റ്റിൻക്ഷൻ എന്ന അന്നേ വരെ കേൾക്കാത്ത ഒരു ക്ലാസ്സുമായി അരീക്കോടൻ എന്ന ഞാൻ പാസ്സായത്!"
അതിലും മുമ്പുള്ള വെറും 8 ദിവസത്തിൽ തീരുന്ന 12 പരൂക്ഷകൾ എഴുതി ഉന്നത വിജയം നേടിയ ആ നൊമ്പരകാലം ഞാൻ ചുമ്മാ ഓർത്ത് പോയി..

Areekkodan | അരീക്കോടന്‍ said...

നന്ദി എല്ലാവർക്കും...

Post a Comment

നന്ദി....വീണ്ടും വരിക