Pages

Tuesday, January 26, 2016

മനം നിറച്ച ഒരു റിപബ്ലിക് ദിനാഘോഷം


                    സ്കൂൾ കാലഘട്ടത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ മനസ്സിൽ പലപ്പോഴും തിരിച്ചെത്താറുണ്ടെങ്കിലും ഒരു റിപബ്ലിക് ദിനാഘോഷം മെയിൻ മെമ്മറിയിലേക്ക് തിരിച്ചെത്തിയതായി  എന്റെ ഓർമ്മയിൽ ഇല്ല.കോളേജിൽ പഠിക്കുന്ന കാലത്ത് എൻ.എസ്.എസ് വളന്റിയർ ആയിരുന്നെങ്കിലും റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതായി ഓര്മ്മ കിട്ടുന്നില്ല.എന്നാൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ശേഷം ഇതിന് ഭംഗവും വരുത്തിയിട്ടില്ല.

                     ഇന്ന് എന്റെ കോളേജിൽ സംഘടിപ്പിച്ച റിപബ്ലിക് ദിനാഘോഷം എനിക്ക് എന്നെന്നും മനസ്സിൽ സൂക്ഷിക്കാനുള്ളതായി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എന്ന നിലക്ക് കോളേജിലെ റിപബ്ലിക് ദിനാഘോഷ പരിപാടി നടത്താൻ പ്രിൻസിപ്പാൾ  ചുമതലപ്പെടുത്തിയത് എന്നെയും ഫിസിക്കൽ എജുക്കേഷൻ  ടീച്ചരെയും  ആയിരുന്നു. ഒന്നാം വര്ഷത്തിലെ എൻ.എസ്.എസ് വളണ്ടിയർമാരിൽ പകുതിയിലധികവും  ഹാജരായിരുന്നു. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശം ഉള്ളതിനാൽ നിരവധി ജീവനക്കാരും കൃത്യസമയത്ത് തന്നെ എത്തിയിരുന്നു.അങ്ങനെ കാലങ്ങളായി, വിരലിൽ എണ്ണാവുന്ന അത്രയും ആള്ക്കാരെ വച്ച് ആഘോഷിച്ചിരുന്ന റിപബ്ലിക് ദിനം ജനനിബിഡമായി.



                    എന്റെ സഹപ്രവർത്തകരെയും സഹ അദ്ധ്യാപകരേയും അപേക്ഷിച്ച് ഈ കാമ്പസിൽ എന്റെ സർവീസ് തുടങ്ങിയിട്ട് ആറു മാസം മാത്രമേ ആയിട്ടുള്ളൂ.ഡോക്ടര്മാരും പ്രൊഫസർമാരും വകുപ്പ് മേധാവികളും   നിരവധിയുള്ള ഈ കാമ്പസിൽ ഞാൻ താരതമ്യേന ഒരു ശിശു ആയിരുന്നു . പക്ഷെ ഇന്ന് റിപബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത് പ്രിൻസിപ്പാളിനും അക്കൗണ്ട്സ് ഒഫീസര്ക്കും ഒപ്പം സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും അഭിസംബോധന ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു.ദേശീയ ദിനങ്ങൾ ആചരിക്കുന്നതിന്റെ പ്രാധാന്യം ഊന്നി,  മുന് പ്രാസംഗികരിൽ നിന്നും വ്യത്യസ്തമായി അത് അവതരിപ്പിക്കുകയും ചെയ്തതോടെ ആ പ്രസംഗവും അവിസ്മരണീയമായി.



                സാധാരണ ഗതിയിൽ  ഒന്നോ രണ്ടോ മണിക്കൂറിൽ ഒതുങ്ങിയിരുന്ന റിപബ്ലിക് ദിനാഘോഷം ഇന്നാദ്യമായി വൈകുന്നേരം വരെ നീണ്ടു. വിദ്യാർത്ഥികളുടെ ചിന്താപരവും ആശയപരവുമായ  കഴിവുകൾ വികസിപ്പിച്ച് അത് അവതരിപ്പിക്കാനുള്ള വേദി നൽകിക്കൊണ്ട് NSS ഒരിക്കൽ കൂടി വിദ്യാർഥികളുടെ മനസ്സിലേക്ക് കുടിയേറി.

 എല്ലാവര്ക്കും റിപബ്ലിക് ദിനാശംസകൾ 

7 comments:

Areekkodan | അരീക്കോടന്‍ said...

എന്നാൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ ശേഷം ഇതിന് ഭംഗവും വരുത്തിയിട്ടില്ല.

© Mubi said...

റിപബ്ലിക് ദിനാശംസകള്‍ മാഷേ...

Areekkodan | അരീക്കോടന്‍ said...

നന്ദി മുബീ...

ajith said...

റിപ്പബ്ലിക് ആകുന്നതുവരെ ഞാൻ ആശംസകൾ ഹോൾഡ് ചെയ്തിരിക്കുകയാണു

Unknown said...

LP തലത്തില്‍ സ്കൂളില്‍ സ്വാതന്ത്ര്യദിനത്തിന് 2 രൂപക്ക് ദേശീയപതാകയും വാങ്ങിച്ച് പോയി , പതാക ഉയര്‍ത്തി വന്ന ചെറിയ ഓര്‍മയുണ്ട് . . .
അതിന് ശേഷം High School തലത്തില്‍ എത്തിയതിന് ശേഷം ദൂരദര്‍ശനില്‍ പരേഡ് കാണുന്നത് മാത്രമായി ചുരുങ്ങിയതില്‍ നിന്നും , തികച്ചും നല്ലൊരു അനുഭവം തന്നെ ആയിരുന്നു ഈ 67മത് Republic Day . . . :)

unais said...

റിപ്പബ്ലിക് ദിനാഘോഷം, പണ്ടെപ്പോഴോ സ്കൂളിൽ നിന്നും,മദ്രസയിൽനിന്നും ആഘോഷിച്ച ഓർമ്മയുണ്ട്.പിന്നീടു കാലം നമ്മെ പ്രവാസിയാക്കി. ഇപ്പോൾ ടീവിയിലൂടെയും, മറ്റും കാണുമ്പോൾ അറിയുന്നു.എല്ലാം ഒരു ആശംസയിൽ ഒതുക്കുന്നു.

Cv Thankappan said...

ആശംസകള്‍

Post a Comment

നന്ദി....വീണ്ടും വരിക