Pages

Saturday, April 02, 2016

ഭൂമിയുടെ അവകാശികള്‍


                മലയാളത്തിന്റെ പ്രിയ കഥാകാരന്‍ അന്തരിച്ച ശ്രീ.വൈക്കം മുഹമ്മെദ് ബഷീറിന്റെ ഒരു കൃതിയാണ് ഭൂമിയുടെ അവകാശികള്‍. ഇന്ന് ഞാനും എന്റെ രണ്ട് സഹോദരങ്ങളും ഭൂമിയുടെ അവകാശികള്‍ ആയി.

               ഉമ്മ ആന്റ് ഉപ്പ വക വസ്തു (ഭൂ സ്വത്ത്) ഓഹരി വച്ച് ഞങ്ങള്‍ മക്കളുടെ പേരില്‍ ഇന്ന് അരീക്കോട് റജിസ്ട്രാര്‍ ഓഫീസില്‍ രെജിസ്റ്റര്‍ ചെയ്തതോടെയാണ് ഞങ്ങളും ആദ്യമായി ഭൂമിയുടെ അവകാശികള്‍ ആയത്. എനിക്ക്, ഈ സൌരയൂഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ സ്വന്തമായി 15 സെന്റ് സ്ഥലം ലഭിച്ചു !!


(ടോക്കണ്‍ നമ്പര്‍ ഒന്ന് ലഭിച്ചിട്ടും ഉച്ചക്ക് 2 മണിക്ക് മാത്രമാണ് ഞങ്ങള്‍ക്ക് അവസരം ലഭിച്ചത്. ടോക്കണ്‍ പൂജ്യവും മൈനസും ഒക്കെ ഉണ്ടൊ ആവോ? ഇത്തരം സംഗതികള്‍ ഒക്കെ ഇനിയും എത്രയോ ലളിതവല്‍ക്കരിക്കണം എന്ന് തോന്നിപ്പോയ നിമിഷങ്ങളായിരുന്നു അവ)

6 comments:

Areekkodan | അരീക്കോടന്‍ said...

ഈ സൌരയൂഥത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഭൂമിയില്‍ സ്വന്തമായി 15 സെന്റ് സ്ഥലം ലഭിച്ചു !!

സുധി അറയ്ക്കൽ said...

ഇനി ഒരു വീടും വെച്ച്‌ സകുടുംബം ചിരകാലം വാഴാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

സുധീ...വീട് വച്ച് അഞ്ച് കൊല്ലം മുമ്പ് താമസവും തുടങ്ങി.പക്ഷേ വസ്തു ഇപ്പോഴാ എന്റെ പേരിലായത് !!

Cv Thankappan said...

ഭൂമീടെ അവകാശകളല്ലോ എല്ലാരും.
എന്നാലും സ്വന്തം എന്നുള്ളത്........അല്ലേ മാഷെ?
ആശംസകള്‍

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...അതെ, സ്വന്തമായി ഒരു തുണ്ട് കിട്ടിയ സന്തോഷം.

SIVANANDG said...

ആശംസകള്‍!!!

Post a Comment

നന്ദി....വീണ്ടും വരിക