Pages

Wednesday, June 22, 2016

ബുദ്ധിമണ്ടൂസ്

രാവിലെ പത്രം വായിച്ചിരിക്കുകയായിരുന്നു ഞാനും മോളും. അല്പ സമയത്തിനകം തന്നെ മേഘം സൂര്യനെ മറക്കാന്‍ തുടങ്ങി.

“ഉപ്പച്ചീ...ഇപ്പോള്‍ ഇരുട്ട് മൂടുന്നത് എന്തുകൊണ്ടാന്നറിയോ?” മോള്‍ ചോദിച്ചു.

“കാര്‍മേഘം സൂര്യനെ മറക്കുന്നത് കൊണ്ട്...”

“ബുദ്ധിമണ്ടൂസ്...”

“ങേ...!!”

“ എന്നും അങ്ങനെയാ....പക്ഷേ ഇന്ന് അതല്ല....“

“അതെന്താ മോളെ...ഇന്ന് പ്രത്യേകത...”

“അപ്പോ ഉപ്പച്ചി ഇന്ന് പത്രം വായിച്ചില്ലേ?...ചെവിക്ക് ഞാന്‍ നുള്ള് തരും” എന്റെ സ്ഥിരം വാക്കുകള്‍ അവള്‍ തിരിച്ച് പ്രയോഗിച്ചു.

“ഇന്ന് മുതല്‍ കനത്ത മഴ പെയ്യുംന്ന് വായിച്ചു...” ഞാന്‍ പറഞ്ഞു

“അല്ല,,,ഇന്ന് 20 ഉപഗ്രഹങ്ങളെയും വഹിച്ച് പി.എസ്.എല്‍.വി ആകാശത്തേക്ക് കുതിച്ചിട്ടുണ്ട്.ഈ 20ഉം കൂടി ആകാശത്ത് ചുറ്റാന്‍ തുടങ്ങിയാല്‍ പിന്നെ ഇവിടെ വെളിച്ചം കിട്ടോ ബുദ്ധിമണ്ടൂസേ ?”

8 comments:

Areekkodan | അരീക്കോടന്‍ said...

“ഉപ്പച്ചീ...ഇപ്പോള്‍ ഇരുട്ട് മൂടുന്നത് എന്തുകൊണ്ടാന്നറിയോ?” മോള്‍ ചോദിച്ചു.

തൃശൂര്‍കാരന്‍ ..... said...

ങേ ശെരിയല്ലേ ..കൊള്ളാം

Areekkodan | അരീക്കോടന്‍ said...

തൃശൂര്‍കാരാ...ശരിയാവാനും ആവാതിരിക്കാനും സാധ്യത ഉണ്ടാകാനും ഇല്ലാതിരിക്കാനും....

Cv Thankappan said...

ഗ്രഹണശക്തിയുള്ള മോള്‍...അഭിനന്ദനങ്ങള്‍
ആശംസകള്‍ മാഷെ

ajith said...

അപ്പോ ഈ ഉപഗ്രഹത്തിലൊക്കെ ഓരോ ലൈറ്റും കൂടെ ഫിറ്റ് ചെയ്താൽ രാത്രി ഉണ്ടാവേ ഇല്ല അല്ലേ

Areekkodan | അരീക്കോടന്‍ said...

Thankappetta...നന്ദി

Ajithji...അതൊരു ഐഡിയ ആണല്ലോ

Muralee Mukundan , ബിലാത്തിപട്ടണം said...

അത് ശരിയാണല്ലൊ

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...ഞാനും സമ്മതിച്ചു, ശരി തന്നെ

Post a Comment

നന്ദി....വീണ്ടും വരിക