Pages

Monday, August 08, 2016

സൌജന്യ സേവനങ്ങൾ - പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്

            പരിസ്ഥിതി സംരക്ഷണം എന്നത് ഓരോ പൌരന്റെയും കടമയാണ് , ബാധ്യതയാണ്.നാം ജീവിച്ചപോലെ നമ്മുടെ പിന്‍‌ഗാമികള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്.   അതിനുതകുന്ന വിധത്തില്‍ ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി സംരക്ഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പിന്തുണ നല്‍കുന്നതും  പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് (http://www.envt.kerala.gov.in/) ആണ്.
              
            കോളേജുകളിലും സ്കൂളുകളിലും ഈ വകുപ്പിന്റെ കീഴിലുള ഭൂമിത്രസേനാ ക്ലബ്ബുകള്‍ അനുവദിക്കുന്നുണ്ട്. ആദ്യത്തെ വര്‍ഷം അന്‍പതിനായിരം രൂപയും പിന്നീടു വര്‍ഷങ്ങളില്‍ പതിനായിരം രൂപ വീതവും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പ് അനുവദിക്കുന്നു.അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും പ്രോഗ്രാം കോര്‍ഡിനേറ്ററും ഓഫീസ് മേധാവിയും ഒപ്പിട്ട വരവ് ചെലവ് കണക്കും യൂറ്റിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും എല്ലാ വര്‍ഷവും ആഗസ്ത് മാസത്തില്‍ സമര്‍പ്പിച്ചാലേ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കു തുക അനുവദിക്കുകയുളൂ.

              ഭൂമിത്രസേനാ ക്ലബ്ബുകള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മറ്റു ചില ധനസഹായങ്ങളും ഈ വകുപ്പ് ചെയ്യുന്നുണ്ട്. എല്ലാ വര്‍ഷവും “പാരിസ്ഥിതികം” എന്ന പദ്ധതിക്ക് കീഴില്‍ അമ്പതിനായിരം രൂപ വരെ ഈ വകുപ്പ് അനുവദിക്കുന്നുണ്ട്. ഇതിന്റെ നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും വകുപ്പിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.ശാസ്ത്ര സാങ്കേതിക കൌണ്‍സിലിന്റെ അപേക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ അല്പം കൂടി സങ്കീര്‍ണ്ണമാണ് “പാരിസ്ഥിതികം” അപേക്ഷാഫോം. എങ്കിലും രണ്ട് മണിക്കൂര്‍ ചെലവിട്ടാല്‍ സുന്ദരമായി തയ്യാറാക്കാന്‍ സാധിക്കും.

              സ്വീകരിക്കപ്പെട്ട അപേക്ഷകളുടെ വിവരങ്ങള്‍ അവസാന തീയതി കഴിഞ്ഞ് ഒരു മാസത്തിനകം തന്നെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.അനുവദിച്ച തുകയുടെ 80 ശതമാനം മുന്‍‌കൂറ് ആയി അനുവദിക്കുകയും ചെയ്യും. നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും അടിക്കുറിപ്പോട് കൂടിയ ഫോട്ടോകളും പ്രോഗ്രാം കോര്‍ഡിനേറ്ററും ഓഫീസ് മേധാവിയും ഒപ്പിട്ട വരവ് ചെലവ് കണക്കും യൂറ്റിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റും നിശ്ചിത തീയതിക്കുള്ളില്‍ സമര്‍പ്പിച്ചാല്‍ ബാക്കി സംഖ്യയും തടസ്സമൊന്നും കൂടാതെ അനുവദിക്കും.

             എന്റെ നാട്ടിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് അമ്പതിനായിരം രൂപ ധനസഹായം ലഭിച്ചതറിഞ്ഞ് അന്വേഷണം നടത്തുന്നതിനിടയിലാണ് “പാരിസ്ഥിതികം” പദ്ധതിയെപ്പറ്റിയുള്ള ഒരു ഇ-മെയില്‍ അതിന്റെ അവസാന തീയതിക്ക് മൂന്ന് ദിവസം മുമ്പ് എനിക്ക് ലഭിച്ചത്.കോളേജില്‍ ഇല്ലാത്ത ദിവസമായിരുന്നിട്ടും, കുത്തിയിരുന്ന് തയ്യാറാക്കിയ അപേക്ഷ പ്രിന്‍സിപ്പാളിനെ ഫോണില്‍ വിളിച്ച് സംസാരിച്ച്, സെഷന്‍ ക്ലര്‍ക്കിന് ഇ-മെയിലില്‍ അയച്ച് കോളേജില്‍ നിന്നും പിറ്റേന്ന് തന്നെ ഞാന്‍ അയപ്പിച്ചു.അങ്ങനെ എന്റെ കോളേജിനും കഴിഞ്ഞ വര്‍ഷം 25000 രൂപ അനുവദിച്ചു കിട്ടി.

                പരിസ്ഥിതിയുമായി ബന്ധപ്പെട്ട് തന്നെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്ന വകുപ്പാണ് കേരള വനം വന്യജീവി വകുപ്പ്.അതേപറ്റി അടുത്ത് തന്നെ വായിക്കാം...

7 comments:

Areekkodan | അരീക്കോടന്‍ said...

പരിസ്ഥിതി സംരക്ഷണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സാമ്പത്തികമായും സാങ്കേതികമായും ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും പിന്തുണ നല്‍കുന്നതും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് (http://www.envt.kerala.gov.in/) ആണ്.

സുധി അറയ്ക്കൽ said...

സാറൊരു മാരകസംഭവം തന്നെ.

Areekkodan | അരീക്കോടന്‍ said...

Sudhee...Thanks

SIVANANDG said...

mashe happy to see you again
now i had transfered to CE Muttathar in Thiruvananthapuram
i recommend this bhoomi mithra club to our Principal thank u 4 the post

Areekkodan | അരീക്കോടന്‍ said...

ശിവാനന്ദ്ജി....ഒരാൾക്കെങ്കിലും ഈ പോസ്റ്റ് ഉപകാരപ്രദമായി എന്നറിഞ്ഞതിൽ വളരെ വളരെ സന്തോഷം. ഭൂമിത്രസേനാക്ലബ്ബ് രൂപീകരിച്ച ശേഷം അറിയിക്കുക. 2013-14 ലെ സംസ്ഥാനത്തെ മികച്ച ഭൂമിത്രസേനാക്ലബ്ബ് എന്റെ നേത്രത്വത്തിലുള്ളതായിരുന്നു.

Cv Thankappan said...

ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക