Pages

Wednesday, September 28, 2016

ചിത്രശലഭങ്ങളുടെ വീട്-2

         ക്യാമറയുമായി ചെന്ന എന്നെ വരവേറ്റത് ഒരു കൂട്ടം ശലഭങ്ങളായിരുന്നു.ഇവയില്‍ ഒന്നിന്റെയും പേര് എനിക്കറിയില്ല എന്നതാണ് സത്യം.യാതൊരു പേടിയും ഇല്ലാതെ എന്റെ മുമ്പിലൂടെ അവ തത്തിപ്പറന്നു.കുട്ടിക്കാലത്ത് കല്യാണത്തിന്ന്‍ പോയാല്‍ അവിടെ എടുക്കുന്ന ഫോട്ടോകളില്‍ പെടാനായി ഫ്ലാഷ് ലൈറ്റ് നോക്കി നില്‍ക്കാറുണ്ട്. ഫ്ലാഷ് ലൈറ്റ് കണ്ടാല്‍ ആ ഫോട്ടോയില്‍ ഞാനും പെട്ടിട്ടുണ്ട് എന്നാ‍യിരുന്നു അന്ന് ധരിച്ചു വച്ചിരുന്നത്.അതേ പോലെ എന്റെ ക്യാമറക്കണ്ണില്‍ പെടാന്‍ ഇവരും മത്സരിച്ചുകൊണ്ടിരുന്നു.


       അതേ ചെടിയില്‍ ആരെയും ശല്യപ്പെടുത്താതെ വെളയും ചാരനിറവും കലര്‍ന്ന ഒരു സുന്ദരി കൂടിയുണ്ടായിരുന്നു.അല്പ സമയം പൂവിലിരുന്ന് അവള്‍ തൊട്ടടുത്ത വാഴയിലയുടെ തുഞ്ചത്തേക്ക് സ്ഥലം മാറും.അല്പം വിശ്രമിച്ച് വീണ്ടും മല്ലികയില്‍ എത്തും.


       മൂന്നാമത് എന്റെ ശ്രദ്ധ ക്ഷണിച്ച ശലഭം എവിടെയും ഇരിക്കാന്‍ കൂട്ടാക്കാത്തതായിരുന്നു.വീടിന് പിന്നിലെ ചാമ്പക്ക,ചെറുനാരങ്ങ, ജാതിക്ക, കറിവേപ്പില എന്നിവയുടെ തൈകളുടെ ഇലകള്‍ക്കിടയിലൂടെ പറക്കുക എന്നതാണ് ഇവള്‍ക്കേറെ ഇഷ്ടം. ഏറെ പണിപ്പെട്ടിട്ടും അവള്‍ പോസ് ചെയ്ത് തരാത്തതിനാല്‍ ഞാനവളെ മൂവിയിലാക്കി.

       വീടിന്റെ അടുക്കള ഭാഗത്തുള ഉമ്മയുടെ പച്ചക്കറി ചെടികള്‍ക്ക് സമീപവും ചിലര്‍ ഉണ്ടാകും എന്ന ധാരണയില്‍ ഞാന്‍ അങ്ങോട്ട് നീങ്ങി. എന്റെ ധാരണ തെറ്റിയില്ല.ഏത് ഐറ്റമാണെന്നറിയാതെ മാറ്റി നട്ട ഒരു മല്ലികച്ചെടി അവിടെയും പൂവിട്ട് നിന്നിരുന്നു. ഒരു “കറുത്തവനും” ഒരു പുളിപ്പാവാടക്കാരിയും അവിടെ പൂക്കളുമായി സല്ലാപത്തില്‍ ഏര്‍പ്പെട്ടിരുന്നു.

     പെട്ടെന്നാണ് എന്റെ കാലില്‍ ഉമ്മവച്ച് ഒരു “കൊച്ച്” കടന്നുപോയത്. എത്ര പിന്തുടര്‍ന്നിട്ടും വിശ്രമമില്ലാതെ അവന്‍ പറന്നുകൊണ്ടിരുന്നു. നിലത്തോടും മതിലിനോടും ചേര്‍ന്നു നില്‍ക്കുന്ന പുല്ലിലും അതിലെ പൂവിലും ആണ് ഇവന്‍ ഭക്ഷണം കണ്ടെത്തുന്നത്.മുഴുവെള ശരീരത്തില്‍ കറുത്ത പുളികള്‍ ആണ് ഇവന്റെ വേഷം.

     കറിവേപ്പില പരിസരത്ത് പാറിനടന്നവള്‍ വിശ്രമത്തിലായോ എന്നറിയാന്‍ ഞാന്‍ വീണ്ടും അവിടെ എത്തി.തൊട്ടടുത്ത ചാമ്പക്ക തൈയെ ചുറ്റിപ്പറ്റി അതാ പുതിയൊരു ബ്ലാക് & വൈറ്റ് പാവാടക്കാരി! ഇലയില്‍ ഒളിച്ചിരിക്കാനാണ് താല്പര്യമെങ്കിലും ക്യാമറയോട് യാതൊരു വിമുഖതയും ഇല്ല.

      ഇതിനിടയില്‍ ഒരു ഗജപോക്കിരി എന്നെ മോഹിപ്പിച്ച് കടന്നുപോയി. ഇന്ന് ഞാന്‍ കണ്ടതില്‍ വച്ചേറ്റവും വലുതായിരുന്നു അത്.മാത്രമല്ല ഉയരത്തിലൂടെ മാത്രം പറക്കുന്നതും.എങ്കിലും കറുത്ത ചിറകിന്റെ അടിഭാഗത്ത് ഇളം നീല നിറത്തിലുള ബോര്‍ഡറുമായി സ്റ്റില് ഫോട്ടോക്കും മൂവിക്കും അവസരം തരാതെ പോക്കിരിത്തരം തുടര്‍ന്നു. പക്ഷെ അതിന്റെ പിന്നാലെയുള നടത്തം എന്നെ എത്തിച്ചത് ഇന്നത്തെ ഏറ്റവും മികച്ചതെന്ന് എനിക്ക് തോന്നിയ ആ ഒറ്റ ക്ലിക്ക് ഫോട്ടോയിലായിരുന്നു.

(തുടരും...)


7 comments:

Areekkodan | അരീക്കോടന്‍ said...

ഒരു “കറുത്തവനും” ഒരു പുളളിപ്പാവാടക്കാരിയും അവിടെ പൂക്കളുമായി സല്ലാപത്തില്‍ ഏര്‍പ്പെട്ടിരുന്നു.

© Mubi said...

എല്ലാവരും ഉണ്ടല്ലോ... അവിടെയെന്താ പൂമ്പാറ്റ പെരുന്നാളാ മാഷേ?

Areekkodan | അരീക്കോടന്‍ said...

Mubi...പെരുന്നാളും ഓണവും ഒക്കെ ആയിരുന്നില്ലേ?

റോസാപ്പൂക്കള്‍ said...

കൊള്ളാം. ചിത്രങ്ങള്‍ അസ്സലായി. ഞാന്‍ മൂന്നാം ഭാഗം നോക്കീട്ടാ രണ്ടാം ഭാഗം കണ്ടത്. ഇനി ഒന്നാം ഭാഗം നോക്കട്ട.

Areekkodan | അരീക്കോടന്‍ said...

റോസ്...തലതിരിഞ്ഞാ പ്രയാണം അല്ലേ?നടക്കട്ടെ നടക്കട്ടെ .

Cv Thankappan said...

ശലഭസല്ലാപം നന്നായിട്ടുണ്ട്
ആശംസകള്‍ മാഷെ

Areekkodan | അരീക്കോടന്‍ said...

തങ്കപ്പേട്ടാ...നന്ദി

Post a Comment

നന്ദി....വീണ്ടും വരിക