Pages

Friday, January 06, 2017

അരീക്കോടന്‍ നല്ല വാര്‍ത്തയില്‍ !

“നിങ്ങള് വല്ല്യ ആളാണെന്ന് ഇന്നലെയാ മാഷെ അറിഞ്ഞത്...”
എന്നും ചായ കുടിക്കാന്‍ കയറുന്ന കോളേജിനടുത്തുള്ള മെസ്സിലെ ഇത്താത്ത പറഞ്ഞപ്പോള്‍ എനിക്കൊന്നും പിടി കിട്ടിയില്ല.

“എന്ത് ? എന്താ നിങ്ങളറിഞ്ഞത്....?” ഞാന്‍ ചോദിച്ചു.

“മൂന്നാല് ദിവസമായി വയനാടിന്റെ സ്വന്തം ചാനലില്‍ നിങ്ങളിങ്ങനെ തിളങ്ങി നില്‍ക്കുന്നു....”

“ഓ....ഞാനും ഞാനുമെന്റെ കഷണ്ടിയും....” എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായി മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ ചെയ്ത സേവനപ്രവര്‍ത്തനങ്ങളെ പറ്റിയായിരുന്നു അവര്‍ പറഞ്ഞത്.

പ്രസ്തുത ചാനലിലെ വാര്‍ത്ത എനിക്ക് കാണാന്‍ പറ്റിയില്ല.കാരണം എനിക്ക് ടിവിയില്ല, അവര്‍ക്ക് ഓണ്‍ലൈന്‍ സം‌പ്രേഷണവും ഇല്ല !! പക്ഷെ കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസിന്റെ രാത്രി ഏഴരക്കുള്ള നല്ല വാര്‍ത്തയിലും ഞങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അതോടെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മുഴുവന്‍ പ്രചാരം കിട്ടി.

ഇത് എന്റെ രണ്ടാം ടി.വി പ്രവേശം. ആദ്യത്തേത് ദര്‍ശന ടി.വി യില്‍.




8 comments:

Areekkodan | അരീക്കോടന്‍ said...

“ഓ....ഞാനും ഞാനുമെന്റെ കഷണ്ടിയും....”

Cv Thankappan said...

നല്ല വാര്‍ത്തയില്‍ സ്ഥാനം ലഭിച്ചതില്‍ സന്തോഷം.
ആശംസകള്‍ മാഷെ

© Mubi said...

മാഷ്‌ സൂപ്പര്‍സ്റ്റാറായല്ലോ? സന്തോഷായിട്ടോ :)

SIVANANDG said...

ആശംസകള്‍ മാഷെ

Typist | എഴുത്തുകാരി said...

നല്ല കാര്യം ചെയത് നല്ല വാര്‍ത്തയില്‍ വന്നത് നല്ല കാര്യം തന്നെ. സന്തോഷം!

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല വാര്‍ത്തയില്‍ നല്ല കാര്യങ്ങൾ ചെയത്
ഇടം പിടിച്ചതിൽ ഒത്തിരി സന്തോഷം കേട്ടോ ഭായ് .

Areekkodan | അരീക്കോടന്‍ said...

നന്ദി, എല്ലാവര്‍ക്കും

സുധി അറയ്ക്കൽ said...

കൊള്ളാം കൊള്ളാം .നടക്കട്ടെ.ആശംസകൾ.!!!

Post a Comment

നന്ദി....വീണ്ടും വരിക