Pages

Sunday, September 17, 2017

വീണ്ടും നല്ലവാര്‍ത്തയില്‍....

                     2017.ന്റെ തുടക്കം തന്നെ എന്റെ കോളേജിലെ എന്‍.എസ്.എസ് യൂണിറ്റിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായിരുന്നു. മറ്റു പലതുകൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച കോളേജിലെ സേവന തല്പരരായ ഒരു സംഘം കുട്ടികള്‍ വയനാട് ജില്ലാ ആശുപത്രിയില്‍ നടത്തിയ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃഭൂമി ന്യൂസിലെ നല്ല വാര്‍ത്തയില്‍ കൂടി ലോകം മുഴുവന്‍ അന്നറിഞ്ഞു. മാതൃഭൂമി ന്യൂസിന്റെ കല്പറ്റ ഓഫീസില്‍ പോയിട്ടോ മറ്റോ ആണ് അന്ന് ഇത് സംഘടിപ്പിച്ചത് എന്ന് തോന്നുന്നു (ശരിക്കോര്‍മ്മയില്ല)
                     ഈ വര്‍ഷവും ഇതേ പ്രവര്‍ത്തനം ഈ ഓണാവധിക്കാലത്ത് ആരംഭിക്കുമ്പോള്‍ എല്ലാ അച്ചടി-ദൃശ്യ മാധ്യമങ്ങളിലും ഞങ്ങള്‍ അറിയിച്ചിരുന്നു. വയനാട്ടുകാര്‍ക്ക് മാത്രം കാണാനാവുന്ന വയനാട് വിഷനും മലനാട് വിഷനും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി തന്നെ കവര്‍ ചെയ്തു.
                     വയനാട്ടിലെ ജനങ്ങള്‍ക്കിടയില്‍ കോളേജിന്റെ മേല്‍‌വിലാസം മാറ്റി എഴുതാന്‍ ഈ വര്‍ഷത്തെ ക്യാമ്പിലൂടെ ഞങ്ങള്‍ക്ക് സാധിച്ചു. 66 ലക്ഷം രൂപയില്‍ പരം വസ്തുക്കള്‍ നന്നാക്കി കൊടുത്തത് മാത്രമല്ല ഈ മാറ്റത്തിന് കാരണം. മറിച്ച് ക്യാമ്പിനിടയില്‍ തന്നെ പല വളണ്ടിയര്‍മാരും രോഗികളെ  പരിചരിച്ചതും രക്തം ആവശ്യം വന്നപ്പോള്‍ പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ അത് ദാനം ചെയ്തതും ഒ.പി യിലെയും ഫാര്‍മസിയിലെയും ക്യൂവില്‍ പലര്‍ക്കും താങ്ങായതും എല്ലാം “പുനര്‍ജ്ജനി” ക്യാമ്പിനെ വയനാട്ടിലെ ജനങ്ങളുടെ മനസ്സില്‍ ഇടം നേടാന്‍ സഹായിച്ചു.
                     കഴിഞ്ഞ വര്‍ഷത്തെപ്പോലെ, പ്രധാനപ്പെട്ട ചാനലുകളില്‍ നിന്ന്  മാത്രുഭൂമി ന്യൂസ് മാത്രമാണ് ഞങ്ങളെ തിരിഞ്ഞു നോക്കിയത്. ക്യാമ്പ് സമാപിച്ച് റൂമിലെത്തി വിശ്രമിക്കുമ്പോള്‍, വൈകുന്നേരത്തെ ന്യൂസ് അവര്‍ ഇറ്റെര്‍നെറ്റിലൂടെ ഞാനും കണ്ടു. നല്ല വാര്‍ത്തയില്‍ ഒരിക്കല്‍ കൂടി ഇടം നേടിക്കൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അറിയിച്ച മാതൃഭൂമി വാര്‍ത്താ ചാനലിന് ഹൃദയം നിറഞ്ഞ നന്ദി.


5 comments:

Areekkodan | അരീക്കോടന്‍ said...

നല്ല വാര്‍ത്തയില്‍ ഒരിക്കല്‍ കൂടി ഇടം നേടിക്കൊണ്ട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ അറിയിച്ച മാതൃഭൂമി വാര്‍ത്താ ചാനലിന് ഹൃദയം നിറഞ്ഞ നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

KEEP IT UP...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...നന്ദി

Manikandan said...

പ്രധാനമാദ്ധ്യമങ്ങൾ അപ്രധാനമാകുന്ന ഈ കാലഘട്ടത്തിൽ അവയെ വീണ്ടും ആശ്രയിക്കേണ്ടതുണ്ടോ? സാമൂഹ്യമാദ്ധ്യമങ്ങൾ ഇല്ലെ മാഷേ. അതിലൂടെ ഈ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിൽ എത്തിക്കാൻ സാധിക്കില്ലെ? അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകാനും ഈ കാലഘത്തിൽ ധാരാളം ആളുകൾ ഉണ്ടാകും. ഇനിയും മാതൃകാപരമായ ഈ പ്രവർത്തനങ്ങൾ തുടരാൻ സാധിക്കട്ടെ.

Areekkodan | അരീക്കോടന്‍ said...

Manikandan ji...ശരിയാണ്.പക്ഷെ ഗവണ്മെന്റ് ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന ഒരു പദ്ധതിയുടെ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ മീഡിയ റിപ്പോർട്ട് കൂടി നൽകണം.അതിന് ഇവർ കനിഞ്ഞല്ലേ പറ്റൂ.ഇല്ലെങ്കിൽ സാമൂഹ്യമാധ്യമങ്ങളിൽ മാത്രം നൽകിയാൽ തന്നെ ധാരാളം പേർ അറിയും.

Post a Comment

നന്ദി....വീണ്ടും വരിക