Pages

Monday, November 02, 2009

സൈലന്റ്വാലിയില്‍ ഒരു രാത്രി !

മിനിഞ്ഞാന്ന് സൈലന്റ് വാലിയെ പറ്റിയുള്ള ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ഹെഡ്ഫോണും മറ്റു സന്നാഹങ്ങളുമായി കമ്പ്യൂട്ടറിന്റെ മുമ്പില്‍ ഇരുന്നു.രണ്ട് ദിവസം മുമ്പേ പേര്‍ രെജിസ്റ്റര്‍ ചെയ്ത് പാസ്‌വേഡും യൂസര്‍നൈമും ഒക്കെ വാങ്ങി വച്ചിരുന്നു.മുമ്പ് ഒരുപാട് ക്വിസ് മത്സരത്തില്‍ മത്സരാര്‍ത്ഥികളേയും ക്വിസ് മാസ്റ്ററേയും ഓഡിയന്‍സിനേയും പിന്നെ എന്നെ തന്നെയും വണ്ടര്‍ അടിപ്പിച്ചിട്ടുള്ള പരിചയത്തിലാണ് സിംഹവാലന്‍ കുരങ്ങന്മാരുടെ ഇടയിലേക്ക് വാലില്ലാത്ത ഞാന്‍ കയറിചെല്ലാന്‍ തീരുമാനിച്ചത്.രാത്രി എന്നേയും കാത്ത് ഈ കുരങ്ങന്മാര്‍ നില്‍ക്കുമോ എന്ന സന്ദേഹം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഒറ്റക്ക് തന്നെ രാത്രി സൈലന്റ് വാലിയില്‍ കയറി.ഒരു ടോര്‍ച്ച് പോലും ഇല്ലാതെ!!!


ഗേറ്റിലെ പരിശോധന കഴിഞ്ഞതും എന്റെ സംശയം അസ്ഥാനത്താക്കി ഒരു കുരങ്ങന്‍ പ്ലക്കാര്‍ഡുമായി എന്റെ മുന്നില്‍ ചാടി എത്തി.”കളി തുടങ്ങാം” എന്നോ മറ്റോ ഇം‌ഗ്ലീഷില്‍ പ്ലക്കാര്‍ഡില്‍ എഴുതിവച്ചിരിക്കുന്നു.“കുരങ്ങന്മാര്‍ വരെ ഇം‌ഗ്ലീഷില്‍ സംവദിക്കാന്‍ തുടങ്ങി“ എന്ന് ഞാന്‍ ആത്മഗതം ചെയ്തു എന്ന് നിങ്ങള്‍ വിചാരിച്ചെങ്കില്‍ നിങ്ങള്‍ക്ക്  മാര്‍ക്ക് കൊട്ടപൂജ്യം മൈനസ് വട്ടപൂജ്യം.


ഞാന്‍ ഓ.കെ പറഞ്ഞു ,സോറി  ക്ലിക്കി.പെട്ടെന്ന് എവിടെ നിന്നോ ഒരു കുരങ്ങന്‍ ഒരു ചോദ്യം എടുത്ത് എന്റെ നേരെ ഒരേറ്‌.അത് എന്റെ മെഡുല മണ്ണാങ്കട്ടയില്‍ തന്നെ കൊണ്ടു.പെട്ടെന്നുള്ള അങ്കലാപ്പില്‍ ഞാന്‍ കൊടുത്ത ഉത്തരം തെറ്റി.ഉടന്‍ അടുത്ത കുരങ്ങന്‍ ഒരു പ്ലക്കാര്‍ഡുമായി വന്നു .
“മാഷേ എണീറ്റു പോ പുറത്ത് “ എന്ന് സ്നേഹപൂര്‍വ്വം അതില്‍ എഴുതിവച്ചിരുന്നു!(ഇംഗ്ലീഷില്‍ തന്നെ.)ഇന്നിങ്സിലെ ഒന്നാമത്തെ പന്തില്‍ തന്നെ ക്ലീന്‍ബൌള്‍ഡ് ആയി മടങ്ങുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറെപോലെ ഞാന്‍ ഹെഡ്ഫോണ്‍ ഊരി.


ഉത്തരം മുട്ടിയാല്‍ തലവേദനിക്കും കളിയില്‍ തുടരാം.എന്നാല്‍ ഉത്തരം തെറ്റിയാല്‍ അവിടെയുള്ള സിംഹവാലന്‍ കുരങ്ങന്മാര്‍ ഒരു കുരങ്ങത്വവുമില്ലാതെ പുറത്താക്കും .അത് ഏതോ ഒരു കുരങ്ങന്‍ അവിടെ എഴുതി വച്ചിരുന്നു.മത്സരത്തിനുള്ള ആവേശത്തിരയില്‍, ഭൂമി തിരിയുകയല്ലാതെ എനിക്കുണ്ടോ അത് തിരിയുന്നു.ഇനി , കെമിസ്ട്രി ബുക്ക് പോയ അസ്സങ്കുട്ടിയെപ്പോലെ ആകാതെ മത്സരിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഇതു വഴി ധൈര്യമായി കയറിക്കോളൂ.പക്ഷേ സൂക്ഷിക്കണം. അവിടേയും ധാരാളം കുരങ്ങന്മാര്‍ ഉണ്ട്.നവംബര്‍ അഞ്ചുവരെ മാത്രമേ നാട്ടുകുരങ്ങന്മാര്‍ക്ക് പ്രവേശനം ഉള്ളൂ.

24 comments:

Areekkodan | അരീക്കോടന്‍ said...

ഇനി , കെമിസ്ട്രി ബുക്ക് പോയ അസ്സങ്കുട്ടിയെപ്പോലെ ആകാതെ മത്സരിക്കാന്‍ ആര്‍ക്കെങ്കിലും താല്പര്യമുണ്ടെങ്കില്‍ ഇതു വഴി ധൈര്യമായി കയറിക്കോളൂ.പക്ഷേ സൂക്ഷിക്കണം. അവിടേയും ധാരാളം കുരങ്ങന്മാര്‍ ഉണ്ട്.

Anonymous said...
This comment has been removed by the author.
ഭായി said...

മാഷേ...മന്സന്മാരുടെ കിസ്സ് വരുംബം അറിയിക്കീന്‍
ഒരു പങ്ക് ഞാനുമെടുക്കാം..
മെഡുല്ലാമണ്ണാങ്കട്ടയിലിട്ടെങാനും കൊണ്ടാല്‍ മാഷിനെ പോലെ എനിക്ക് താങാന്‍ പറ്റിയെന്ന് വരില്ല...

മാഷിന്റെ മെഡുല്ലാമണ്ണാങ്കട്ടക്ക് എന്തെങ്കിലും കുഴപ്പം...? :-)

രാജീവ്‌ .എ . കുറുപ്പ് said...

അത് എന്റെ മെഡുല മണ്ണാങ്കട്ടയില്‍ തന്നെ കൊണ്ടു

ഹഹഹഹ കൊള്ളാം മാഷെ, പിന്നെ ഇതൊരു പാഠം ആയിരിക്കട്ടെ, ഇനി പങ്കെടുക്കുമ്പോള്‍ ഒരു ഹെല്‍മെറ്റ്‌ അങ്ങട് കരുതുക ഓക്കേ

എറക്കാടൻ / Erakkadan said...

ഞാനില്ല മാഷെ ...എനിക്കെന്റെ തല ആവശ്യമുള്ളതാ......ഇനിയും മണ്ടത്തരങ്ങൾ ചിന്തിക്കേണ്ടതാ

ഭൂതത്താന്‍ said...

"കുരങ്ങന്മാരുടെ ഇടയിലേക്ക് വാലില്ലാത്ത ഞാന്‍ കയറിചെല്ലാന്‍ തീരുമാനിച്ചത്"സത്യാണോ മാഷേ .....വാല്‍ ഇല്ലേ ? ......എന്നാലും മാഷേ ...ടോര്‍ച്ച്‌ എടുക്കാതെ കേറി ചെന്നൂല്ലോ .....

OAB/ഒഎബി said...

രാത്രിയാവട്ടെ എങ്കിലേ ടോര്‍ചെടുക്കാതെ പോവാന്‍ പറ്റൂ...

അരുണ്‍ കരിമുട്ടം said...

ഹമ്മേ!!

ഒരു നുറുങ്ങ് said...

മാഷ് സിംഹവാലന്മാരെക്കണ്ടില്ലേ?
ഹൊ!അവറ്റകളൊക്കെ നാടിറങ്ങീല്ലോ!
ജനിതകമാറ്റം നടത്തി ഒക്കെയും പൂവാലനടിച്ച് നടപ്പാ!
ഇനിയങ്ങട്ട് കിസ്സിനു പോവുമ്പോള്‍ ഒന്നു വിളിക്കിന്‍
കുറെ പാകം വന്ന കുരങ്ങന്മാരുടെ ഫോണ്‍ നമ്പര്‍
തന്നേക്കാം!

അനില്‍@ബ്ലോഗ് // anil said...

ഹി ഹി..
:)

ഷെരീഫ് കൊട്ടാരക്കര said...

ഒന്നുമില്ലേലും നമ്മുടെ ഉപ്പാപ്പാമാരോടാ കളിക്കുന്നതെന്നു ഒരു ഓർമ്മ വേണ്ടായിരുന്നോ; അതാണു മെഡല്ലാ കട്ടയിൽ കല്ലു വീണതു

തൃശൂര്‍കാരന്‍ ..... said...

പെട്ടെന്ന് എവിടെ നിന്നോ ഒരു കുരങ്ങന്‍ ഒരു ചോദ്യം എടുത്ത് എന്റെ നേരെ ഒരേറ്‌.അത് എന്റെ മെഡുല മണ്ണാങ്കട്ടയില്‍ തന്നെ കൊണ്ടു

SAVANI GROUP said...

keralathil thanne kure kurangan mar und ennad ippol kittiya vivaram ane


pavam malayalikale kollaruth

sundara keralam kanam www.keralatourism.tk

ശ്രീ said...

ഏറ് കിട്ടുമെങ്കില്‍ വേണ്ട. മാത്രമല്ല, ഉത്തരം തെറ്റിയാല്‍ അവര്‍ കഴുത്തിനു പിടിച്ച് പുറത്താക്കില്ലേ ;)

Areekkodan | അരീക്കോടന്‍ said...

ഭായീ...പണ്ട് ആരോ ഒരു പെണ്ണിനോട്‌ പറഞ്ഞു :“ഒരു കിസ്സ് തരോ?വെറുതെ വേണ്ട,കടമായി മതി.പലിശയടക്കം തിരിച്ചും തരാം”.അതിന് ഇവിടെ ഇഷ്ടം പോലെ ആളുണ്ട് ഭായീ.

കുറുപ്പേ...അപ്പോ മെഡുലമണ്ണാങ്കട്ട തലയില്‍ ആണെന്നാ വിചാരം അല്ലേ.താങ്കള്‍ക്കും മാര്‍ക്ക് കൊട്ടപൂജ്യം മൈനസ് വട്ടപൂജ്യം.

എറക്കാടാ...മണ്ടയില്‍ നിന്നു വരുന്നത് കൊണ്ടാണോ മണ്ടത്തരങള്‍ എന്ന് പറയുന്നത്?

ഭൂതത്താനേ...താങ്കളുടെ വര്‍ഗ്ഗത്തില്‍ പെട്ട മായാവി,ലുട്ടാപ്പി ഇവര്‍ക്കൊക്കെ വാല്‍ഉണ്ട്.ഞമ്മക്കില്ല.

ഒ.എ.ബി...ഭയങ്കര ധൈര്യമാണല്ലോ?

അരുണ്‍...പേടിച്ചോ?

ഒരു നുറുങ്...ഓ പൂവാലന്മാര്‍ ഈ വര്‍ഗ്ഗത്തില്പെട്ടത് തന്നെയാണല്ലേ?അപ്പോ പൂവാലന്റൈന്‍ ഡേ എന്നപോലെ സിംഹവാലന്റൈന്‍ ഡേ പ്രതീക്ഷിക്കാം.

അനില്‍...നന്ദി

ശരീഫ്ക്കാ...ഇനി ഓര്‍മ്മിക്കാം.

കുമാരാ...നന്ദി

തൃശൂര്‍കാരാ...നിങള്‍ക്കും കൊണ്ടോ ഏറ്?

കൊട്ടോട്ടീ...പേരുമാറ്റി മുഖം മൂടി ഇട്ട് അതിന്റെ മേലെ ഹെല്‍മെറ്റ് ഇട്ട് വന്നാലും ആളെ തിരിച്ചറിയും എന്റെ കമ്പ്യൂട്ടര്‍.പിന്നെ സുന്ദര കേരളം കാണാന്‍ ഞാനില്ല.

ശ്രീ...കഴുത്തിന് പിടിക്കാന്‍ ഇവരെന്താ കേരള പോലീസോ?ധൈര്യമായി കയറിക്കോ ന്നേ...ഏറ് കിട്ടുന്ന വരെ ഞാനും പിന്നാലെയുണ്ട്.

Basheer Vallikkunnu said...

സൈലന്റ് വാലി ഇപ്പോഴും അവിടെയുണ്ടോ ?

bhoolokajalakam said...

:)

കണ്ണനുണ്ണി said...

എങ്കി പിന്നെ ഞാനുടെ ഒന്ന് പോയി നോക്കെട്ടെ...

Areekkodan | അരീക്കോടന്‍ said...

ബഷീര്‍...ഇപ്പോള്‍ അവിടെയുണ്ട്.രണ്ട് ദിവസം കഴിഞ്ഞാല്‍ ലീവിന് നാട്ടില്‍ പോകും പോലും.

ഭൂലോകജാലകം...നന്ദി

കണ്ണനുണ്ണീ...പോയി വന്നോ?എങനെയുണ്ട്,ആ കുരങന്മാര്‍ക്ക് എല്ലാം സുഖം തന്നെയല്ലേ?

വശംവദൻ said...

മെഡുല മണ്ണാങ്കട്ടയില്, ഹ..ഹ..

ഒന്ന് ശ്രമിച്ച് നോക്കാം.

കുഞ്ഞന്‍ said...

maashe...

that accident happend in ur place na, heard 8 students have died...

atheeva dhukham rekhappedutthunnu maashe...

രഘുനാഥന്‍ said...

HI.... HI ee kuranganmmarude oru kaaryam..

Areekkodan | അരീക്കോടന്‍ said...

പ്രിയ സുഹൃത്തുക്കളേ,
ഒരു കൊച്ചു സന്തോഷം പങ്കുവയ്ക്കാനുള്ള പുറപ്പ്പാടിനിടയിലാണ് നാട്ടിലെ ദുരന്തം അറിഞ്ഞത്.വിളിച്ചവര്‍ക്കും അനുശോചനം അറിയിച്ചവര്‍ക്കും നന്ദി.

ഭൂതത്താന്‍ said...

മാഷേ ദുരന്തങ്ങള്‍ നമുക്കു തുടര്കഥയാവുകയാണല്ലോ....അരീക്കോട്‌ എനിക്ക് പരിചിതമായത് മാഷിലൂടെ ആണ് ..ടീ .വി .യില്‍ ആ വാര്‍ത്ത കണ്ടപ്പോള്‍ മനസ്സില്‍ ഓടി വന്നതും മാഷ്‌ ...വിളിച്ചു ചോദിയ്ക്കാന്‍ ഈ ബ്ലോഗ് അല്ലാതെ മറ്റു മാര്‍ഗം ഇല്ലല്ലോ ..അരീക്കൊടിന്റെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു ...ഇനി എങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കരുതേ ....എന്ന പ്രാര്‍ഥനയോടെ

Post a Comment

നന്ദി....വീണ്ടും വരിക