Pages

Sunday, May 12, 2013

മൊബൈല്‍ ഫോണ്‍ ഉണ്ടായിട്ടും....


ഇന്നലെ 11/5/2013 ശനിയാഴ്ച. ലോക ചരിത്രത്തിൽ എന്തെങ്കിലും സംഭവിച്ചോ ഇല്ലേ എന്നൊന്നും എനിക്കറിയില്ല.പക്ഷേ എന്റെ ജീവിതത്തിൽ അത്യപൂർവ്വമായ ഒരു സംഗതി ഉണ്ടായി.മൊബൈൽ കണക്ഷൻ എടുത്തതിന് ശേഷം, എന്റെ ഓർമ്മയിൽ ആദ്യമായി ഒരു ദിവസം മൊബൈൽ റിംഗ് ചെയ്യാതെ കടന്നു പോയി. ഫുൾ ടൈം ഓണായിട്ടും ഇന്നലെ എന്റെ മൊബൈലിലേക്ക് ആരും വിളിച്ചില്ല , അതിൽ നിന്ന് ഞാൻ ആരെയും വിളിച്ചില്ല, ഒരാളും റോംഗ് നമ്പര്‍ ആയോ മിസ്റ്റേക്ക് ആയോ ഡയല്‍ ചെയ്തില്ല!!!ഒരു നിമിഷം മൊബൈൽ കയ്യിൽ ഇല്ലെങ്കിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്ന  നമുക്ക് ഒരു ദിവസം ഇങ്ങനെ വീണു കിട്ടിയാൽ ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും എന്ന് തീർച്ച.(ഇന്ന് ഇതിന്റെയെല്ലാം ഫൈന്‍ അടക്കം വന്നുകൊണ്ടേ ഇരിക്കുന്നു...!!!)

4 comments:

  1. ഒരു നിമിഷം മൊബൈൽ കയ്യിൽ ഇല്ലെങ്കിൽ നിരവധി പ്രശ്നങ്ങൾ നേരിടുന്ന നമുക്ക് ഒരു ദിവസം ഇങ്ങനെ വീണു കിട്ടിയാൽ ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും എന്ന് തീർച്ച.

    ReplyDelete
  2. എല്ലാവരും തിരക്കിലായിരിക്കും.
    ആശംസകള്‍

    ReplyDelete
  3. അങ്ങനെയും സംഭവിച്ചോ...??

    ReplyDelete

നന്ദി....വീണ്ടും വരിക