Pages

Wednesday, July 17, 2013

എക്സ്‌മിലിട്ടറി കാറ് !!!

നാട്ടില്‍ ഫുട്‌ബാള്‍ ടൂര്‍ണ്ണമെന്റ് നടക്കുന്ന സമയം.വാഹന പാര്‍ക്കിംഗ് ലേലത്തിലെടുത്തത് പോക്കരാക്കയായിരുന്നു.വരുന്ന വാഹനങ്ങള്‍ക്ക് എന്‍‌ട്രി പോയിന്റില്‍ തന്നെ കൈ കാട്ടി പാര്‍ക്കിംഗ് ഫീ വാങ്ങി റെസീപ്റ്റ് കൊടുത്ത് കൊണ്ടിരുന്നു. അതിനിടെ ഒരു മാരുതി ആല്‍ട്ടൊ എത്തി.പോക്കരാക്ക കൈ കാട്ടി കാര്‍ നിര്‍ത്തിച്ചു.
പോക്കരാക്ക: പാര്‍ക്കിംഗ് ഫീസ്
കാര്‍ ഉടമ: ഞാന്‍ എക്സ്‌മിലിട്ടറിയാ
പോക്കരാക്ക: ആഹാ നന്നായി....അപ്പോ പാര്‍ക്ക് ചെയ്യുന്നത് സാറോ കാറോ?
കാര്‍ ഉടമ: കാറ് തന്നെ
പോക്കരാക്ക: അതും നന്നായി....സാറ് എക്സ്‌മിലിട്ടറിയാണെങ്കിലും പാര്‍ക്ക് ചെയ്യാ‍ന്‍ പോകുന്ന കാറ് എക്സ്‌മിലിട്ടറിയല്ലല്ലോ....ഹും എടുക്കെടോ പാര്‍ക്കിംഗ് ഫീസ് ....പോക്കരാക്കയോടാ നിന്റെ കളി...

4 comments:

  1. അപ്പോ പാര്‍ക്ക് ചെയ്യുന്നത് സാറോ കാറോ?

    ReplyDelete
  2. എക്സ് മിലിട്ടറിയ്ക്കെന്താ കൊമ്പുണ്ടോ..!!

    ReplyDelete
  3. കാറ് എക്സ്..ആണോ?
    ആശംസകള്‍

    ReplyDelete

നന്ദി....വീണ്ടും വരിക