Pages

Friday, July 26, 2013

എന്റെ സോളാര്‍ നിക്ഷേപം !!

        സോളാ‍ര്‍ പ്രശ്നം ദേശീയതലത്തില്‍ തന്നെ ഇത്രയധികം ചര്‍ച്ചാ വിഷയമായതിനാല്‍ ഇനിയും ഈ രഹസ്യം മൂടി വയ്ക്കുന്നത് ശരിയല്ല.മമ്മുക്ക അടക്കമുള്ളവര്‍ ലഭിച്ചതും കൈപറ്റിയതും വെളിപ്പെടുത്തിക്കഴിഞ്ഞു. അതിനാല്‍ എന്റെ സോളാര്‍ നിക്ഷേപവും ഞാന്‍ വെളിപ്പെടുത്തുകയാണ്.

         നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ സംസ്ഥാന അവാര്‍ഡ് ലഭിച്ച വകയില്‍ ലഭിച്ച കാഷ് അവാര്‍ഡ് ഞാനും ‘സോളാറില്‍‘ ആയിരുന്നു നിക്ഷേപ്പിച്ചത്!!.രണ്ട് സോളാര്‍ ടേബ്‌ള്‍ ലാമ്പുകളും ഒരു സോളാര്‍ എമര്‍ജന്‍സി ലാമ്പും ആ സംഖ്യ കൊണ്ട് വാങ്ങി !ബിജു രാധാകൃഷ്ണന്‍ , സരിത എസ് നായര്‍ , ശാലു മേനോന്‍ തുടങ്ങിയ ടീം സോളാര്‍,  സൂര്യനേക്കാളും പ്രഭ ചൊരിഞ്ഞ് മാധ്യമങ്ങളീല്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ എന്റെ കുഞ്ഞ്‌ സോളാര്‍ ടീം ഒരു വിവാദവും സൃഷ്ടിക്കാതെ എന്റെ റൂമുകളില്‍ വെണ്‍പ്രഭ ചൊരിഞ്ഞ് കൊണ്ടിരിക്കുന്നു.

3 comments:

  1. സോളാര്‍ നാളത്തെ ഊര്‍ജം!!

    ReplyDelete
  2. സരിതേച്ചിയോടാണൊ വാങ്ങിയത്..?
    എങ്കിൽ അകത്തായതു തന്നെ...!!

    ReplyDelete
  3. സോളാര്‍ കുക്കര്‍, ഹീറ്റര്‍, വിളക്ക്... ഇതൊക്കെ നമ്മടെ കൂടെ കൂടീട്ട് ഒരുപാടൊരുപാട് കാലമായി...

    ReplyDelete

നന്ദി....വീണ്ടും വരിക