2012 ഡിസംബർ 15. ചെങ്ങന്നൂർ IHRD എഞ്ചിനീയറിംഗ് കോളേജിലെ തിങ്ങിനിറഞ്ഞ സദസ്സിൽ എന്റെ ഭാര്യയും മൂന്ന് മക്കളും ക്ഷമയോടെ കാത്തിരുന്നു. സദസ്സിന്റെ മറ്റൊരു ഭാഗത്ത് കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഊർജ്ജ്വസ്വലരായ എന്റെ ഏതാനും NSS വളണ്ടിയർമാരും . ഒരു ചരിത്ര മുഹൂർത്തത്തിന് സാക്ഷികളാവാനായിരുന്നു അവരെല്ലാം കോഴിക്കോട് നിന്ന് ആലപ്പുഴയിൽ എത്തിയത്.
നാഷണൽ സർവ്വീസ് സ്കീം കേരള ഘടകത്തിന്റെ ബെസ്റ്റ് യൂണിറ്റ്, ബെസ്റ്റ് പ്രോഗ്രാം ഓഫീസർ , ബെസ്റ്റ് വളണ്ടിയർ തുടങ്ങീ മൂന്ന് അവാർഡുകളും ചരിത്രത്തിലാദ്യമായി ഒരു ഗവ. എഞ്ചിനീയറിംഗ് കോളേജ് ഏറ്റുവാങ്ങുന്ന സമ്മോഹന നിമിഷം ! സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാർ വിതരണം ചെയ്തിരുന്ന പ്രസ്തുത അവാർഡുകൾ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി വിതരണം ചെയ്യാൻ പോകുന്നു.
പ്രതീക്ഷിച്ച പോലെ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി വേദിയിലെത്തി. സദസ്സ് ഹർഷാരവത്തോടെ അദ്ദേഹത്തെ വരവേറ്റു. ഹ്രസ്വമായ പ്രസംഗത്തിൽ വിദ്യാർത്ഥികൾ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം പറഞ്ഞു. ശേഷം ആ ചരിത്ര നിമിഷത്തിന് വേദിയൊരുങ്ങി. ബെസ്റ്റ് യൂണിറ്റിനുള്ള അവാർഡ് ഞാനും പ്രിൻസിപ്പാൾ പ്രൊഫ. വിദ്യാസാഗർ സാറും കൂടി ഏറ്റുവാങ്ങി. ശേഷം കേരളത്തിലെ ബെസ്റ്റ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഞാനും ബെസ്റ്റ് വളണ്ടിയർക്കുള്ള അവാർഡ് അപർണ്ണയും ഏറ്റുവാങ്ങി.
പിന്നീട് രണ്ട് തവണ ഈ അവാർഡ് എന്നെത്തേടി എത്തിയെങ്കിലും അതത് കാലത്തെ വിദ്യാഭ്യാസ മന്ത്രിമാരിൽ നിന്നാണ് ഏറ്റുവാങ്ങിയത്. നാഷണൽ സർവ്വീസ് സ്കീമിന് അർഹമായ പരിഗണന നൽകിക്കൊണ്ട് ശ്രീ. പ്രണബ് മുഖർജി, NSS ദേശീയ അവാർഡ് ദാനം രാഷ്ട്രപതി ഭവനിനുള്ളിൽ ആക്കിയപോലെ കേരളത്തിലും ഒരു തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ.
മുൻ മുഖ്യമന്ത്രിക്ക് ആദരാഞ്ജലികൾ
ReplyDeleteഉമ്മൻചാണ്ടിസാറിന് ആദരാഞ്ജലികൾ 🙏🙏
ReplyDelete