എനിക്കും വീട്ടുകാർക്കും വിശേഷപ്പെട്ട ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വയ്ക്കുന്ന പതിവിനെപ്പറ്റി ഞാൻ പല തവണ ഇവിടെ പോസ്റ്റ് ഇട്ടിരുന്നു. എന്റെയും മൂത്ത മകൾ ലുലുവിന്റെയും ജന്മദിനങ്ങൾ കടന്ന് വരുന്ന ആഗസ്റ്റ് മാസത്തിൽ രണ്ട് തൈ വയ്ക്കുന്നതാണ് സാധാരണ പതിവ്. എന്റെ അമ്പത്തിമൂന്നാം ജന്മദിനവും ലുലു മോളുടെ ഇരുപത്തിയഞ്ചാം ജന്മദിനവും പ്രമാണിച്ച് ഇത്തവണ എഴുപത്തി എട്ട് തൈകൾ വയ്ക്കാം എന്ന തീരുമാനത്തിൽ എത്തിയത് പൊടുന്നനെയായിരുന്നു.
തൈകൾ നട്ട് വളർത്തി സൗജന്യമായി വിതരണം ചെയ്യുന്ന പരിപാടി നേരത്തെ ഉള്ളതിനാൽ പലരും അഭിമുഖീകരിക്കുന്ന തൈ കിട്ടാത്ത പ്രശ്നം എനിക്കുണ്ടായില്ല. പക്ഷെ, ഇത്രയും തൈകൾ നടാനുള്ള സ്ഥലവും മനുഷ്യാധ്വാനവും ആയിരുന്നു തടസ്സം നിന്നത്. അവിടെയും ഞാനൊരു പോംവഴി കണ്ടെത്തി. നട്ട് വളർത്തും എന്ന് ഉറപ്പുള്ളവർക്ക് മാത്രം കോളേജ് സ്റ്റാഫ് ക്ലബിലൂടെ അത്രയും തൈകൾ വിതരണം ചെയ്തു
ഏതാനും തൈകൾ ഞാനും സഹപ്രവർത്തകൻ ശ്രീ. ജയപാലനും സിവിൽ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ.ഷിബുവും ചേർന്ന്, ഞങ്ങൾ താമസിക്കുന്ന ഹോസ്റ്റൽ പരിസരത്തും നട്ടതോടെ ഞാനുദ്ദേശിച്ച പോലെ തന്നെ കാര്യങ്ങൾ ഭംഗിയായി സമാപിച്ചു. സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.
ReplyDelete