Pages

Wednesday, August 28, 2013

പപ്പരാസി

പാതിരാത്രി നവദമ്പതികള്‍ കിടന്നുറങ്ങുന്ന തൊട്ടടുത്ത മുറിയില്‍ തുടര്‍ച്ചയായി ഫ്ലാഷ് മിന്നുന്നത് കണ്ടെങ്കിലും, ഈ അസമയത്ത് ഞാനെന്തിന് അതില്‍ ഇടപെടുന്നു എന്ന ചിന്ത കാരണം പുതപ്പ് ഒന്നു കൂടി വലിച്ചിട്ട് ഞാന്‍ ഉറങ്ങി.


പിന്നീടെപ്പോഴോ പുതപ്പ്   മുഖത്ത് നിന്നും വഴുതിപ്പോയപ്പോഴാണ് എന്റെ ബെഡ് റൂമിലും തുടര്‍ച്ചയായി ഫ്ലാഷ് മിന്നുന്നത് ഞാന്‍ അറിഞ്ഞത്. അതൊരു സ്വപ്നമായിരിക്കും എന്ന് കരുതി അപ്പോഴും ഞാന്‍ ഇടപെട്ടില്ല.


പുലര്‍ച്ചെ എണീറ്റപ്പോഴാണ് റൂമിന്റെ ഒരു മൂലയില്‍ ആ പപ്പരാസി പരിക്കേറ്റ് കിടക്കുന്നത് കണ്ടത് !!അപ്പുറത്തെ റൂമില്‍ നിന്നും വെന്റിലേറ്ററിലൂടെ എന്റെ റൂമിലേക്ക് പ്രവേശിക്കുന്നതിനിടക്ക് , കറങ്ങിക്കൊണ്ടിരുന്ന ഫാനില്‍ തട്ടി ചിറകൊടിഞ്ഞ് പോയ ഒരു മിന്നാമിന്നി !!!അപ്പോഴും അവന്റെ ഫ്ലാഷ് മിന്നിക്കൊണ്ടേ ഇരുന്നു.

3 comments:

  1. ഇന്നലെ രാത്രി പരിക്കേറ്റ് വീണ ഒരു മിന്നാമിന്നിക്ക് ....

    ReplyDelete
  2. പാവം മിന്നാമിന്നി

    ReplyDelete
  3. മിന്നിമിന്നി അവസാനം.....

    ReplyDelete

നന്ദി....വീണ്ടും വരിക