Pages

Friday, September 06, 2013

വീണ്ടും സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് !!!

ഒരു സന്തോഷ വാര്‍ത്ത ഉടന്‍ വരും വരും എന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറേയായി.ഇക്കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി ശ്രീ.പി.കെ അബ്ദുറബ്ബ് അത് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി ഞാനായിട്ട് അത് മൂടി വച്ചിട്ട് കാര്യമില്ല.

പ്രിയപ്പെട്ടവരേ....സംസ്ഥാനത്തെ മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റായി വീണ്ടും ഗവ. എഞ്ചിനീയറിംഗ് കോളേജ് കോഴിക്കോടിനെ തെരഞ്ഞെടുത്തിരിക്കുന്നു. ഒപ്പം ഈ പാവം ഞാനും  മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ള സംസ്ഥാന ഗവണ്മെന്റ് അവാര്‍ഡ് തുടര്‍ച്ചയായി രണ്ടാം തവണയും കരസ്ഥമാക്കിയിരിക്കുന്നു. ദൈവത്തിന് സ്തുതി , ഒപ്പം എന്റ്റെ ഊര്‍ജ്ജസ്വലരായ വളണ്ടിയര്‍മാരോടും പിന്തുണ തന്ന എല്ലാവരോടും ഹൃദയത്തില്‍ നിന്നുള്ള നന്ദിയും കടപ്പാടുകളും അറിയിക്കുന്നു.


സംസ്ഥാന ലൈസണ്‍ ഓഫീസറുടെ പത്രക്കുറിപ്പ് ഇന്നലെ എല്ലാ പത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു.ഇന്ന് പല പത്രങ്ങളിലും എന്റെ ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ടും ഉണ്ട്.തുടര്‍ന്നും ബൂലോകരുടെ മുഴുവന്‍ സഹകരണവും പ്രതീക്ഷിക്കുന്നു.

11 comments:

  1. അഭിനന്ദനങ്ങള്‍, മാഷേ

    ReplyDelete
  2. മാഷേ, അഭിനന്ദനങ്ങൾ...

    ReplyDelete
  3. അഭിനന്ദനങ്ങള്‍ മാഷെ

    ReplyDelete
  4. അഭിനന്ദനങ്ങള്‍ മാഷെ - ബഷീര്‍ ദോഹ

    ReplyDelete
  5. അഭിനന്ദനങ്ങള്‍‍

    ReplyDelete
  6. അപ്പൊ സ്വാധീനം ചെലുത്താതെയും അവാർഡ് കിട്ടും ല്ലേ.
    ആശംസകളോടെ..

    ReplyDelete
  7. അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...

    ReplyDelete

നന്ദി....വീണ്ടും വരിക