Pages

Monday, February 10, 2014

ഒറ്റമൂലി

രിത്..കുറുപ്പേട്ടനോ?.....കുറേ കാലമായല്ലോ ഇതുവഴിയൊക്കെ കണ്ടിട്ട്

“ങാ.ശരിയാ

“അസുഖം..??”

“ഏയ് ഒന്നുമില്ല

“കുറുപ്പേട്ടന്റെ പുസ്തകവായന കണ്ടിട്ടാ ഞാനും ഒരു വായനക്കാരനായത്.എന്നിട്ടിപ്പോ കുറുപ്പേട്ടനെ ആ വഴിക്കേ കാണാറില്ലല്ലോ..?”

“വയസ്സനായില്ലേഅപ്പോനി  അത്രയൊക്കെയേ പറ്റൂ.”

“എന്നാലും പത്രവായന മുടക്കേണ്ടതുണ്ടോ.?”

“അത്.. ഇപ്പോ..പത്രത്തിലൊന്നും ന്യൂസ് ഇല്ലെന്നേ..കൊല,വെട്ടിപ്പ്,പീഢനം ഈ ത്രിമൂർത്തികളല്ലേ ഒന്നാം പേജിലെന്നും ഉള്ളത്?”

“അത് ശരിയാ.എന്നാലും??”

“അതുകൊണ്ട് പത്രവായനക്കുള്ള താല്പര്യവും കുറഞ്ഞു..”

“കുറുപ്പേട്ടൻ ഇപ്പോൾ ഗീതാപാരായണവും നിർത്തി എന്ന് കേട്ടല്ലോ?”

“അതും നീ അറിഞ്ഞോ?ഈ അടുത്ത കാലത്ത് അതിലും ഒന്ന് പിന്നാക്കം പോയി.ഹ ഹ ഹാ..”

“എന്നാലും അതുപേക്ഷിക്കേണ്ടായിരുന്നു.”

“ആ കുഞ്ഞു കുഞ്ഞു അക്ഷരങ്ങൾ പെറുക്കി വായിക്കാൻ ഒരു ദിവസത്തെ മെനക്കേടാ.ആർക്കാ ഇതിനൊക്കെ ഇപ്പോ സമയം കിട്ടുന്നു?”

“ആഅതുപോട്ടെ കുറുപ്പേട്ടൻ ഈയിടെ ഫോൺ മാറ്റി എന്ന് കേട്ടു..”

“ശരിയാണ്ചെറിയ ഡിസ്പ്ലേ മാറ്റി വലുതാക്കികാലത്തിനനുസരിച്ച് നമ്മളും മാറണ്ടേ?”

“ഇപ്പോൾ ബൂലോകത്തും കുറുപ്പേട്ടന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നുണ്ട്.”

“അവിടേയും പ്രശ്നം മറ്റൊന്നുമല്ല അല്പം ഒരു ഇന്റെറെസ്റ്റ് കുറവ്..അത്രമാത്രം.”

“ഓ.അപ്പോൾ അതാണ് ഇതിനൊക്കെ കാരണം അല്ലേ? കുറുപ്പേട്ടാ..ഇതിനെല്ലാം കൂടി ഒരു ഒറ്റമൂലിയുണ്ട്

“ങേ.എല്ലാറ്റിനും കൂടിയോ?”

“അതേ. കുറുപ്പേട്ടൻ വാഒറ്റമൂലി കിട്ടുന്ന കട ഞാൻ കാണിച്ച് തരാം

“എനിക്കറിയാം.കുഞ്ചു വൈദ്യരുടെ ആയുർവേദ കടയല്ലേ..”

“ഏയ് അല്ലആലി കാക്കാന്റെ വിഷൻ ഒപ്ടിക്കത്സ്..”

“ങേ! അത് കണ്ണട വിൽക്കുന്ന കടയല്ലേ.അവിടെ എങ്ങനെയാ ഒറ്റമൂലി കിട്ടുന്നത്?”

“കുറുപ്പേട്ടാവയസ്സ് 40 കഴിഞ്ഞില്ലേ..?”

“അതേ.അതുകൊണ്ട്..???”

“40 കഴിഞ്ഞാൽ കാഴ്ചക്ക് പ്രശ്നങ്ങൾ സംഭവിക്കാൻ തുടങ്ങും.അപ്പോൾ പരന്ന വായന നിർത്തും

“ങാ..”

“പിന്നെ പത്രപാരായണവും ഗീതാപാരായണവും മറ്റും മറ്റും വഴി വഴിയായി നിർത്തും..”

“ഓ

“ഇതിന് ഒരേ ഒരു ഒറ്റമൂലിയേ ഉള്ളൂ.അനുയോജ്യമായൊരു കണ്ണട വാങ്ങി വയ്ക്കുക.കാഴ്ച പഴയപോലെ കിട്ടിത്തുടങ്ങിയാൽ മേല്പറഞ്ഞ നിന്നുപോയ സംഗതികളെല്ലാം താനെ വീണ്ടും തുടങ്ങിക്കോള്ളും.അതുകൊണ്ട് കുറുപ്പേട്ടൻ ആലിക്കാക്കാന്റടുത്ത് നിന്ന് വേഗം ഒരു കണ്ണട വാങ്ങി വച്ചോളൂട്ടോ.വരട്ടെ.ബൈ ബൈ…“



വാൽ: ഇക്കഴിഞ്ഞ റിപ്പബ്ലിക്ദിനം മുതൽ ഞാനും പുതിയ കുറുപ്പേട്ടനായി

8 comments:

  1. “ഇതിന് ഒരേ ഒരു ഒറ്റമൂലിയേ ഉള്ളൂ…."

    ReplyDelete
  2. അപ്പോ അതാസംഗതി അല്ലേ മാഷെ!
    ആശംസകള്‍

    ReplyDelete
  3. മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം.

    ReplyDelete
  4. അതു ശരി കുറുപ്പേട്ടാ..

    ReplyDelete
  5. ഹഹ...കണ്ണടക്ലബിലേയ്ക്ക് സ്വാഗതം

    ReplyDelete
  6. 40 കഴിഞ്ഞിട്ട് കൊല്ലം എത്രയായി കോയാ.. ഇപ്പഴാണോ കണ്ണട വാങ്ങുന്നത് ..!

    ReplyDelete
  7. ഹി ഹി ..കൊള്ളാം കുറുപ്പേട്ടാ...

    ReplyDelete
  8. ഹായ് കുറുപ്പേട്ടാ...

    ReplyDelete

നന്ദി....വീണ്ടും വരിക