“രക്തം നൽകൂ...ജീവൻ രക്ഷിക്കൂ“ എന്ന് ഇന്ന് കേരളം വിളിച്ചു പറയുന്നത് ശ്രീ ബോബി ചെമ്മണ്ണൂരിന്റെ മാരത്തോണുമായി ബന്ധപ്പെട്ടാണ്. നാഷണൽ സർവീസ് സ്കീമിന്റെ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള എല്ലാ യൂണിറ്റുകളും സമാനമായ ഒരു സന്ദേശം വളരെ മുമ്പേ ഈ കൊച്ചു കേരളത്തിൽ നൽകിയിട്ടുണ്ട് - രക്ത ദാനം ജീവൻദാനം. അതിനാൽ തന്നെ ഈ മാരത്തോണിനെ പറ്റിയുള്ള ആദ്യ വാർത്ത വന്ന അന്നുതന്നെ ഞാൻ അത് ശ്രദ്ധിച്ചു.കോഴിക്കോട് വഴി വരുമ്പോൾ അതുമായി സഹകരിക്കണം എന്ന് കരുതിയിരിക്കുമ്പോഴാണ് അതിന്റെ ചുമതലയുള്ള ഏതാനും പേർ കോളേജിലെത്തി എന്നെ നേരിട്ട് കണ്ട് ക്ഷണിച്ചത്.
ഇന്നലെ കോഴിക്കോട് പട്ടണത്തിൽ എത്തിയ ഈ മാരത്തോണിന്റെ സ്വീകരണ ചടങ്ങിൽ ആശംസകൾ അർപ്പിക്കാൻ എനിക്കും അവസരം കിട്ടി. ഓടി എത്തിയ ശ്രീ.ബോബി ജനങ്ങളെ അഭിവാദ്യം ചെയ്യാൻ സ്റ്റേജ് ആയി സജ്ജീകരിച്ച ഒരു തുറന്ന വാനിലേക്ക് കയറി.ശേഷം മന്ത്രി ശ്രീ.എം.കെ മുനീർ, എം.പി ശ്രീ എം.കെ രാഘവൻ, ശ്രീ.എ. പ്രദീപ്കുമാർ എം.എൽ.എ,മേയർ ശ്രീമതി എ.കെ പ്രേമജം,ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് ശ്രീമതി കാനത്തിൽ ജമീല, വിവിധ രാഷ്ട്രീയ പാർട്ടികളുടേയും അവരുടെ യുവജന വിഭാഗത്തിന്റേയും നേതാക്കൾ എന്നിവരോടൊപ്പം എൻ.എസ്.എസിനെ പ്രതിനിധീകരിച്ച് എന്നേയും വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ഞാനും ഒന്നമ്പരന്നു.ക്ഷണിക്കപ്പെട്ട നേതാക്കളുടെ എണ്ണവും വേദിയിലെ സ്ഥലപരിമിതിയും ആയിരുന്നു ഈ അമ്പരപ്പിന്റെ കാരണം.
പക്ഷേ ലിസ്റ്റിന്റെ വലിപ്പം പോലെ സ്റ്റേജിൽ ആളെത്തിയില്ല.തിക്കിത്തിരക്കുന്ന ജനം ശ്രീ.ബോബിക്ക് ഹസ്തദാനം നൽകാൻ ശ്രമിക്കുമ്പോൾ, ഞാൻ വേദിയിൽ കയറി അദ്ദെഹത്തിന്റെ നേരെ മുമ്പിലെത്തി കൈപിടിച്ച് കുലുക്കി.ശേഷം മേല്പറഞ്ഞ നേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.മന്ത്രി ശ്രീ.എം.കെ മുനീർ സംസാരിക്കുമ്പോൾ വേദിയിലെ ചൂട് കാരണം ഞാൻ ഒരു നിമിഷം മുകളിലേക്ക് നോക്കി.കൃത്യം ആ സമയത്ത് തന്നെ ഈ പരിപാടിയുടെ പ്രധാന ഫോട്ടോഗ്രാഫർ ക്യാമറ ക്ലിക്കി.ഇന്ന് എല്ലാ പത്രങ്ങളുടേയും കോഴിക്കോട് എഡിഷനിൽ ആ ഫോട്ടൊ ഈ മാരത്തോണിന്റെ പരസ്യമായി പ്രസിദ്ധീകരിക്കുകയും ചെയ്തു!
മന്ത്രി ശ്രീ.എം.കെ മുനീർ സംസാരിക്കുമ്പോൾ വേദിയിലെ ചൂട് കാരണം ഞാൻ ഒരു നിമിഷം മുകളിലേക്ക് നോക്കി.കൃത്യം ആ സമയത്ത് തന്നെ ഈ പരിപാടിയുടെ പ്രധാന ഫോട്ടോഗ്രാഫർ ക്യാമറ ക്ലിക്കി.
ReplyDeleteമാനത്തുകണ്ണന്‍!!!
ReplyDeleteചൂടു കാരണം മുകളിലേക്ക് നോക്കിയെന്നൊക്കെ പറയുന്നത് ചുമ്മാതല്ലെ മാഷേ.
ReplyDeleteആ മുഖം കണ്ടാലറിയാം, വാസ്തവത്തിൽ ഇത്രയും പേർക്ക് കയറി നിൽക്കാനുള്ള കെൽപ്പ് ഈ പന്തലിനുണ്ടൊന്നല്ലെ പരിശോധിച്ചത്....!!
ഹാ...ഹാ...
ഭൂമിയെ ചവിട്ടിമെതിക്കുമ്പോഴും നോട്ടം മാനത്തേയ്ക്കാണല്ലോ!
ReplyDeleteആശംസകള്‍
ഒരു അടിക്കുറുപ്പ് ...
ReplyDeleteഎന്റെ പടച്ചോനേ ഈ പന്തലെങ്ങാനം .....
I guess, photographer was expecting a harassment case. poor photographer didn't know it is areekodan :)
ReplyDeleteThis comment has been removed by the author.
ReplyDeleteനല്ല ടൈമിങ്ങ് !
ReplyDelete