ലോകകപ്പ് ഫുട്ബാൾ ചരിത്രത്തിൽ
ജർമ്മനിയുടെ മിലൊസ്ലൊവ് ക്ലൊസെയുടെ പേര് കൂടി തങ്കലിപികളാൽ എഴുതപ്പെട്ട ഒരു ദിവസമായിരുന്നു
കഴിഞ്ഞു പോയത്.ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന റിക്കാർഡ് 15 ഗോൾ സ്കോർ ചെയ്ത്
2006 മുതൽ ഒറ്റക്ക് കൈവശം വച്ചിരുന്ന റൊണാൾഡോക്ക് കൂട്ടായി ഇനി മിലോസ്ലോവ് ക്ലോസും
ഉണ്ടാകും. പക്ഷേ ഈ റിക്കാർഡിലെ ചില സാമ്യതകൾ ഏറെ കൌതുകകരമാണ്.എന്തോ ഒരു പത്രവും ഒരു മാധ്യമവും ആ കൌതുകങ്ങളിലേക്ക്
കടന്നതായി കണ്ടില്ല.എനിക്ക് തോന്നിയ ആ കൌതുകങ്ങൾ ഇവയാണ്.
1. 1. റൊണോൾഡോയും
ക്ലോസെയും പതിനഞ്ചാം ലോകകപ്പ് ഗോൾ സ്കോർ ചെയ്തത് ഘാനക്കെതിരെയായിരുന്നു (ഇത് ഒട്ടു
മിക്ക പത്രങ്ങളും പറഞ്ഞു)!
.
2. 2. ബ്രസീലുകാരൻ
റൊണോൾഡോ തിരുത്തിയത് ജർമ്മനിക്കാരൻ ഗർഡ് മുള്ളറുടെ റിക്കാർഡ് ആണെങ്കിൽ ആ ബ്രസീലുകാരന്റെ
റിക്കാർഡ് ഇപ്പോൾ തകർക്കാനിരിക്കുന്നത് ക്ലോസെ എന്ന ജർമ്മനിക്കാരൻ.
3. 3. ബ്രസീലുകാരൻ
റൊണോൾഡോ ലോകകപ്പ് ഗോൾ റിക്കാർഡിൽ എത്തിയത് ജർമ്മനിയിൽ വച്ചാണെങ്കിൽ ജർമ്മനിക്കാരൻ ക്ലോസെ
ലോകകപ്പ് ഗോൾ റിക്കാർഡിൽ എത്തിയത് ബ്രസീലിൽ വച്ച് !
4. 4. രണ്ട് പേരും
നാലാമത്തെ ലോകകപ്പ് മത്സരത്തിലാണ് ഈ നാഴികക്കല്ല് പിന്നിട്ടത്
5. 5. രണ്ട് പേരും
ഒരൊറ്റ തവണ മാത്രമേ ലോകകപ്പിൽ ടോപ് സ്കോറർ ആയിട്ടുള്ളൂ.
ചികഞ്ഞു നോക്കിയാൽ ഇനിയും കുറേ കൌതുകങ്ങൾ കണ്ടേക്കാം.അത്
വായനക്കാർക്കായി വിട്ട് ഞാൻ അടുത്ത കളി കാണാൻ പോകട്ടെ.
ഈ റിക്കാർഡിലെ ചില സാമ്യതകൾ ഏറെ കൌതുകകരമാണ്...
ReplyDeleteകൌതുകകരമായ വിവരങ്ങള്‍!
ReplyDelete