ഈദിന്റെ സുദിനം ഇങ്ങെത്തി.ഊദും
ഊദിന്റെ അത്തറും ഈദിന്റെ സുദിനത്തെ സുഗന്ധപൂരിതമാക്കുന്നുണ്ട്.ഒരു മാസത്തെ വ്രതാനുഷ്ടാനം
സംസ്കരിച്ചെടുത്ത മനുഷ്യന്റെ സുഗന്ധവും കൂടി അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഭക്ഷണവും പാനീയവും
ഉപേക്ഷിച്ച് ദൈവത്തിന്റെ യഥാർത്ഥ ദാസന്മാരായി ഒരു മാസക്കാലം പരിശീലനം പൂർത്തിയാക്കിയതിന്റെ
സന്തോഷവും പലരുടേയും മുഖത്ത് സ്ഫുരിക്കുന്നുണ്ട്.
ഈദ് സന്തോഷത്തിന്റെ ദിനമാണ്.സാഹോദര്യത്തിന്റെ
ദിനമാണ്.കാരുണ്യത്തിന്റെ മാസമായ റമളാനിന്റെ പരിസമാപ്തിയാണ്.എല്ലാം കൊണ്ടും അച്ചടക്കം
ആർജ്ജിച്ച മനുഷ്യ സമൂഹത്തിന്റെ ആഘോഷം കൂടിയാണ്.അതിനാൽ തന്നെ ആ ആഘോഷത്തിന് ഒരു അടുക്കും
ചിട്ടയും രീതിയും ഭംഗിയും ഉണ്ട്. പുത്തൻ വസ്ത്രങ്ങൾ ധരിച്ച് സുഗന്ധങ്ങൾ പൂശി മൈലാഞ്ചി
അണിഞ്ഞ് സർവ്വലോക രക്ഷിതാവായ അല്ലാഹുവിനെ സ്തുതിച്ചും
പ്രകീർത്തിച്ചും പള്ളിയിൽ ഒത്ത്കൂടി സ്നേഹിതരെ കെട്ടിപ്പിടിച്ച് ആശ്ലേഷിച്ച് ഈദ് ആശംസകൾ
കൈമാറി ഈദ് ആഘോഷിക്കാൻ ഞാനും തയ്യാറായി….പക്ഷേ ???
ഈദിന്റെ സുഗന്ധത്തോടൊപ്പം
മനുഷ്യ രക്തത്തിന്റെ ചൂരും എവിടെ നിന്നോ ഉയരുന്നോ? ഭവനങ്ങളിൽ വേവുന്ന ബിരിയാണിയുടെ
ഗന്ധത്തോടൊപ്പം മനുഷ്യമസ്തിഷ്കങ്ങളും കരിഞ്ഞ് മണക്കുന്നുവോ?പുത്തൻ വസ്ത്രങ്ങളിലെ അത്തർ
സൃഷ്ടിച്ച കറകൾക്കൊപ്പം അങ്ങകലെ രക്തക്കറകളും കാണുന്നുവോ?
അതേ,പുത്തൻ വസ്ത്രങ്ങളും
നല്ല ഭക്ഷണവും കിട്ടാതെ എത്രയോ ജന്മങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നരകിക്കുന്നു.അതിൽ
ജാതിയോ മതമോ വർഗ്ഗമോ ഭാഷയോ വ്യത്യാസമില്ല.എല്ലാം മനുഷ്യരാണ് എന്ന് മാത്രം ഞാൻ മനസ്സിലാക്കുന്നു.ലോകം
എന്ത് എന്ന് അറിയാതെ അതിന്റെ സൌന്ദര്യവും വിഭവങ്ങളും ആസ്വദിക്കാൻ കഴിയാതെ, ഞെട്ടറ്റ്
വീണ പൂമൊട്ട് കണക്കെ ഗാസയിലെ തെരുവുകളിൽ കുഞ്ഞുങ്ങളുടെ ചേതനയറ്റ ശരീരങ്ങൾ കുന്ന് കൂടുന്നു.അതും
മനുഷ്യരായി ഈ ലോകത്ത് ഉണ്ടാകേണ്ടവരായിരുന്നു എന്ന് മാത്രം ഞാൻ മനസ്സിലാക്കുന്നു.
പ്രിയപ്പെട്ടവരേ…. പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് ചമഞ്ഞൊരുങും മുമ്പ്…. വയറ് നിറച്ച് ഉണ്ണും മുമ്പ്…. അമിതമായി
ആഘോഷിക്കും മുമ്പ് ….. ഒരല്പനേരം അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കുകയെങ്കിലും
ചെയ്യാം …. നമുക്കും വന്നേക്കാവുന്ന ആ ദുർഗ്ഗതിയിൽ നിന്നും
ദൈവത്തോട് രക്ഷ തേടാം….ഈദാശംസകൾ !!!
പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് ചമഞ്ഞൊരുങും മുമ്പ്…. വയറ് നിറച്ച് ഉണ്ണും മുമ്പ്…. അമിതമായി ആഘോഷിക്കും മുമ്പ് ….. ഒരല്പനേരം അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കുകയെങ്കിലും ചെയ്യാം ….
ReplyDeleteപ്രാര്‍ത്ഥന വിഫലമോ?
ReplyDeleteഅജിത്‌ഭായിയുടെ സന്ദേഹം ചിന്തനീയം...
ReplyDelete