Pages

Wednesday, July 09, 2014

ദയവായി ക്യൂ പാലിക്കുക....

ലോകകപ്പ് ഫുട്‌ബാളിലെ ബ്രസീലിന്റെ കനത്ത തോൽ‌വിയെത്തുടർന്ന് ഫുട്ബാ‍ൾ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് അഖിലലോക ഫുട്ബാൾ ഫാൻസ് അസോസിയേഷൻ ഫിഫയോട് ആവശ്യപ്പെട്ടു. അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നു.

1.    കളിയിലെ ആദ്യ അര മണിക്കൂറിനകം അഞ്ചോ അതിൽ കൂടുതലോ ഗോളുകൾ അടിക്കാൻ പാടില്ല.ഈ നിയമം തെറ്റിക്കുന്ന ടീമിന്റെ കോച്ചിന് ചുവപ്പ് കാർഡ് ലഭിക്കുന്നതും അടിച്ച ഗോളുകളുടെ അത്രയും എണ്ണം മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തുന്നതുമാണ്.
2.    ആദ്യത്തെ അര മണിക്കൂറിനുള്ളിൽ ഒരേ കളിക്കാരൻ രണ്ട് തവണ ഗോളടിക്കാൻ പാടില്ല.ഈ നിയമം തെറ്റിച്ചാൽ ഗോൾ അനുവദിക്കില്ല എന്ന് മാത്രമല്ല ഗോളടിച്ചവനും ടീം ക്യാപ്റ്റനും മഞ്ഞക്കാർഡ് ലഭിക്കുന്നതുമാണ്.
3.    ഒരു ടീമിന് തന്നെ അഞ്ചോ അതിലധികമോ ഗോളുകൾ പിറക്കുന്ന മത്സരത്തിൽ അടിക്കുന്ന ഗോളുകൾ യാതൊരു തരത്തിലുള്ള റിക്കാർഡുകൾക്കും പരിഗണിക്കുന്നതല്ല.
4.    മറുപടിയില്ലാത്ത അരഡസൻ ഗോളുകൾക്ക് പിന്നിട്ട് നിൽക്കുന്ന ഏതൊരു ടീമിനും കളിയുടെ അവസാനത്തെ അര മണിക്കൂറിൽ പന്ത്രണ്ടാം കളിക്കാരനെ ഇറക്കാവുന്നതാണ്.
5.    സെമിഫൈനലിലോ ഫൈനലിലോ നാലിലധികം ഗോളുകൾ അടിക്കുന്ന ടീമിനെതിരെ എതിർ ടീം ഗോളിക്ക് മാന‌നഷ്ടക്കേസ് ഫയൽ ചെയ്യാവുന്നതാണ്.


മേൽനിർദ്ദേശങ്ങൾ ഉടനടി നടപ്പിൽ വരുത്തിയില്ലെങ്കിൽ ഹർത്താൽ അടക്കമുള്ള സമരമുറകൾ സ്വീകരിക്കുമെന്നും ഫാൻസ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി. 

8 comments:

  1. ഒന്നിലധികം ഗോളടിക്കാനുള്ളവർ ക്യൂ പാലിക്കേണ്ടതാണ്

    ReplyDelete
  2. എന്തായാലും ഇന്നലെ തോറ്റതുമുതല്‍ ഉണ്ടായിരുന്ന ടെന്‍ഷന്‍ മാറിക്കിട്ടി ..........ഹഹഹ

    ReplyDelete
  3. ശവത്തില്‍ കുത്താതെ.
    അരീക്കോടില്‍നിന്നുള്ള ഈ ഏട്ടാമത്തെ ഗോളുകൂടി താങ്ങാന്‍ ബ്രസീലിനാവില്ല.

    ReplyDelete
  4. കൊള്ളാം .

    ഇതൊക്കെ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കാന്‍ ആരാധകര്‍ ആവശ്യപ്പെട്ടേയ്ക്കും

    ReplyDelete
  5. ഫുട് ബോള്‍ കളി നിരോധിക്കണം. എനിക്കത്രേ പറയാനുള്ളൂ!

    ReplyDelete
  6. അനൂപ്....അതെന്നെ

    മിനി.....ജയിക്കുമോ എന്ന ടെൻഷൻ ആയിരിക്കും!!!!

    സൈഫൂ....അരീക്കോട്ട് നിന്നുള്ള എട്ടും പിന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരങ്ങളും.

    ശ്രീ.....അങ്ങനെയെങ്കിൽ ഫിഫ കുടുങ്ങിപ്പോകും

    അജിത്തേട്ടാ.....ഏയ് അതു വേണ്ട

    ReplyDelete
  7. ഇനി അടുത്തതില്‍ നോക്കാം മാഷെ
    ആശംസകള്‍

    ReplyDelete

നന്ദി....വീണ്ടും വരിക