Pages

Sunday, August 17, 2014

ഒരു കറിവേപ്പില തൈ എങ്കിലും....



തോരൻ വയ്ക്കാൻ വടക്കേ മുറ്റത്തെ വഴുതന..
രണ്ടാം തോരനായി , അയൽ‌വാസി സുൽഫിയുടെ പറമ്പിൽ ഞാൻ കൃഷിചെയ്യുന്ന പയർ.

ഉപ്പേരി വയ്ക്കാൻ ചെടിക്കിടയിലെ വെണ്ട.

അല്പം പുളി നൽകാൻ കിണറിനടുത്തുള്ള തക്കാളി.

കറി വയ്ക്കാൻ നല്ല സുന്ദരൻ ഇളവൻ..
 
എരിവ് പകരാൻ അസ്സൽ ചീരാപറങ്കിയും..

വീടിന് ചുറ്റും ലഭ്യമായ ഇത്തിരി സ്ഥലത്ത് എനിക്കും കുടുംബത്തിനും ഇത് കഴിയുമെങ്കിൽ എല്ലാവർക്കും  ഇതൊക്കെ സാധിക്കും ! ഇന്ന് ചിങ്ങം ഒന്ന്.മലയാളത്തിന്റെ പുതുവർഷപ്പുലരി !! കുടുംബകൃഷിയിലൂടെ നമുക്കും ഒരു പരീക്ഷണം നടത്താം , ചുരുങ്ങിയത് വീട്ടിലേക്കുള്ള കറിവേപ്പില എങ്കിലും സ്വന്തം വീട്ടിൽ നട്ടുവളർത്താൻ.


5 comments:

  1. ന്ന് ചിങ്ങം ഒന്ന്.മലയാളത്തിന്റെ പുതുവർഷപ്പുലരി !! കുടുംബകൃഷിയിലൂടെ നമുക്കും ഒരു പരീക്ഷണം നടത്താം

    ReplyDelete
  2. സ്വയംപര്യാപ്തമാകാം

    ReplyDelete
  3. അണ്ണന്‍ മാരെ നോക്കാതെ ധൈര്യമായിട്ട് തിന്നാലോ :)

    ReplyDelete
  4. അഭിനന്ദനങ്ങൾ മാഷേ...

    ReplyDelete

നന്ദി....വീണ്ടും വരിക