Pages

Tuesday, August 19, 2014

കാണാതായ ലങ്കോട്ടി !

“എന്നാലും എന്റെ ഭഗവാനെ..!‘ യോഗം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ദാമോദരൻ മാസ്റ്റർ വടക്കോട്ട് കെട്ടിയ അഴയിലേക്ക് വീണ്ടും നോക്കിക്കൊണ്ട് ആത്മഗതം ചെയ്തു.

“എന്താ..?എന്തുപറ്റി?” ഉമ്മറത്ത് കാത്ത് നിന്ന മാസ്റ്ററുടെ ഭാര്യ ഓമനാമ്മ ചോദിച്ചു.

“ഏയ്.ഞാനൊന്നും പറഞ്ഞില്ല വെറുതെ ഒരു ശ്വാസം വിട്ടതാ” ദാമോദരൻ മാസ്റ്റർ രക്ഷപ്പെടാൻ നോക്കി

“ആഹാ.അപ്പോ ശ്വാസകോശം സംസാരിക്കാനും തുടങ്ങിയോ?” ഓമനാമ്മയും വിട്ടില്ല.

“അതല്ലെടീഎന്റെ വി.ഐ.പി.”

“ഓ വീണ്ടും.!!!മീറ്റിംഗിലും ഈ വി.ഐ.പി ആയിരുന്നോ ചർച്ച?”

“എടീ 95 രൂപ കൊടുത്ത് മേടിച്ച പുത്തൻ വി.ഐ.പി ഫ്രെഞ്ചി ലങ്കോട്ടി ഇത്ര പെട്ടെന്ന് കാണാതായതിലെ ദുരൂഹത.”

“ആ ദുരൂഹത വെളിച്ചത്തുകൊണ്ട് വരാൻ ഒരു സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടേക്ക്.യൂണിയന്റെ വലിയ ആളല്ലേ

“വേണമെങ്കിൽ അതും ആവാം

“അല്ല മനുഷ്യാഅത് പോയാലും വേറെ കുറേ എണ്ണം ഇല്ലേ ആ അലമാരക്കുള്ളിൽ

“അതൊന്നും 95 രൂപയുടെ ഈ പുത്തൻ വി.ഐ.പി ആവില്ലല്ലോ?”

“അല്ലാപുതിയതാണെന്ന് വച്ച് ഉടുത്തത് അഴിച്ചിട്ട് ഒരു പ്രദർശനം നടത്താനൊന്നും പോകുന്നില്ലല്ലോപിന്നെ ഇട്ടിരിക്കുന്നത് വി.ഐ.പി ആണോ വി.വി.ഐ.പി ആണോ എന്ന് ആരറിയാനാ?...“

“എന്താഎന്താ ദാമോ അവിടെ ഒരു ബഹളം?” മാസ്റ്ററുടെ പ്രായമായ അമ്മ, ശബ്ദം കേട്ട് പുറത്തേക്ക് വന്ന് ചോദിച്ചു.

“ഒന്നുമില്ലമ്മേഎന്റെ പുതിയ വി.ഐ.പി ലങ്കോട്ടി കാണാതായി

“ങേ!!!കാലം പോയൊരു കോലം.ലങ്കോട്ടിയിലും വി.ഐ.പി ??”

“അമ്മ കണ്ടിരുന്നോ?”

“ആ വടക്കേ അഴയിൽ ഇന്നലെ കണ്ടിരുന്നല്ലോ
“അത് ഇന്നലെയല്ല..ഒന്നര മാസം മുമ്പാ അമ്മേ

“എന്നിട്ടാണോ പുതിയത് എന്ന് പറയുന്നത്പോയി വേറെ വല്ല പണിയും നോക്ക്..ദാമോ”

***********************************************
മാസങ്ങൾക്ക് ശേഷം ഒരു ദിവസം.

“എത്ര ദിവസമായി മനുഷ്യാ .ഇതൊന്ന് നന്നാക്കിത്തരാൻ പറഞ്ഞിട്ട്?”

“ആഎന്തായിരുന്നു പ്രശ്നം?”

“തേങ്ങാക്കൊല” ഓമനാമ്മക്ക് ദ്വേഷ്യം വന്നു.

“ആ.അത് ഞാൻ അന്നേ പറഞ്ഞതാആ തേങ്ങ ഇട്ടതിന്റെ അടിയിൽ കൊണ്ടുപോയി വാഷിംഗ് മെഷീൻ വയ്ക്കണ്ട എന്ന്.ഇനി തേങ്ങാക്കൊലയെ ശപിച്ചിട്ട് കാര്യമില്ല.”

“ഓമാങ്ങാത്തൊലി

“ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്ന് പറഞ്ഞ പോലെ ഭർത്താവിനോട് തേങ്ങാക്കൊല പറഞ്ഞവൾ മാങ്ങാത്തൊലിയും പറയും.അത് ദാമ്പത്യബന്ധത്തിന്റെ ഭരണഘടനയിൽ അനുശാസിച്ചതാ

“ദൈവമേ.ഇയാളെക്കൊണ്ട് തോറ്റു

“ഹും??”

“ഈ വാഷിംഗ് മെഷീനിൽ നിന്ന് വെള്ളം പുറത്ത് പോകാത്തതാ പ്രശ്നം

“ഓഅതായിരുന്നോ.നീ ആ സ്ക്രൂഡ്രൈവറിങ്ങെടുക്ക്.ഞാനൊന്ന് ശ്രമിച്ചുനോക്കട്ടെ

ദാമോദരൻ മാസ്റ്റർ വാഷിംഗ് മെഷീനിന്റെ പിൻഭാഗം തുറന്നു.
“ദൈവമേ, ഇതെന്താ കൊച്ചിൻ റിഫൈനറിയോ?” വയറുകളും പൈപ്പുകളും തലങ്ങും വിലങ്ങും പോകുന്നത് കണ്ട് മാസ്റ്റർ ആത്മഗതം ചെയ്തു.ഡ്രയർ ഔട്‌ലെറ്റും വാഷിംഗ് ഔട്‌ലെറ്റും ഒരുവിധം തപ്പിപ്പിടിച്ച് ഊരിയെടുക്കാൻ പറ്റുന്ന ഭാഗം എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി.ടോപ് ഇട്ട് അടച്ച ഒരു പൈപ്പ് കണ്ടെങ്കിലും അത് തുറക്കാൻ ധൈര്യം വന്നില്ല.ഡ്രയറിനുള്ളിലൂടെ വടി ഇട്ട് കുത്തിയപ്പോൾ ചളിയിൽ കുത്തുന്നപോലെ തോന്നിയതിനാൽ മാസ്റ്റർ ഭാര്യയെ വിളിച്ചു.

“എടീഇതിനുള്ളിൽ നിറയെ ചെളിയാണെന്ന് തോന്നുന്നുനീ ഒന്ന് കയ്യിട്ട് നോക്കിയേ?”

“അതെന്താനിങ്ങൾക്ക് കയ്യിട്ട് നോക്കിക്കൂടേ.”

“തലക്കകത്ത് ചെളിയുള്ളവർക്കാ അത് വേഗം തിരിച്ചറിയാൻ സാധിക്കുക

“തലക്കകത്തെ ചെളി പകരുന്നതാണെന്ന് നിങ്ങളെ കെട്ടിയപ്പോഴാ മനസ്സിലായത്

“ങാനീ ഇങ്ങ് വാ.ഇവിടെ ഒരു ടോപ് കാണുന്നുണ്ട്.പിടിച്ച് വലിച്ച് നോക്കാം

ദാമോദരൻ മാസ്റ്ററും ഓമനാമ്മയും ആ ടോപ് ആഞ്ഞ്‌വലിച്ചു.‘ടപ്’ ശബ്ദത്തോടെ അത് തുറന്നു.ദാമോദരൻ മാസ്റ്റർ ചെളി നീക്കാനായി പൈപ്പിനുള്ളിലൂടെ അകത്തേക്ക് വിരലിട്ടു.നനഞ്ഞ് കുതിർന്ന് കിടക്കുന്ന എന്തിലോ വിരൽ തട്ടിയ ഉടനെ മാഷ് കൈ വലിച്ചു.

“എന്താഎന്തു പറ്റി?” ഓമനാമ്മ ചോദിച്ചു.

“പാമ്പാണെന്ന് തോന്നുന്നുഒരു വഴുവഴുപ്പ്

“മണ്ടത്തരം പറയാതെ മനുഷ്യാ

“എങ്കിൽ നീ കൈ ഇട്ട് നോക്ക്

“നിങ്ങൾ ധൈര്യമായിട്ട് കൈ ഇട്ടോളൂപാമ്പ് കടിക്കുമോ ഇല്ലേ എന്ന് ഞാൻ നോക്കാം

ദാമോദരൻ മാസ്റ്റർ ഭയം ഉള്ളിൽ ഒതുക്കി വീണ്ടും പൈപ്പിനുള്ളിലേക്ക് കയ്യിട്ടു.രണ്ട് വിരലുകൾക്കിടയിൽ എന്തോ തടഞ്ഞു.മാസ്റ്റർ ഒന്ന് കൂടി ആഞ്ഞ് വലിച്ചു.പൈപ്പിനുള്ളിൽ നിന്ന് അതല്പം പുറത്തേക്ക് നീങ്ങി.‘യുറേക്കായുറേക്കാ’ സന്തോഷം കൊണ്ട് ഉറക്കെവിളിച്ച് മാഷ് ഉത്സാഹത്തോടെ വീണ്ടും വലിച്ചു.പൈപ്പിനുള്ളിൽ ചുരുണ്ട് കൂടിയിരുന്ന ‘പാമ്പ്’ മുഴുവനായി പുറത്തെത്തി.വെള്ളത്തിൽ മുങ്ങിക്കിടന്ന കാരണം കറുത്തിരുണ്ട് പോയ ആ തുണിക്കഷ്ണം മാഷ് സാവധാനം നിവർത്തി.അതിലെ അവശേഷിച്ച പ്രിന്റിൽ മാഷിന്റെ കണ്ണുടക്കി – വി.ഐ.പി !!!



 പഴയ സെഞ്ച്വറികള്‍
            

26 comments:

  1. മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങൾ എട്ടു വർഷം പിന്നിടുന്നു.ഒപ്പം എണ്ണൂറാം പോസ്റ്റും ! സഹനത്തോടെ ഇത്രയും കാലം ഒപ്പം നിന്നത് എന്നും നന്ദിയോടെ സ്മരിക്കുന്നു...

    ReplyDelete
  2. ഹഹ ഇത് കലക്കി :) കഥയിലെ നായകന്‍ ......................ഞാനോടി :)

    ReplyDelete
  3. ഹ.ഹ...

    എന്നാലും എന്റെ VIP..

    RIP പരുവത്തിൽ ആയല്ലോ എന്നു
    കൂടി ചേർക്കാം അല്ലേ..
    എണ്ണൂറാമത്തെ പോസ്റ്റിനു എണ്ണൂറ
    മാര്ക്കും തന്നിരിക്കുന്നു ..

    അഭിനന്ദനങ്ങൾ മാഷെ ...

    ReplyDelete
  4. രസിച്ചു... അരീക്കോടന്‍ജി. ആശംസകള്‍.

    ReplyDelete
  5. കലക്കി കലക്കി...

    എട്ടാം വർഷത്തിൽ എണ്ണൂറാം പോസ്റ്റിന് ആശംസകൾ...

    ReplyDelete
  6. ith kalakki tta (Sorry for my manglish :( )
    800 !!! jelous mashe :) , wishes..

    ReplyDelete
  7. മാഷേ ..ആ വെട്ടി തിളങ്ങുന്ന ട്രേഡ് മാർക്ക്‌ കഷണ്ടി പോലെ ഇനിയും പ്രയാണം തുടരട്ടെ തോന്ന്യാക്ഷരങ്ങൾ .

    പോസ്റ്റ്‌ ചിരിപ്പിച്ചു .

    ReplyDelete
  8. ആദ്യമായി എണ്ണൂ‍റാശംസകൾ…

    ലങ്കോട്ടിപുരാണം കലക്കി..പിന്നെ മാഷേ.. ദാമോദരൻ എന്നത് വിളിപ്പേരാണോ ? വെറുതെ ഒരു സംശയം..

    ReplyDelete
  9. എന്നിട്ട് അത് ഒന്നൂടെ അലക്കി നാലഞ്ചു കൊല്ലം കൂടി ഉപയോഗിക്കാര്‍ന്നിലേ ?

    ReplyDelete
  10. എട്ട് വര്ഷം,എണ്ണൂറു പോസ്റ്റ്-അതൊരു വല്ലാത്ത നേട്ടമാണല്ലോ.കുറിപ്പു രസിച്ചു.

    ReplyDelete
  11. എന്നാലും അഴയിൽ ഉണക്കാനിട്ടിരുന്ന ആ ലങ്കോട്ടി എങ്ങനെയാ വാഷിങ് മെഷീനകത്തു കയറി ഇരുന്നതെന്നാ ഞാനാലോചിക്കുന്നെ....!!

    ReplyDelete
  12. എണ്ണായിരം പോസ്റ്റു തികയുമ്പോഴെങ്കിലും ആ വീഐപി പെൻഷനാവുമോന്നാ എന്റെ സന്ദേഹം....!

    ReplyDelete
  13. ഫൈസൽ....800ൽ ആദ്യം എത്തിയതിന് പ്രത്യേക നന്ദി.എന്റെ കഥകളിലെ നായ്കനും വില്ലനും എല്ലാം ഞാൻ തന്നെ.അതാർക്കും വിട്ടുകൊടുക്കില്ല.പക്ഷേ എട്ടാം വാർഷികം പ്രമാണിച്ച് ഇതിലെ നായകൻ വേണമെങ്കിൽ ഊർക്കടവിൽ നിന്നാക്കാം...

    സതീഷ് മാക്കോത്ത്....ആദ്യ മണിക്കൂറിൽ തന്നെ വായനക്കെത്തിയതിൽ സന്തോഷം.

    എന്റെ ലോകം....ആർ.ഐ.പി ന്ന് വച്ചാൽ?

    സുധീർദാസ്.....തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി

    വിനുവേട്ടാ....ഇന്ന് തൃശൂരിൽ കാണുമെന്ന് പ്രതീക്ഷിച്ചു.വിടാതെ പിന്തുടരുന്നതിൽ നന്ദി

    ReplyDelete
  14. Shaji Parappanadan...തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി

    Ajithjee....നന്ദി

    Arsha Sophy....തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അസൂയക്കും എന്റെ തലക്കും മരുന്നില്ല എന്ന് മലയാളം !!

    മൻസൂർ.....തുടരുന്നു

    ബഷീർ ബായ്.....എന്താ സംശയം? ദാമോദരൻ എന്നത് ദാമോദരന്റെ വിളിപ്പേരാ!!!

    ReplyDelete
  15. തണൽ....ദാമോദരൻ മാസ്റ്ററോട് സംസാരിക്കാം..

    വെട്ടത്താൻ ജി.....തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.വായനക്ക് നന്ദി

    വീ.കെ......അതാലോചിച്ച് മെഡുല മണ്ണാങ്കട്ട പുകക്കേണ്ട

    കൊട്ടോട്ടീ....എണ്ണായിരത്തിൽ എന്താകും എന്നറിയില്ല.ആയിരത്തിലെത്തുമ്പോൾ വിശിഷ്ടസേവന അവാർഡും പെൻഷനും ഏർപ്പെടുത്തും!!

    ReplyDelete
  16. അല്ല മാഷേ എന്നിട്ടിപ്പോഴും ഇട്ടതു ആ വി.ഐ.പി തന്നെയാണോ?.വായിച്ചു തുടങ്ങിയപ്പോള്‍ പണ്ടത്തെ കുമാരന്റെ ലങ്കോട്ടി മുക്കോര്‍മ്മ വന്നു...വീട്ടില്‍ വന്നു പോയ ശേഷം ഒരു വിവരവുമില്ലല്ലോ?..കൃഷിയൊക്കെ എന്തായി?

    ReplyDelete
  17. ആഹാ! 800 പോസ്റ്റ് ആയി ല്ലേ മിടുമിടുക്കൻ.. അഭിനന്ദനങ്ങൾ

    ഈ പോസ്റ്റ് വായിച്ചു ചിരിച്ചു.. ഇനീമിനീം പോസ്റ്റുകൾ വർദ്ധിച്ചു വരട്ടെ.

    ReplyDelete
  18. എണ്ണൂറാമത്തെ പോസ്റ്റിനും ഒളിച്ചിരുന്ന വി ഐ പി ക്കും ആശംസകള്‍

    ReplyDelete
  19. അരീക്കോട് ദാമോദരന്‍ മാഷേ, ചിരിച്ചു പണ്ടാരടക്കി.. ലങ്കോട്ടിക്കുള്ളിലെ പാമ്പിനെക്കുറിച്ച് കൂടി എഴുതണം... ഹി ഹീ..

    ReplyDelete
  20. മയമോട്ടിക്കാ...ടൈറ്റ്ല് കൊടുത്തപ്പഴേ എന്റെ മനസ്സും പോയത് കുമാരന്റെ ലങ്കോട്ടി മുക്കിലേക്കാ...

    എച്മൂ....നന്ദി

    റോസാ....അപ്പോ അരീക്കോടന് ഒന്നും ഇല്ലേ?

    കണ്ണൂരാനേ......‘ലങ്കോട്ടിക്കുള്ളിലെ പാമ്പ്’ അത്ര നല്ല സബ്ജക്ട് അല്ല! എങ്കിലും വേറെ റ്റ്വിസ്റ്റ് നോക്കട്ടെ..

    ReplyDelete
  21. പുരാണം കലക്കി..rr

    ReplyDelete
  22. രിഷ....മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിപ്രായത്തിന് നന്ദി.

    ReplyDelete
  23. ചിരിപ്പിച്ചു മാഷേ .... എണ്ണൂറു പോസ്ററുകൾ തികച്ചതിന് അഭിനന്ദനങ്ങൾ ...!

    ReplyDelete

നന്ദി....വീണ്ടും വരിക