Pages

Wednesday, August 06, 2014

ഏഴ് കഴിഞാൽ സി !!!

എന്റെ മൂന്നാമത്തെ മകൾ ലൂന എന്ന് വിളിക്കുന്ന അബിയ്യ ഫാത്തിമ ഈ വർഷം മുതൽ എൽ.കെ.ജി യിൽ പോയിത്തുടങ്ങി. എ മുതൽ ജെ വരെ ഇംഗ്ലീഷ് അക്ഷരങ്ങളും ഒന്ന് മുതൽ പത്ത് വരെ എണ്ണവും അവയുടെ എഴുത്തും പിന്നെ കുറേ പാട്ടുകളും ചിത്രം നിറം കൊടുക്കലും  ആണ് ഒന്നാം ടേമിലെ സിലബസ്. മോളും  അവളുടെ ഉമ്മയും തമ്മിലുള്ള ഒരു സംഭാഷണം

ലൂന മോൾ : ഉമ്മാ, ഏഴ് കഴിഞ്ഞാൽ എത്രയാ?

ഉമ്മ: എട്ട്

മോൾ: പൊട്ടത്തി.ഏഴ് കഴിഞ്ഞാൽ ‘സി’ യാ

ഉടനെ അപ്പുറത്തെ റൂമിൽ ഉണ്ടായിരുന്ന ഞാൻ തല പുകഞ്ഞു.ഇത് ന്യൂ ജനറേഷൻ കുട്ടികളാഎന്തെങ്കിലും കുസൃതി ഒപ്പിച്ചായിരിക്കും ഈ ചോദ്യം.റോമൻ അക്കമാലയിൽ എക്സും വിയും എല്ലും മറ്റും ഉപയോഗിക്കുന്നതിനാൽ എട്ടിന് അങ്ങനെ ഒരു സാധ്യത ഞാൻ ആരാഞ്ഞു.ഇനി സി എന്നാൽ കടൽ എന്നർത്ഥമുള്ളതിനാൽ ഓൾഡ് ജനറേഷനായ എന്റെ ചിന്ത “ഏഴാം കടലിനക്കരെ’“ എന്ന സിനിമയിലും എത്തി-അതും അല്ല.അപ്പോ പിന്നെ???

ഉമ്മ: അങ്ങനെ  ആരാ പറഞ്ഞത് മോളേ?

മോൾ: ടീച്ചർ തന്നെ.

ഉമ്മ: അത് നീ കേട്ടത് തെറ്റിയതായിരിക്കും

മോൾ: അല്ലടീച്ചർ എഴുതിത്തന്നിട്ടുണ്ട് !!

ഉമ്മ: എന്നാൽ കാണട്ടെ

ലൂന മോൾ ഓടിപ്പോയി അവളുടെ നോട്ടുപുസ്തകവുമായി തിരിച്ചു വന്നു.കഴിഞ്ഞ ദിവസം എഴുതാൻ കൊടുത്ത ഏഴ് മുഴുവനായി ഏഴുതിയിരിക്കുന്നു.ഇന്ന് ടീച്ചർ എഴുതാൻ കൊടുത്തത് അടുത്ത പേജിൽ അവൾ കാണിച്ചു തന്നു.അത് “സി” ആയിരുന്നു.കാണാൻ വന്ന എന്റ്റേയും ഭാര്യയുടേയും മുഖത്ത് നോക്കിക്കൊണ്ട് ലൂനമോൾ പറഞ്ഞു –

“ഇപ്പോൾ കണ്ടോ പൊട്ടന്മാരെ…… ഏഴ് കഴിഞ്ഞാൽ ‘സി’ “ !!!

4 comments:

  1. സി എന്നാൽ കടൽ എന്നർത്ഥമുള്ളതിനാൽ ഓൾഡ് ജനറേഷനായ എന്റെ ചിന്ത “ഏഴാം കടലിനക്കരെ’“ എന്ന സിനിമയിലും എത്തി-അതും അല്ല.അപ്പോ പിന്നെ???

    ReplyDelete
  2. “ഇപ്പോൾ കണ്ടോ പൊട്ടന്മാരെ…… ഏഴ് കഴിഞ്ഞാൽ ‘സി’ “ !!!
    ആശംസകള്‍ മാഷെ

    ReplyDelete

നന്ദി....വീണ്ടും വരിക