ദേശീയ ഗെയിംസിനെ ചുറ്റിപ്പറ്റി നിരവധി അന്ത:പുര വാർത്തകളും പൂമുഖ വാർത്തകളും വന്നുകൊണ്ടിരിക്കുന്നുണ്ട്. ഐക്യം ഒരു കാര്യത്തിലും ഉണ്ടാകരുത് എന്ന് ദൃഢപ്രതിജ്ഞ എടുത്തപോലെയാണ് ഗെയിംസിന്റെ കാര്യത്തിലും അനുഭവപ്പെടുന്നത്.രാഷ്ട്രീയ പ്രേരിതവും അല്ലാത്തതുമായ നിരവധി ആരോപണങ്ങൾ ഉണ്ടെങ്കിലും ഇന്ന് കേരളത്തിന്റെ ഏതാണ്ട് എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അരങ്ങേറിയ ദേശീയ ഗെയിംസിനോടനുബന്ധിച്ചുള്ള റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിൽ ഞാനും പങ്കെടുത്തു.ലോകത്ത് ഇന്നേവരെ ഇത്രയും പേർ പങ്കെടുത്ത കൂട്ടയോട്ടം ഉണ്ടായിട്ടില്ല എന്ന് അവകാശവാദം ഉയർത്തുന്നതിനാൽ ഈ ലോകറെക്കോഡിൽ ഞാനും പങ്കാളിയായി.
വെസ്റ്റ്‌ഹിൽ നിന്ന് ചക്കോരത്ത്കുളം വരെയുള്ള 2 കിലോമീറ്റർ ദൂരമായിരുന്നു ഞാനും എൻ.എസ്.എസ് വളണ്ടിയർമാരും ഇടത്-വലത് ചേരിതിരിവില്ലാതെ അല്പം ചില സ്റ്റാഫ് അംഗങ്ങളും ഓടിയത്. മഹത്തായ കായികപാരമ്പര്യമുള്ള ഒരു നാട്ടിലെ താമസക്കാർ എന്ന നിലക്ക് കേരളത്തിന്റെ ഏകമനസ്സും സ്പോട്സ് സ്നേഹവും ഉയർത്തിക്കാണിക്കാനുള്ള നല്ല ഒരവസരമായിരുന്നു ഈ കൂട്ടയോട്ടം. അതാണ് പലതിന്റേയും പേരിൽ നാം കളഞ്ഞുകുളിച്ചത്.പോയ ബസ്സിന് കൈ കാണിച്ചിട്ട് ഇനി കാര്യമില്ലാത്തതിനാൽ അതേപറ്റി അധികം പറയുന്നില്ല.
വരാൻ പോകുന്ന ഗെയിംസിലെങ്കിലും ചേരിതിരിവില്ലാതെ നല്ല ടീമുകളെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ അതിഥികളായി വരുന്ന അന്യ സംസ്ഥാനത്തിലെ കായിക താരങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാനും അതിലേറെ ഊഷ്മളമായി ഗെയിംസിന് ശേഷം വിട നൽകാനും കഴിഞ്ഞാൽ നാം അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട് അവർക്ക് അനുഭവത്തിലൂടെ അറിയാനാകും.ഗെയിംസിന്റെ പേരിൽ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ ‘കഥ’കളും, സത്യമായാലും കള്ളമായാലും മറ്റുള്ളവർക്ക് മുമ്പിൽ നാം നമ്മെത്തന്നെ കൊച്ചാക്കാതിരിക്കാൻ ശ്രദ്ധിക്കുക. കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് എല്ലാവരുടേയും മനസ്സിൽ കേരളം പോലെ പച്ച പിടിച്ചു നിൽക്കട്ടെ.
കേരളത്തിൽ നടന്ന ദേശീയ ഗെയിംസ് എല്ലാവരുടേയും മനസ്സിൽ കേരളം പോലെ പച്ച പിടിച്ചു നിൽക്കട്ടെ.
ReplyDeleteഉമ്മറത്ത് എല്ലാം വൃത്തിയായി കിടക്കുന്നുണ്ട്. പക്ഷെ പിന്നാമ്പുറത്ത് എന്തൊക്കെയോ ചീഞ്ഞുനാറുന്നുമുണ്ട്. അതിന്റെ നാറ്റം ഉമ്മറത്തേയ്ക്കു പോലും വരുന്നു. എന്തായാലും ലോക റെക്കോര്‍ഡിട്ടല്ലോ... അതുതന്നെ ധാരാളം.
ReplyDeleteആശംസകള്‍ മാഷെ
ReplyDeleteഅതിൽ പങ്കാളിയാകാൻ കഴിഞ്ഞല്ലോ. നല്ല കാര്യം മാഷേ. ആശംസകൾ
ReplyDeleteലോക റെക്കോര്‍ഡൊക്കെയുള്ള ഒരാളെ എനിക്കും പരിചയമുണ്ടെന്ന് പറയാലോ.. സന്തോഷമായി.
ReplyDeleteആദ്യം മന്ത്രി തിരുവഞ്ചൂർ പറഞ്ഞു ഈ ഓട്ടത്തിന് ദേശീയ ഗെയിംസും ആയി ബന്ധം ഇല്ലെന്ന്. ഇപ്പോൾ പറയുന്നു അതിനു വേണ്ടിയെന്ന് !
ReplyDeleteഗെയിംസിന്റെ പേരില്‍ കേട്ടുകൊണ്ടിരിക്കുന്ന എല്ലാ ‘കഥ’കളും, സത്യമായാലും കള്ളമായാലും മറ്റുള്ളവര്‍ക്ക് മുമ്പില്‍ നാം നമ്മെത്തന്നെ കൊച്ചാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ReplyDeleteഅതെ... അതാണ് കാര്യം...
ആശംസകൾ മാഷേ....
ReplyDeleteനല്ല ആതിഥേയരാവാൻ നമുക്ക് ശ്രമിക്കാം....!
ഗെയിംസിലെങ്കിലും ചേരിതിരിവില്ലാതെ നല്ല ടീമുകളെ പ്രോത്സാഹിപ്പിക്കാനും നമ്മുടെ അതിഥികളായി വരുന്ന അന്യ സംസ്ഥാനത്തിലെ കായിക താരങ്ങളെ പുഞ്ചിരിയോടെ സ്വീകരിക്കാനും അതിലേറെ ഊഷ്മളമായി ഗെയിംസിന് ശേഷം വിട നൽകാനും കഴിഞ്ഞാൽ നാം അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട് അവർക്ക് അനുഭവത്തിലൂടെ അറിയാനാകും.
ReplyDeleteകൂട്ടമായി ഓടുന്നതില്‍ അല്ലേലും പണ്ടേ നമ്മള്‍ ഒന്നാംസ്ഥാനക്കാരാ..!!!
ReplyDelete