ജനുവരി
31ന് ഹാജരാവുക എന്നത് ഔദ്യോഗിക ട്രെയ്നിംഗിന്റെ ഭാഗമല്ലാത്തതിനാൽ എല്ലാവരും അന്ന് വരണം
എന്ന് നിർബന്ധമില്ല എന്നായിരുനു എന്റെ പക്ഷം.എന്നാൽ പിറ്റേ ദിവസം ഓരോരുത്തരും ഡ്യൂട്ടി
എടുക്കേണ്ട സ്ഥലവും മറ്റും അറിയണം എന്നുള്ളവരും എത്താൻ പ്രയാസമില്ലാത്തവരും ഗ്രൌണ്ടിലെത്താൻ
ഞാൻ ആവശ്യപ്പെട്ടു.
വൈകുന്നേരം
നാലര മണിക്കായിരുന്നു ബീച്ചിൽ എത്താൻ ശ്രീ.പ്രദീപ് ജോൺ പറഞ്ഞിരുന്നത്.നാല് മണിയോടെ
ഞാൻ ബീച്ചിൽ എത്തുമ്പോൾ എന്നെ അത്ഭുതപ്പെടുത്തി ഒട്ടു മിക്ക വളണ്ടിയർമാരും അവിടെ സന്നിഹിതരായിരുന്നു.പിറ്റേന്ന്
കാലത്ത് ഏഴുമണിക്കായിരുന്നു മത്സരം ആരംഭിക്കേണ്ടത്.എന്നാൽ ആ സ്റ്റേഡിയത്തിന്റെ അപ്പോഴത്തെ
അവസ്ഥ താഴെ കാണുന്നതായിരുന്നു.പത്ത് പതിനഞ്ച് ദിവസം മുമ്പ് ‘റെഡി’ സർട്ടിഫിക്കറ്റ്
കിട്ടിയ സ്റ്റേഡിയമാണിത് എന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
ഗ്യാലറി
കെട്ടുന്നവർക്കും മറ്റും നിർദ്ദേശങ്ങൾ നൽകി ഓടിനടക്കുന്ന മാന്യദേഹത്തെ (ചിത്രത്തിലെ
വെള്ളത്തൊപ്പി ധരിച്ചയാൾ) സമീപിച്ച് ഞാൻ ചോദിച്ചു – “ഇവിടെ കളി ആരംഭിക്കുന്നത് നാളെത്തന്നെയാണോ?”
“അതിനെന്താ
സംശയം ? ഇവിടെ ഈ പൂഴി നിരത്തുകയേ വേണ്ടൂ....അത് രാത്രിയോടെ കഴിയും”
“ഗ്യാലറി
പണി??” ഞാൻ സംശയം പ്രകടിപ്പിച്ചു
“നാളെ
രാവിലെത്തെ കളിക്ക് ഇപ്പോ പണി കഴിഞ്ഞ ഗ്യാലറി തന്നെ ധാരാളം...അത്രേം ആളെയേ പ്രതീക്ഷിക്കുന്നുള്ളൂ....”
“കടലിന്റെ
ആ ഭാഗത്ത് ഗ്യാലറി ഇല്ലേ?” ഒഴിഞ്ഞ് കിടന്ന ഭാഗം ചൂണ്ടി ഞാൻ ചോദിച്ചു.
“ഇല്ല....ഗ്യാലറി
ഈ കാണുന്നതേ ഉള്ളൂ...ഇനി ചുറ്റുവേലിയും മറ്റും ഒക്കെയോ ബാക്കിയുള്ളൂ....”
“അത്
എന്നത്തേക്കാവും?” പണിയുടെ പോക്ക് കണ്ട ഞാൻ ചോദിച്ചു
“ഫൈനൽ
ദിവസമാകുമ്പോഴേക്കും ഫുൾ സെറ്റപ് ആകും..”
“ഫൈനൽ
ദിവസമോ?” എന്റെ അത്ഭുതം കൂറിയുള്ള ചോദ്യത്തിന് ഉത്തരം പറയാതെ അദ്ദേഹം പണിക്കാരുടെ അടുത്തേക്ക്
നീങ്ങി.സമയം അഞ്ച് മണിയോട് അടുത്തതിനാൽ ഞാൻ ശ്രീ.പ്രദീപ് ജോണിനെ ഫോണിൽ ബന്ധപ്പെട്ടു.അദ്ദേഹം
ഫോൺ എടുത്തു.
“ഹൌ
ആർ യൂ സാർ..ആർ യൂ ഇൻ ബീച്ച് നൌ?” അദ്ദേഹം ചോദിച്ചു.
“യെസ്.....വീ
ആർ വെയിറ്റിംഗ് യൂ ...” ഞാൻ പറഞ്ഞു
“ഓ.കെ....വാട്ട്
ഇസ് ദെ കണ്ടീഷൻ ദേർ?”
“ഐ
കാൻ സീ സാന്റ്റ് ഹൈപ്സ്....ഇൻകമ്പ്ലീറ്റ് ഗ്യാലറീസ്....” ഞാൻ കണ്ട കാഴ്ച പറഞ്ഞു.
“നോട്ട്
ലെവെൽഡ് യെറ്റ്??”
“നോ
സാർ...എൻട്രി-എക്സിറ്റ് പോയിന്റ്സ് ആൾസൊ നോട്ട് ഫർണിഷ്ഡ്...”
“ഓ.കെ....സൊ
ആൾ ഓഫ് യൂ ഗൊ ആന്റ് കം അറ്റ് സെവെൻ മോണിംഗ് റ്റുമോറൊ ...”
“വാട്ട്
!!! ഗെയിം വിൽ സ്റ്റാർട്ട് അറ്റ് 6.30 “ ആറരക്ക് തുടങ്ങുന്ന മത്സരത്തിന് ഗ്രൌണ്ട് ഒരുക്കാനും
മറ്റും ഉണ്ടാവേണ്ട വളണ്ടിയർമാരോട് 7 മണിക്ക് എത്താൻ പറയുന്നതിലെ ഔചിത്യം മനസ്സിലാകാതെ
ഞാൻ ചോദിച്ചു.പക്ഷേ അപ്പോഴേക്കും അദ്ദേഹം ഫോൺ കട്ട് ചെയ്തു.
“അല്ല
സാറേ...നാളെ രാവിലെ ഇവിടെ ഇറങ്ങുമ്പോൾ യൂണിഫോം ധരിക്കേണ്ടേ? അതിനി എപ്പോഴാ കിട്ടുക?”
“15
ദിവസം മുമ്പ് റെഡിയായ സ്റ്റേഡിയം ഇതാണെങ്കിൽ ഇനിയും 15 ദിവസം കഴിഞ്ഞ് പ്രതീക്ഷിച്ചാൽ
മതി “ തൽക്കാലം എനിക്ക് അങ്ങനെ പറയാൻ തോന്നി.
“സാർ....കോർപ്പറേഷൻ
സ്റ്റേഡിയത്തിൽ യൂണിഫോം എത്തി എന്ന് വാട്സ് ആപ്പിൽ കാണുന്നു...”
“എങ്കിൽ
വാ....ഉടൻ പോയി നോക്കാം....” ഞങ്ങൾ എല്ലാവരും കോർപ്പറേഷൻ സ്റ്റേഡിയത്തിലേക്ക് നീങ്ങി.
ദേശീയ ഗെയിംസ് അനുഭവങ്ങൾ - 8
ദേശീയ ഗെയിംസ് അനുഭവങ്ങൾ - 8
“15 ദിവസം മുമ്പ് റെഡിയായ സ്റ്റേഡിയം ഇതാണെങ്കിൽ ഇനിയും 15 ദിവസം കഴിഞ്ഞ് പ്രതീക്ഷിച്ചാൽ മതി “
ReplyDeleteഹ ഹ ഹ .ഒരു രക്ഷയുമില്ലല്ലോ!!!
ReplyDeleteഅതിവേഗം
ReplyDeleteബഹുദൂരം
ഇങ്ങനെയൊക്കെ ആയിട്ടും എങ്ങനെ ഈ ഗെയിംസ് നടന്നു എന്നതാണ് അത്ഭുതം.. :)
ReplyDeleteഇതൊക്കെ എപ്പോ മാഷേ ?? ആദ്യം മുതല്‍ വായിച്ചു വരാം ..
ReplyDelete