ഈ വർഷത്തെ ലോകപരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യമായി ഐക്യരാഷ്ട്ര
സഭാ പരിസ്ഥിതി പദ്ധതി വിഭാഗം (യു.എൻ.ഇ.പി) മുന്നോട്ട് വച്ചതാണ് 700 കോടി സ്വപ്നങ്ങൾ,ഒരൊറ്റ
ഗ്രഹം,ഉപഭോഗം കരുതലോടെ എന്നത്.ഇന്ന് ഈ വിഷയത്തെപറ്റി ചിന്തിക്കുന്നതിനപ്പുറം നാം അത്
പ്രയോഗവൽക്കരിക്കുന്നതിലേക്ക് ശ്രദ്ധ നൽകേണ്ടിയിരിക്കുന്നു.
ലോക ജനസംഖ്യ 700 കോടി കവിഞ്ഞിരിക്കുന്നു.ഇത് മനുഷ്യൻ എന്ന
ഒറ്റ വർഗ്ഗത്തിന്റെ മാത്രം കണക്കാണ്.ഭൂമിയിൽ ഇതിലും എത്രയോ കോടി മറ്റു ജീവജാലങ്ങൾ കൂടിയുണ്ട്
എന്നത് ഇന്നും മനുഷ്യൻ ‘അറിഞ്ഞിട്ടില്ല’.ഇപ്പോൾ ഉള്ളതും ഓരോ സെക്കന്റിലും പെറ്റു പെരുകിക്കൊണ്ടിരിക്കുന്നതുമായ
മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് മനുഷ്യന്റെ അറിവിൽ പെട്ടിടത്തോളം ഒരേ ഒരു ഗ്രഹമേ വാസയോഗ്യമായിട്ടുള്ളൂ.അത്
ഭൂമിയാണ്.
പക്ഷേ.....ബുദ്ധിരാക്ഷസനായ മനുഷ്യൻ , മറ്റു ഒരു ജീവിക്കും
ദൈവം നൽകാത്ത ചിന്താശേഷിയുള്ള മനുഷ്യൻ , വിവേകമുള്ള മനുഷ്യൻ ഈ ഭൂമിയിൽ വസിക്കുന്നത്
ഭൂമി എന്റെ തറവാട് എന്ന രൂപത്തിൽ ആണ് എന്ന് പറയാൻ ഖേദമുണ്ട്.പൊതുഗതാഗത സൌകര്യങ്ങൾ എത്ര
തന്നെ മെച്ചപ്പെട്ടാലും സ്വന്തം വാഹനത്തിലേ ഇന്നും പലർക്കും യാത്ര ചെയ്യാൻ ‘സൌകര്യ’മുള്ളൂ.
മോട്ടോർ വാഹനങ്ങൾക്ക് പകരം സൈക്കിൾ പോലെയുള്ള വാഹനങ്ങൾ ഉപയോഗിച്ചാണ് ഈ സൌകര്യം ഉപയോഗപ്പെടുത്തൽ
എങ്കിൽ അവരാണ് ആൺകുട്ടികൾ . ദൽഹിയിൽ നിന്നുള്ള ഈ വാർത്ത അല്പമെങ്കിലും ആശ്വാസം പകരുന്നു.ഫോസിൽ ഇന്ധനങ്ങളുടെ ഇന്നത്തെ രീതിയിലുള്ള
ഉപഭോഗം തുടർന്നാൽ, എന്റെ വാർദ്ധക്യകാലത്ത് തന്നെ “പെട്രോൾ വില ലിറ്ററിന് പതിനായിരം
രൂപ കടന്നു" എന്ന വാർത്ത വായിക്കാൻ സാധിച്ചേക്കും.
ഇനി ഭക്ഷണത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കൂ...ലോകത്തിന്റെ
ചില ഭാഗങ്ങളിൽ മനുഷ്യക്കോലങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനായി കാക്കകളോടും പട്ടികളോടും
പൊരുതുമ്പോൾ അതേ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ഭക്ഷണം പാഴാക്കിക്കളയുന്നു.എന്തൊരു വിരോധാഭാസമാണ്
ഈ വാർത്ത.നമ്മുടെ ഭക്ഷണക്രമത്തെക്കുറിച്ചും കഴിക്കാവുന്ന അളവിനെപറ്റിയും നാം വ്യക്തമായി
ധാരണയുണ്ടാക്കണം.ഇല്ലെങ്കിൽ പ്രതിശീർഷ ആഹാര ഉപഭോഗം കൂടും.തീർച്ചയായും അത് പട്ടിണിയിലേക്കും നയിക്കും.
അതിനാൽ ഈ വർഷത്തെ
ലോകപരിസ്ഥിതി ദിനത്തിൽ നമുക്ക് ഒന്ന് ആഴത്തിൽ ചിന്തിക്കാം.നമ്മുടെ ഈ ഗ്രഹത്തെ പറ്റി,
അതിന്റെ ഭാവിയെക്കുറിച്ച് ഒരല്പ നേരം നമുക്ക്
ആലോചിക്കാം.അതനുസരിച്ച് കരുതലോടെ ഉപയോഗിക്കാം.
ലോകത്തിന്റെ ചില ഭാഗങ്ങളിൽ മനുഷ്യക്കോലങ്ങൾ ഒരു നേരത്തെ ഭക്ഷണത്തിനായി കാക്കകളോടും പട്ടികളോടും പൊരുതുമ്പോൾ അതേ ലോകത്തിന്റെ മറ്റൊരു ഭാഗത്ത് ഭക്ഷണം പാഴാക്കിക്കളയുന്നു.
ReplyDeleteതീര്‍ച്ചയായും.
ReplyDeleteനമ്മില്‍ തുടങ്ങാം!
ReplyDeleteസുധീർദാസ്...നന്ദി
ReplyDeleteഅജിത്തേട്ടാ....ഓരോരുത്തരും അവനവനിൽ നിന്ന് തുടങ്ങട്ടെ
അതിനാൽ ഈ വർഷത്തെ ലോകപരിസ്ഥിതി ദിനത്തിൽ നമുക്ക് ഒന്ന് ആഴത്തിൽ ചിന്തിക്കാം.നമ്മുടെ ഈ ഗ്രഹത്തെ പറ്റി, അതിന്റെ ഭാവിയെക്കുറിച്ച് ഒരല്പ നേരം നമുക്ക് ആലോചിക്കാം.അതനുസരിച്ച് കരുതലോടെ ഉപയോഗിക്കാം.
ReplyDelete