വർഷങ്ങൾക്ക് ശേഷം ഞാനും
എന്റെ പഴയ ക്ലാസ്മേറ്റ്സും കണ്ടുമുട്ടി.എല്ലാവരും 92ന് ശേഷം കടന്നുപോയ വിവിധ വഴികൾ
പങ്ക് വച്ചു .ശേഷം വായിക്കുക....
ശ്രീ : ഷീ, നമ്മൾ രണ്ട്
പേരും മാത്രമാണ് അന്ന് നിർത്തിയത്.
ഷീ: അതേ അതെ.പക്ഷേ മൂന്ന്
കൊല്ലം പഠിച്ച ഫിസിക്സ് എന്താണെന്ന് മറന്നുപോയി
ശ്രീ :ഓ....അപ്പോൾ അക്കാര്യത്തിലും
നീയും ഞാനും തുല്യമായി.ഇന്നലെ മോൻ ചോദിച്ചു,ന്യൂട്ടന്റെ നാലാം ചലന നിയമം എന്താണെന്ന്?
ഷീ:എന്നിട്ട് നീ എന്ത്
പറഞ്ഞു?
ശ്രീ :പെട്ടെന്ന് എനിക്ക്
ഉത്തരം കിട്ടിയില്ല...എങ്കിലും ഞാൻ പറഞ്ഞു.
ഷീ:എങ്കിൽ പറ,ഇനി എന്നോടും
മക്കൾ ചോദിച്ചാൽ പറഞ്ഞു കൊടുക്കാലോ
ശ്രീ :പ്രകാശവേഗതയിൽ ചലിക്കുന്ന
ഏതൊരു വസ്തുവിന്റേയും പ്രവേഗം 3 ലക്ഷം കി.മീ പെർ സെക്കന്റ് ആയിരിക്കും!
ഷീ:ഓ...ഇത്രയേ ഉള്ളോ?
ശ്രീ :92ൽ അത്രയെ ഉണ്ടായിരുന്നുള്ളൂ
!!
(ഏഴ് കൊല്ലം ഫിസിക്സ്
പഠിച്ചിട്ടും എല്ലാ ചലനനിയമങ്ങളുടേയും പേറ്റന്റ് ന്യൂട്ടൺ ചുളുവിൽ അടിച്ചുമാറ്റുന്നു
എന്ന് MSc ക്കാരുടെ ആത്മഗതം.)
ന്യൂട്ടന്റെ നാലാം ചലന നിയമം !!!
ReplyDeleteha ha.. :D :D
ReplyDeleteഅതിനു ശേഷം ചലന നിയമങ്ങൾ വളരെ മാറി എന്നത് രണ്ടു പേർക്കും മനസ്സിലായല്ലോ. ഇന്ന് ജീവിതത്തിൻറെ ചലന നിയമങ്ങൾ. ഭാര്യയുടെയും ഭർത്താവിന്റെയും ഭ്രമണ പഥത്തിൽ നിയന്ത്രണ വിധേയമായ വേഗത്തിൽ.
ReplyDeleteഹാ ഹാ ഹാ......ചിരിപ്പിച്ചു...
ReplyDeleteഈ ചലനങ്ങള്‍ക്കൊക്കെ നിയമമുണ്ടാരുന്നോ? ആരറിഞ്ഞു!!
ReplyDeleteരസായി മാഷെ
ReplyDeleteആശംസകള്‍
പേറ്റന്റിന് അപേക്ഷിച്ചില്ലേ മാഷേ...? :)
ReplyDeleteഅതന്നത്തെ കാലത്തല്ലെ മാഷേ.. വേഗത വളരെ കൂടിയ ഈ കാലത്ത് പ്രകാശത്തിന്റെ വേഗത അതിന്റെ എത്രയോ ഇരട്ടി ആയിട്ടുണ്ടാകും....!!
ReplyDeleteഹി..ഹി..ഹി..!!
രാജാവേ...നന്ദി
ReplyDeleteബിപിനേട്ടാ....ജീവിതത്തിന്റെ ചലനനിയമം ഇഷ്ടായി
സുധീ....നന്ദി
അജിത്തേട്ടാ....ലൂസ് ഓഫ് മോഷൻ സോറി ലോസ് ഓഫ് മോഷൻ
ReplyDeleteതങ്കപ്പേട്ടാ....നന്ദി
വിനുവേട്ടാ.....പേറ്റ് നോവ് വേണ്ട
വീ.കെ.....ഹ ഹ ഹാ.... പ്രകാശം ആക്സിലെറേറ്ററിൽ ചവിട്ടി വിട്ടാൽ വേഗത കൂടാതിരിക്കോ?
അമ്മോ ഇങ്ങിനെ ഒരു നിയമമുണ്ടോ....
ReplyDelete