Pages

Friday, July 10, 2015

ആ കേസില്‍ വിധിയായി


           ഒരു ഓണ്‍ലൈന്‍ തട്ടിപ്പിനെപ്പറ്റിയും ഇങ്ങനെയുള്ള തട്ടിപ്പില്‍ അകപ്പെട്ടാല്‍ എന്തു ചെയ്യണം എന്നും മാസങ്ങള്‍ക്ക് മുമ്പ്  ഞാന്‍  ഇവിടെ സൂചിപ്പിച്ചിരുന്നു.ആദ്യ ഹിയറിംഗിന് ശേഷം രണ്ട് തവണ കൂടി എന്നെ മലപ്പുറം ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തിലേക്ക് ഹിയറിംഗിന് വിളിച്ചിരുന്നു.എതിര്‍കക്ഷിക്ക് അയച്ച നോട്ടീസുകള്‍ കൈപറ്റാത്ത സാഹചര്യത്തില്‍ മൂന്നാം ഹിയറിംഗിന് ശേഷം ഞാന്‍ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ വച്ച് ഒരു സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ ഫോറം ആവശ്യപ്പെട്ടു.പ്രസ്തുത സംഗതി എനിക്കറിയാത്തതിനായതിനാല്‍ ഒരു വക്കീലിന്റെ സഹായത്തോടെ വെള്ളപേപ്പറില്‍ അതും സമര്‍പ്പിച്ചു.

        അങ്ങനെ 12/12/2014ന് ഞാന്‍ സമര്‍പ്പിച്ച പരാതിയില്‍ 20/05/2015ന് ഫോറം വിധി വന്നു. പരാതി അനുവദിച്ചുകൊണ്ട് എനിക്ക് നഷ്ടപ്പെട്ട 18999/- രൂപ മടക്കിനല്‍കാനും നഷ്ടപരിഹാരമായി 10000 രൂപ നല്‍കാനും മറ്റെന്തോ ഇനത്തില്‍ 1000 രൂപ നല്‍കാനും (Total Rs 29999/-)  ആണ് ഫോറം വിധിച്ചത്.

      മിക്ക കേസുകളിലും ഉപഭോക്താവ് യഥാവിധി ഉണര്‍ന്നുപ്രവര്‍ത്തിക്കാത്തതിന്റെ ഫലമായാണ് തട്ടിപ്പുകള്‍ വീണ്ടും വീണ്ടും അരങ്ങേറുന്നതും കൂടുതല്‍ പേര്‍ അകപ്പെടുന്നതും. തട്ടിപ്പിനിരയായവരുടെ മാനഹാനി ഭയം ആണ് ഇതിന് വളം വയ്ക്കുന്ന മറ്റൊരു ഘടകം.ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാലമായതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ഉപഭോക്താവും നിയമപാലകരും എല്ലാം ജാഗരൂകരായിരിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. 


8 comments:

  1. ഇത് ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ കാലമായതിനാല്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്കെതിരെ ഉപഭോക്താവും നിയമപാലകരും എല്ലാം ജാഗരൂകരായിരിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്.

    ReplyDelete
  2. അല്ല മാഷേ, ഈ എതിർകക്ഷി അജ്ഞാതവാസത്തിലായ സ്ഥിതിക്ക് ഈ പറഞ്ഞ തുക ആര് തരും...?

    ReplyDelete
  3. അതേ... ആരു തരും...?

    ReplyDelete
  4. എതിര്‍കക്ഷിയെ കണ്ടുപിടിക്കുന്നത് ആയിരിക്കും ഇനിയുള്ള കീറാമുട്ടി

    ReplyDelete
  5. അത് ഒരു കീറാമുട്ടി തന്നെ.പക്ഷെ ഈ കേസ് ഫയല്‍ ചെയ്യുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ഈ തട്ടിപ്പ് ഇന്നത്തെ ജ്നനറേഷന് പരിചയപ്പെടുത്തുകയും അതിന്റെ പരിഹാരമാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു.ആ വഴി ക്ലിയര്‍ ആയ സ്ഥിതിക്ക് അടുത്ത മാര്‍ഗ്ഗം ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ...നടക്കും , നടക്കാതിരിക്കില്ല.

    ReplyDelete
  6. മാഷേ...... പണിപാളിയോ.... ധന നഷ്ടം മാനഹാനി..... കോടതി വ്യവഹാരം..... സമയം വല്ലാതെ മോശമാണല്ലോ..... മന്ത്രോ....യന്ത്രോ കെട്ടണ്ടിവരുമോ.....
    എന്തായാലും തട്ടിപ്പിനെ തട്ടികേട്ട മാഷുക്ക് നന്ട്രി തവണക്കം

    ReplyDelete
  7. "ആ വഴി ക്ലിയര്‍ ആയ സ്ഥിതിക്ക് അടുത്ത മാര്‍ഗ്ഗം ഞാന്‍ ഒന്ന് അന്വേഷിക്കട്ടെ...നടക്കും , നടക്കാതിരിക്കില്ല." -- മാഷിന്റെ ആ മനോഭാവം അഭിനന്ദനാർഹം ആണ്.

    ReplyDelete

നന്ദി....വീണ്ടും വരിക