ഭൌതികശാസ്ത്രത്തില്‍
(എന്ന് വച്ചാല്‍ ഫിസിക്സ്) അന്നത്തെ
കാലത്തെ സാമാന്യം നല്ല മാര്‍ക്കോടെ ബിരുദം നേടിയിട്ടും കേരളത്തിലെ ഒരു കോളേജും
എന്നെ ബിരുദാനന്തര ബിരുദത്തിന് ചേര്‍ക്കാന്‍
തയ്യാറായില്ല. അപ്പൂപ്പന്താടിക്കായ പൊട്ടിയപോലെ എല്ലാ മെയ്
മാസങ്ങളിലും കേരളത്തങ്ങോളമിങ്ങോളമുള്ള വിവിധ കോളേജുകളില്‍ നിന്ന് ബിരുദവുമായി ഇറങ്ങുന്ന ആയിരത്തിലധികം വരുന്ന വിരുതന്മാര്‍ക്കായി ബിരുദാനന്തര
ബിരുദപഠനത്തിന് അന്ന് വെറും 7 കോളേജുകളേ ഉണ്ടായിരുന്നുള്ളൂ.ആ ഏഴിലും
ഞാന്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും അധികാരികള്‍ കനിഞ്ഞില്ല. ഉര്‍വശീശാപം അപ്പക്കാരം എന്നാണല്ലോ പുതിയ മൊഴി– അങ്ങനെ ഞാന്‍
മലപ്പുറം പാലസ് ഹോട്ടലിന് മുകളിലുള്ള യൂണിവേഴ്സിറ്റി ബി.എഡ് സെന്ററില്‍ നോണ്‍
വെജിറ്റേറിയന്‍ ബി.എഡിന് ചേര്‍ന്നു.
കാലം ഗമിക്കേ ഫിസിക്കല്‍ സയന്‍സിലെ ഞാനും മലയാളത്തിലെ മണിയും കണക്കിലെ അനിലും ഒരു ചരിത്രദശാസന്ധിയില് ഒത്തുചേര്‍ന്നു.അരീക്കോട്ടുകാരനായ ഞാനും കരുവാരക്കുണ്ട്കാരനായ മണിയും വണ്ടൂരുകാരനായ അനിലും എന്നും ഒന്നിച്ചത്, ചീഞ്ഞുനാറുന്ന മഞ്ചേരി മാര്‍ക്കറ്റിനടുത്തുള്ള പഴയ സ്റ്റാന്റിലായിരുന്നു
– മലപ്പുറം ബസ് കയറാന്‍
(ഊഴം കാത്ത് ബസിന് സമീപം നില്ക്കുമ്പോഴുള്ള ആ നാറ്റം
തന്നെയായിരുന്നു അന്നത്തെ പ്രധാന ചരിത്രദശാസന്ധി ).
അങ്ങനെയിരിക്കെ ഒരു ദിവസം മണി
ആ രഹസ്യം നാലാളുടെ മുന്നില്‍ പുറത്ത്വിട്ടു – “ആബിദിനെക്കണ്ടാല് സിനിമാനടന് ഇന്ദ്രന്സിനെപ്പോലെയുണ്ട് “. സിനിമ കാണാത്തതിനാലും മമ്മൂട്ടിയും
മോഹന്‍ലാലും അല്ലാത്ത
സിനിമാനടന്മാരുടെ ഊരും പേരും എനിക്കറിയാത്തതിനാലും മണിയുടെ ഈ വെളിപ്പെടുത്തല്‍ ഒരു ‘വലിയ അംഗീകാര‘മായി ഞാന്‍ ഏറ്റെടുത്തു. പിന്നീട് എല്ലാ ദിവസവും
ആ നടന്റെ ‘സൌന്ദര്യം’ നിലനിര്‍ത്താനുള്ള പെടാപാടിലായിരുന്നു ഞാന്‍. (ബി.എഡ് അവസാനിക്കാന്‍ നേരത്താണ് ഇന്ദ്രന്‍സ്
എന്ന നടന്റെ സൌന്ദര്യം ഞാന്‍ തിരിച്ചറിഞ്ഞത്.).അപ്പോഴാണ് യൂത്ത്ഫെസ്റ്റിവലിനുള്ള ഞങ്ങളുടെ ഹൌസിന്റെ നാടകത്തില്‍ ഹാജിയാരുടെ
കാര്യസ്ഥന്റെ റോളിലേക്ക് അനില്‍ എന്നെ
‘നോമിനേറ്റ് ‘ ചെയ്തത്. അഭിനയത്തില്‍
ഒരു മുന്‍കാല പരിചയവും
ഇല്ലാത്ത ‘ഇന്ദ്രന്‍സ്’‘ ആ വെല്ലുവിളി ഏറ്റെടുത്തു.
“ കാര്യസ്ഥന് ഹാജിയാരുടെ പിന്നാലെ ഇതാ ഇങ്ങനെ
നടക്കണം “ സംവിധായകനായ സുരേഷ് അഭിനയിച്ച് കാണിച്ച് തന്നു.
“ഇത് ഒരു മാതിരി ചാണകം ചവിട്ടിയ
പോലെയുള്ള നടത്തമാണല്ലോ…” ഞാന്‍ പറഞ്ഞു.
“അല്ലല്ല….മുടന്തന്‍ അന്ത്രുവായാ നീ നടക്കേണ്ടത്….” സുരേഷ് പറഞ്ഞു.
‘ഓ.കെ … അന്ത്രു ഇന്ദ്രന്‍സ്…. പ്രാസമൊത്ത പേര് ‘ ഞാന്‍
മനസ്സില്‍ പറഞ്ഞു.
മടക്കി കുത്തിയ കൈലിയും അതിനടിയിലൂടെ തൂങ്ങി നില്ക്കുന്ന ഡ്രോയറും ബനിയനും തോളില്‍
ഒരു തോര്‍ത്ത് മുണ്ടും
ആയിരുന്നു അന്ത്രുവിന്റെ വേഷം. ഡ്രോയറ് പെട്ടെന്ന്
ഒപ്പിക്കാന്‍ പറ്റാത്ത സാധനമായതിനാല് ഞാന്‍ അനിലിനോട് ഒന്ന് സംഘടിപ്പിക്കാന്‍ പറഞ്ഞു.
“അതൊരു പ്രശ്നമേ അല്ല …പട്ടാളത്തിലുള്ള അമ്മാവന്
12 ഡ്രോയറാ…” അനില്‍ പറഞ്ഞു.
“അതിലൊന്ന് എടുത്താല്‍ അമ്മാവന് ബുദ്ധിമുട്ടാവില്ലേ
?” ഞാന്‍ സംശയം ഉന്നയിച്ചു.
“ഏയ്…ഒരു മാസം കാത്സറായിക്കകത്ത് “ഫ്രീ ഹാങ്ങിംഗ്” ആയിരിക്കും…രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ അതൊരു സൌകര്യമല്ലേ …. അമ്മാവന് വേണ്ടി ഒരു മരുമകന് ഇതില്‍ കൂടുതല്‍ എന്ത് ചെയ്യാനാകും..? സൊ ഡോണ്ട് വറി…അത് ഞാന്‍ ഏറ്റു…”
അനിലിന്റെ വാക്ക് എന്നെ സമാധാനിപ്പിച്ചെങ്കിലും ഒരു സ്റ്റെപ്പിനി കരുതാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
അനിലിന്റെ വാക്ക് എന്നെ സമാധാനിപ്പിച്ചെങ്കിലും ഒരു സ്റ്റെപ്പിനി കരുതാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
നാട്ടില്‍ തുണി കൊണ്ടുള്ള ബാനറുകളുടെ കാലമായിരുന്നു അത്.ബാനറ്
കെട്ടി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ മിക്ക ബാനറുകളും
അപ്രത്യക്ഷമാകും. പിന്നെ അവ പൊങ്ങുന്നത്
നാട്ടിലെ ചെക്കന്മാരുടെ ലുങ്കിയുടെ അടിയില്‍ ഡ്രോയറ് ആയിട്ടാണ്. ഈ ഡ്രോയറുകള്‍ തയ്ക്കുന്നത് സ്വയം ആണ്. അല്ലെങ്കില്‍ അതിന്റെ ഉറവിടക്കഥ മുഴുവന്‍ ടൈലര്‍ക്കു മുമ്പില്‍ നിരത്തേണ്ടി വരും എന്ന്
മാത്രമല്ല അതേ പോലെ ഒരു
ഡ്രോയറ് ടൈലര്‍ വക സമ്മാനമായി അച്ഛനും ലഭിക്കും (പിന്നെ ഡ്രോയറ് വക വയറ് നിറയെ നമുക്കും അച്ഛന് ഓസിന് സാധനവും ) .അങ്ങനെ എന്റെ വീടിനടുത്തുണ്ടായിരുന്ന ഒരു ബാനറും കോളേജിലെ യൂത്ത്ഫെസ്റ്റിവലിനോടടുത്ത രാത്രിയില്‍ അപ്രത്യക്ഷമായി.
യൂത്ത്ഫെസ്റ്റിവല്‍ ദിവസമായി.
പറഞ്ഞപോലെ അനില്‍ ഒരു ഡ്രോയറ് മറ്റാരും കാണാതെ
എന്നെ ഏല്പ്പിച്ചു കൊണ്ട് പറഞ്ഞു “വാ ഇനി ഇത് ഇട്ട് പ്രാക്ടീസ് ചെയ്യാം…”
“ഡ്രോയറ് ഇടുന്നതും പ്രാക്ടീസ് ചെയ്യണോ?” ഞാന്‍ സംശയിച്ചു.
“ അതല്ല…ഡ്രോയറ് ഇട്ട് ഇന്ദ്രന്‍സായി പ്രാക്ടീസ് ചെയ്തു നോക്കണം….”
“ഇന്ദ്രന്‍സ് അല്ല….അന്ത്രു…” ഞാന്‍
തിരുത്തി
“ആ…ഏതായാലും നീ അല്ലേ?” അവന്‍ എനിക്കിട്ടൊന്ന്
താങ്ങി.
ഞാന്‍ പാന്റ് ഊരി ലുങ്കി ഉടുത്തു. അനില്‍ ഏല്പിച്ച ഡ്രോയറും അണിഞ്ഞു..അല്പ സമയത്തിനകം തന്നെ പ്രാക്ടീസ്
ആരംഭിച്ചു. മുണ്ട് മടക്കിക്കുത്തിയപ്പോള്‍ ഡ്രോയറിനുള്ളിലൂടെ വായുസഞ്ചാരം അല്പം കൂടുതലാണോ എന്നൊരു സംശയം തോന്നി.
“അനിലേ….ഡ്രോയറ് ഓ.കെ അല്ലേ?”
സംശയ നിവാരണത്തിനായി ഞാന്‍ ചോദിച്ചു.
“അതിലെന്താ സംശയം….ഞാനിനി പൊക്കി നോക്കണോ?”
“അല്ല… വായുസഞ്ചാരം അല്പം കൂടുതലാണോ എന്നൊരു സംശയം...അതുകൊണ്ട് ചോദിച്ചതാ…“
“ആ…ഒരു കൂളിംഗ് എഫക്ട് ഉണ്ടാകും… രാജസ്ഥാനിലെ ചുട്ടുപൊള്ളുന്ന ചൂടില്‍
നിന്ന് ആശ്വാസം ലഭിക്കാന്‍ അമ്മാവന്‍ പ്രത്യേകം ഡിസൈന്‍ ചെയ്തതാ….”
ആ പ്രത്യേക ഡിസൈന്‍ അറിയാന്‍ വേണ്ടി
ഞാന്‍ ഡ്രോയറ് അഴിച്ചു.-‘യാ കുദാ….പെരുച്ചാഴി
കടന്നുപോയ പോലൊരു ദ്വാരം നേരെ പിന്‍ഭാഗത്ത് !!‘
“അനിലേ…ഈ ‘കൂളിംഗ് എഫക്ട് ‘ ഡ്രോയറ് എനിക്ക്
വേണ്ട….ഞാന്‍ തന്നെ ഒന്ന് കൊണ്ട്
വന്നിട്ടുണ്ട്….” അനിലിന്റെ അമ്മാവന്റെ ഡ്രോയറ് തിരികെ കൊടുത്ത്,
ബാഗില്‍ കരുതിയ ഡ്രോയറ് എടുത്ത് ഞാന്‍
കയറ്റി.
അല്പം കഴിഞ്ഞ് നാടകം ആരംഭിച്ചു. എന്റെ വേഷവും നടത്തവും ഡയലോഗും കാണികളെ ചിരിപ്പിച്ചു
കൊണ്ടിരുന്നു.പെട്ടെന്ന് ഒരു കുസൃതിക്കാറ്റ് സാമാന്യം ശക്തിയായി
എന്നെ തഴുകി കടന്നുപോയി . കാറ്റില്‍ എന്റെ
ലുങ്കി ആകാശത്തെക്കുയര്‍ന്നത് ഞാന്‍ അറിഞ്ഞില്ല.കാണികളുടെ നേരെ തിരിഞ്ഞ് നില്‍ക്കുന്നത് എന്റെ പിന്‍ഭാഗമായിരുന്നു.അവര്‍ ആര്‍ത്ത് അട്ടഹസിക്കാന്‍ തുടങ്ങി. എന്റെ
അഭിനയത്തിന്റെ മികവ് ഞാന്‍ നന്നായി ‘ആസ്വദിച്ചു’.
നാടകം കഴിഞ്ഞ് സ്റ്റേജില്‍ നിന്നിറങ്ങിയ ഉടനെ ഒരു സഹപാഠി ഓടിവന്ന് കൈ പിടിച്ചു
കുലുക്കി പറഞ്ഞു – “എന്നാലും ഇത്ര ഓപണ്‍ ആയി പറയേണ്ടിയിരുന്നില്ല…”
“ എന്ത്..?” അരുതാത്തത് ഒന്നും നാടകത്തില്‍
പറയാത്തതിനാല്‍ എനിക്ക് മനസ്സിലായില്ല.
“മൂട്ടില് എഴുതിയത് സത്യമല്ലേ?”
“ എന്താ…എന്താ എഴുതിയത്…?”
“മൂലക്കുരു ഇവിടെ !!!”
( ‘മൂലക്കുരു ഇവിടെ ചികിത്സിക്കും‘ എന്ന ബാനറായിരുന്നു
ഡ്രോയറ് അടിക്കാനായി ഞാന്‍ പൊക്കിയത്.രാത്രി
തിരക്കിനിടയില്‍ എഴുത്ത് പുറത്തേക്കായിട്ടാണ് ഡ്രോയറ് തയ്ച്ചത്).
ഇത് മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലെ തൊള്ളായിരാമത് പോസ്റ്റ്.ബൂലോകത്ത് പത്താം വര്‍ഷത്തിലേക്ക് കാല്‍ വയ്ക്കുമ്പോള്‍ വായിച്ചും കമന്റിയും ലിങ്കിയും ബ്ലിങ്കിയും ഒക്കെ പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നുള്ള നന്ദി…നന്ദി….കാക്കത്തൊള്ളായിരം നന്ദി.
ReplyDeleteആഹാ... ചിരിപ്പിച്ചു.....
ReplyDeleteബാനര്‍ തമാശകള്‍ സിനിമയിൽ കണ്ടിട്ടുണ്ടെങ്കിലും മൂലക്കുരു ബാനര്‍ കണ്ടിട്ടില്ല. ഏകദേശം സംഭവം എന്താണെന്നൊരു ഊഹം ഉണ്ടായിരുന്നെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല്യ മാഷേ.................
തൊള്ളായിരാമത് പോസ്റ്റിന് എന്‍റെ വക കാക്കത്തൊള്ളായിരം അഭിനന്ദനങ്ങൾ..!!
കല്ലോലിനി....ആദ്യ കമന്റിന് കാക്കത്തൊള്ളായിരം നന്ദി.സിനിമ കാണാറില്ല എന്നതിനാല്‍ സിനിമയിലെ ബാനര്‍ തമാശകള്‍ അറിയില്ല.
ReplyDeleteരസിച്ചു.
ReplyDeleteഉസ്മാനിക്ക....സന്ദര്‍ശനത്തിനും വായനക്കും നന്ദി
ReplyDeleteതോന്ന്യാക്ഷരത്തിലെ തോന്ന്യാസമാണോ ഇതെന്ന് തോന്നി.ഏതായാലൂം അന്ത്രന്‍സ് കലക്കി. എമ്പാടും ആശംസകള്‍ നേരുന്നു
ReplyDeleteഹുയ്യോ!!!!!!ആശംസയോട് ആശംസകൾ!!!!
ReplyDeleteഅന്നിച്ചിരി തൊലിക്കട്ടി ഉണ്ടായിരുന്നത് കൊണ്ട് മൂലക്കുരു വരെ കാണിച്ചു...ഹാ ഹാ.
പിന്നെങ്ങനെ നാട്ടിലിറങ്ങി നടന്നു!????
സൈഫൂ....തോന്ന്യാക്ഷരങ്ങള്‍ എന്നാല്‍ മനസ്സില്‍ തോന്നുന്ന അക്ഷരങ്ങള്‍ എന്നാണ്.അത് ഒരു പക്ഷേ നീ പറഞ്ഞപോലെ തോന്നാം !!
ReplyDeleteസുധീ....തൊലിക്കട്ടി ഉള്ളത് കൊണ്ട് നാട്ടില്‍ ഇറങ്ങാന്‍ ഒട്ടും പ്രയാസം തോന്നിയില്ല.കാരണം സംഭവസ്ഥലവും നാടും തമ്മില്‍ 35 കിലോമീറ്റര്‍ ദൂരമുണ്ട്.പിന്നെ മൊബൈല്‍ ഇല്ലാത്ത കാലവും!!
സംഭവം നേരിൽ കണ്ടത് പോലെ രസിച്ചു വായിച്ചു.
ReplyDeleteShahid Bhai...ായനക്കും കമന്റിനും റൊമ്പ താങ്ക്സ്
ReplyDeleteപെരുത്തിഷ്ടായി ...
ReplyDeleteസൈജല്‍ കാക്കേ....ങ്ങളെ കണ്ടതില്‍ പെരുത്ത് സന്തോഷായി
ReplyDeleteരസകരം
ReplyDeleteതുമ്പീ...സന്തോഷം
ReplyDelete
ReplyDeleteനല്ല നർമം, അതിലും നല്ല അവതരണം... എന്റെ ആശംസകൾ... :)
Shaheem.... മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നന്ദി…നന്ദി….കാക്കത്തൊള്ളായിരം നന്ദി
ReplyDeleteഹ..ഹ. ഹത് കലക്കി. (മൂലക്കുരു അല്ല ) ഉള്ളുനിറഞ്ഞ് ചിരിച്ചു.. തൊള്ളായിരം ആശംസകൾ..
ReplyDeleteBasheer Bay..ചിരി പങ്കുവച്ചതില്‍ സന്തോഷം
ReplyDeleteപട്ടാളക്കാരന്റെ കൂളിങ് സിസ്റ്റമുള്ള ഡ്രോയറാണു ഇട്ടിരുന്നേ സംഗതി എന്താകുമായിരിക്കും എന്നാണു ഞാനാലോചിക്കുന്നത്...
ReplyDeleteകലക്കൻ അനുഭവം , അതിലേറെ കലക്കൻ അവതരണം...കീപ്പിറ്റപ്പ്.....
കമ്പറേ...ദൈവം കാത്തു എന്ന് പറഞ്ഞാല്‍ മതിയല്ലോ...ആ “ഡ്രോയര്‍ പ്രാക്ടീസ്” ഇല്ലായിരുന്നെങ്കില്‍ അതും സംഭവിച്ചേനെ.വായനക്കും കമന്റിനും നന്ദി.
ReplyDeleteതോന്ന്യാക്ഷരങ്ങളില്‍ പാചകം ചെയ്ത നര്‍മ്മ പായസം ....!
ReplyDeleteമുഹമ്മ്മെദ് കുട്ടി ഭായ്....ഓണത്തിന് നമുക്കും വേണ്ടേ ഒരു പായസം വയ്പ്...നന്ദി
ReplyDeleteഅഭിനയം അസ്സലായി......
ReplyDeleteആശംസകള്‍
Thankappanji....നന്ദി
ReplyDeleteവായിച്ചു..
ReplyDeleteഫ്ലെക്സ് ബാന്നറുകളുടെ ഈ കാലത്ത് പഴയ തുണി ബാന്നർ ഒരു നൊസ്റ്റാൾജിക് ഫീലിങ്ങ് നൽകി.
കൂതറേ...അപ്പോള്‍ നീയും ബാനര്‍ ഡ്രോയര്‍കാരനായിരുന്നു അല്ലേ.?
ReplyDeleteഒത്തിരി ദിവസം കൂടിയാ അരീക്കോടൻ മാഷിന്റെ ബ്ലോഗിൽ വിസിറ്റിനു വന്നെ. നാട്ടിലെത്തിയാൽ പിന്നെ ഒന്നിനും നേരം കിട്ടുന്നില്ല അത് തന്നെ. എന്തായാലും യൂത്ത് ഫെസ്റ്റിവൽ കലക്കി. ചിരിപ്പിച്ചു കളഞ്ഞു കേട്ടോ. ആശംസകൾ
ReplyDeleteഗീതാജി..... ശരിയാ നാട്ടിൽ വന്നാൽ നേരം തികയില്ല.തിരക്കിനിടയിലും എത്തി നോക്കിയതിൽ സന്തോഷം
ReplyDeleteThis comment has been removed by the author.
ReplyDeleteചിരിപ്പിച്ചൂ.. ആബീക്കാ.. ;)
ReplyDeleteബ്ലോഗ് നോക്കിയിട്ട് ഏറെ നാളായി. ...
ഈ സ്റ്റേഷനിൽ നിന്നും തുടര്‍ സംപ്രേഷണങ്ങൾ തുടരെ പ്രതീക്ഷിക്കുന്നു
ചിരിപ്പിച്ചൂ.. ആബീക്കാ.. ;)
ReplyDeleteബ്ലോഗ് നോക്കിയിട്ട് ഏറെ നാളായി. ...
ഈ സ്റ്റേഷനിൽ നിന്നും തുടര്‍ സംപ്രേഷണങ്ങൾ തുടരെ പ്രതീക്ഷിക്കുന്നു
സമീര് ഭായ്... പ്രക്ഷേപണങ്ങളും വിക്ഷേപണങ്ങളും തുടരുന്നു. ങ്ങളൊക്കെ വന്ന് വായിക്കണം എന്നപേക്ഷ ( ചിരിപ്പിക്കാനായിരുന്നു ശ്രമിച്ചത്ട്ടോ-അത് മായ്ച്ചുകളഞ്ഞു അല്ലേ?)
ReplyDeleteഇത് പഴയ കഥ. ഫ്ലെക്സ് വന്നതിനു ശേഷം ഇത്തരക്കാർക്ക് അണ്ടർ വെയർ അടിക്കാൻ ഒരു രക്ഷയുമില്ല.
ReplyDeleteപണ്ടത്തെ എല്ലാ നാടകങ്ങളിലും എല്ലാ മതക്കാരെയും സുഖിപ്പിക്കാനായി ഒരു ഹാജ്യാര് അല്ലെങ്കിൽ ഒരു മീൻ കച്ചവടക്കാരൻ മൊയ്തുട്ടി, ഒരു ചായക്കട നായര്, ( ഇതൊക്കെ സി.എൽ. ജോസ് നാടകങ്ങളിൽ) മറ്റേതിൽ ഒരു പാക്കും പുളിയും ഒക്കെ വാങ്ങുന്ന മത്തായിച്ചൻ തുടങ്ങി നല്ലവരായ മനുഷ്യർ. കഥ രസകരമായി. "ഇന്ദ്രൻസിനെ പ്പോലെ" മനസ്സിലാകാതെ പോയതും,"ഫ്രീ ഹാങ്ങിങ്ങ്" ഡ്രായറും, "ഡ്രാ യറിട്ടു പ്രക്റ്റീസും" ഒക്കെ ഭംഗിയായി. തമാശയ്ക്ക് വേണ്ടി തമാശ കേറ്റാത്തത് കൊണ്ട് സ്വാഭാവിക തമാശ വന്നു.
എട്ടൊൻപതു വർഷമായി ഈ പരിപാടി തുടങ്ങിയിട്ട് അല്ലേ? പോകട്ടെ ഇങ്ങിനെ.
ബിപിനേട്ടാ....ഇപ്പോ അണ്ടറ് വെയർ ഏത് സമയത്തും പുറത്ത് കാണുന്നതല്ലേ സ്റ്റൈൽ (ബർമുഡാ എന്ന ഓമനപ്പേരും). ബൂലോകത്ത് 2006ൽ ഹരിശ്രീ കുറിച്ചതാ...വിശദമായ അഭിപ്രായത്തിന് നന്ദി.
ReplyDelete10 varshathinidayil thollaayiram post, sammathichu, varshathinte kanakkil njan venamenkil sarinte atuthu varum, 8 varsham, 12 post Ho, njan enne sammathichu
ReplyDeleteayyo kanakku thetti, njan boolokath 2007 l vannatha
ReplyDeleteShajitha...മനോരാജ്യത്തിലെ തോന്ന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.8 വര്‍ഷം കൊണ്ട് 12 പോസ്റ്റ് - ഞാനും സമ്മതിച്ചു !! ഞാന്‍ 2006ല്‍ തുടങ്ങി, പത്താം വര്‍ഷത്തിലേക്ക് കടക്കുന്നതേയുള്ളൂ.2007ല്‍ തുടങ്ങിയാല്‍ ഒമ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു താങ്കള്‍.ഇനിയും പോസ്റ്റുകള്‍ക്ക് സമയം ഉണ്ട്, തുടങ്ങിക്കോളൂ.
ReplyDeleteഎന്നാലും എന്‍റെ മഷേ...... മൂലക്കുരു ഇവിടെ ..... എന്നെഴുതാവുന്ന വിസ്താരം...... ഹോ പെറ്റ തള്ള സഹിക്കൂല.... അപരം
ReplyDelete...... അവര്‍ണ്ണനീയം.......
HAHAHH ഇങ്ങിനെ ചിരിപ്പിക്കല്ലേ മാഷേ ,,,,ഒരു വഴിക്കായി . :)
ReplyDeleteവിനോദ്ജി...ചെറിയ ബാനര് ആയിരുന്നു അത് .അധികം വിസ്താരം ആവശ്യമില്ലാത്തത് !!!
ReplyDeleteഫൈസൽ....തൊള്ളായിരത്തിൽ ഇപ്പോൾ എത്തിയതിൽ സന്തോഷം
ഹഹഹ... എഴുത്ത് ബായ്ക്കിലായത് എന്തുകൊണ്ടും നന്നായി. അത്രേ എനിക്ക് പറയാനുള്ളു.
ReplyDeleteAjithji....തിരക്കിനിടയിലും എത്തി നോക്കിയതിൽ സന്തോഷം
ReplyDeleteഹാസ്യാത്മകം...
ReplyDeleteഎന്നാലും ആ കറക്റ്റ് മൂലസ്ഥാനത്ത് തന്നെ എഴുത്ത് വന്നല്ലോ
മുരളിയേട്ടാ....ലേറ്റാണെങ്കിലും ലേറ്റസ്റ്റ് കമന്റിന് നന്ദി.
ReplyDelete