Pages

Thursday, March 15, 2018

അരീക്കോടിന്റെ പേരുമാറ്റം

Areacode ഇനി മുതൽ Areekode ആകുമ്പോൾ എന്റെ ഓർമ്മകൾ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഓണക്കാലത്തേക്ക് ഓടിപ്പോകുന്നു.

 തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ മൂന്ന് മാസത്തെ ഒന്നാം വർഷ എം.എസ്.സി പഠന കാലത്ത് ഞങ്ങളുടെ ഹോസ്റ്റലിൽ ഒരു പുതിയ ആൾ എത്തി-കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ സ്വദേശി ബിജു .ഞങ്ങളുടെ കോളെജിന് തൊട്ടടുത്തുള്ള ബി.എഡ് കോളേജിൽ ആയിരുന്നു  ബിജു പഠിച്ചിരുന്നത്. കൊല്ലം ജില്ലയിലെത്തന്നെ എഴുകോൺ സ്വദേശി ഷാജഹാൻ കൊല്ലവും ഇല്ലവും തമ്മിലുള്ള അഭേദ്യ ബന്ധം ഞങ്ങളെ പഠിപ്പിച്ച് ഹോസ്റ്റലിൽ ആദ്യമേ ഉണ്ടായിരുന്നു.

ജനുവരി ആദ്യം തുടങ്ങിയ എന്റെ ഒന്നാം വർഷ എം.എസ്.സി മാർച്ച് 31 ഓടെ കഴിഞ്ഞു. സർക്കാർ ജോലി തുടർച്ചയായി കിട്ടുന്ന ശല്യം കാരണം 1996 ഏപ്രിൽ മാസം ഞാൻ കേരള സർക്കാർ ഉദ്യോഗസ്ഥനായി. ആ വർഷത്തെ ഓണസദ്യക്ക്, കോളേജിനോട് റ്റാറ്റ പറഞ്ഞ ഞാനും ഷാജഹാനും തന്റെ വീട്ടിൽ എത്തണമെന്ന് ബിജുവിന് വലിയ നിർബന്ധം. അങ്ങനെ ഞാൻ ഷാജഹാന്റെ വീട്ടിലെത്തി, അവിടെ നിന്ന് അവനെയും കൂട്ടി ഓണം കേറാ മൂലയിലുള്ള ബിജുവിന്റെ വീട്ടിൽ ഓണസദ്യക്കെത്തി.

ബിജുവിന്റെ വീട്ടിലെത്തിയ വിവരം എന്റെ വീട്ടിൽ വിളിച്ചു പറയാൻ ഞാൻ ബിജുവിനോട് ഫോൺ അന്വേഷിച്ചു (മൊബൈൽ ഫോൺ ഇല്ലാത്ത കാലമാണ്). ഫോണിനടുത്തെത്തിയ ഞാൻ അല്പ നേരം അതിലേക്ക് നോക്കി നിന്നു - പച്ച ഇംഗ്ലീഷിൽ ഒരു ചെറിയ തുണ്ട് കടലാസിൽ ഫോണിന്റെ പുറത്ത് എന്റെ നാടിന്റെ പേര് എഴുതി വച്ചിരിക്കുന്നു ! ഇവന് എന്നോട് ഇത്ര വലിയ ആരാധന തോന്നാൻ കാരണം എന്തെന്നറിയാൻ ഞാൻ ചോദിച്ചു -

“ഇതെന്താ ഫോണിൽ എന്റെ നാടിന്റെ പേര് എഴുതി വച്ചിരിക്കുന്നത് ?”

“നിന്റെ നാടിന്റെ പേരോ?” ബിജു അത്ഭുതപ്പെട്ടു.

“അതേ....അരീക്കോട് (Area code) എന്ന് ....”

“ഹ ഹ ഹാ....അത് നിന്റെ നാടിന്റെ പേരല്ല....ഏരിയ കോഡ് അഥവാ എസ്.ടി.ഡി കോഡ് ആണ്...”

“സസി” പ്രയോഗം അന്ന് ഇല്ലാത്തതിനാൽ ഞാൻ എന്തായി എന്ന് പറയുന്നില്ല.

ഏതായാലും Areacode ഇനി മുതൽ Areekode ആകുമ്പോൾ എന്റെതടക്കം പലരുടെയും facebook id (Abid Areacode) യും ഇമെയിൽ അഡ്രസ്സും (abid.areacode@gmail.com) ഒരു ചരിത്രസ്മാരകമായി മാറുകയാണ്. ഒരു കാലത്ത് അരീക്കോടിന്റെ സ്പെല്ലിംഗ് ഇതായിരുന്നു എന്ന് തെളിയിക്കാൻ എനിക്കുള്ള രണ്ട് സൈബർ ആയുധങ്ങൾ.

ജീവിച്ചിരിക്കുമ്പോൾ തന്നെ ചരിത്ര സ്മാരകമാകാനുള്ള അപൂർവ്വ സൌഭാഗ്യം അല്ലാതെന്താ? പക്ഷെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വരെ ഇടപെടേണ്ട സംഭവം ആയിരുന്നു ഇത് എന്ന് 2006ൽ എന്റെ ബ്ലോഗർ പേരിടുമ്പോൾ (Areekkodan) ചിന്തിച്ചില്ല.



9 comments:

  1. ജീവിച്ചിരിക്കുമ്പോൾ തന്നെ ചരിത്ര സ്മാരകമാകാനുള്ള അപൂർവ്വ സൌഭാഗ്യം അല്ലാതെന്താ?

    ReplyDelete
  2. Areecode അങ്ങനെ ചരിത്രമാകുന്നു അല്ലെ.

    ReplyDelete
  3. മണികണ്ഠൻ‌ജി...അതെ , അത് ചരിത്രമായി

    ReplyDelete
  4. അത് കലക്കി.. ഗ്രൂപ്പിൽ കളിയായി ചോദിച്ചപ്പോ അതൊരിക്കലും ഇങ്ങനെ പോസ്റ്റ് രൂപത്തിൽ കാണുമെന്ന് പ്രതീക്ഷിച്ചില്ല. പക്ഷേ എന്റെ ചോദ്യം ഇപ്പഴും ഉത്തരം കിട്ടാതെ കിടക്കുന്നു.. ആരാണ് ഇങ്ങനെ രസികൻ spelling എഴുതിതുടങ്ങിക്കാണുക ?

    ReplyDelete
  5. ഉട്ടോപ്പിയാ...ഇംഗ്ലീഷുകാര്‍ തുടങ്ങി വച്ചതാന്നാ തോന്നുന്നത്.എല്ലാ സ്പെല്ലിംഗ് മിസ്റ്റേക്കുകളും അവരായിട്ട് ഉണ്ടാക്കിയതാ എന്നാണ് അരീക്കോടന്‍ കണ്ടെത്തിയത് !!!

    ReplyDelete
  6. വല്യൊരു ഭാഗ്യം തന്നെ മാഷേ

    ReplyDelete

നന്ദി....വീണ്ടും വരിക