ഡെല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞാന്‍ ഇറങ്ങുമ്പോള്‍ സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു. ലഗേജ് ആയി ഒന്നും തന്നെ ഇല്ലാത്തതിനാല്‍ പെട്ടെന്ന് തന്നെ പുറത്ത് കടന്നു. മുമ്പ് പരിചയമുള്ള ഒരു സ്ഥലത്ത് എത്തിയ പ്രതീതി ! ഞാന്‍ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടലിലേക്ക് 2 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നാണ് നാട്ടില്‍ നിന്നും ചോദിച്ചപ്പോള്‍ ഗൂഗിള്‍ അമ്മാവന്‍ പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ ഊബര്‍ സായിപ്പിനെ വിളിക്കുന്നതിന് മുമ്പ് പ്രീ പെയിഡ് ടാക്സി കൌണ്ടറില്‍ ഞാന്‍ ഹോട്ടലിന്റെ പേര് കാണിച്ചു - “ചാര്‍ സൌ റുപയാ “
“ചാര്‍ സൌ !!” നാനൂറ് രൂപക്ക് പോയിട്ട് 100 രൂപക്ക് പോലും ദൂരം ഇല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു.
അവിടെ നിന്നും പുറത്തേക്ക് നീങ്ങി ഊബര്‍ സായിപ്പിനെ തന്നെ വിളിക്കാന്‍ തീരുമാനിച്ചു. വിമാനത്താവളത്തിനകത്ത് നിന്ന് വിളിച്ചാല്‍ 350 രൂപയും പുറത്തിറങ്ങി വിളിച്ചാല്‍ 200 രൂപയും ആയിരിക്കും എന്ന് നിസാം സാര്‍ ഉപദേശിച്ചിരുന്നു. അത് പ്രകാരം ഞാന്‍ ഇറങ്ങിയത് നേരെ ടാക്സി ഡ്രൈവര്‍മാരുടെ കൂട്ടിലേക്കും! പലരും സമീപിച്ചെങ്കിലും ഞാന്‍ അവരെയെല്ലാം അവഗണിച്ചു. പക്ഷെ ഊബര്‍ ആപ്പ് വര്‍ക്ക് ചെയ്യാതെ ആ സമയത്ത് എന്നെ ആപ്പിലാക്കി! കൃത്യ സമയത്ത് തന്നെ ഒരു ടാക്സി ഡ്രൈവര്‍ കൂടി എന്നെ സമീപിച്ചു.
“കഹാം ജാന ഹെ സാര്‍ ?”
“ഹോട്ടല്‍ സ്കൈ വ്യൂ , മഹിബാല്‍പുര്‍ “ എന്റെ കയ്യിലുള്ള ബുക്കിംഗ് പേപ്പര്‍ കാണിച്ച് ഞാന്‍ പറഞ്ഞു.
“ചലേഗ”
“കിത്‌ന ഹോഗ?”
“ദൊ സൌ പച്ചാസ്”
“ഠീക്...ഗാഡി കഹാം?”
“ആവോജി സര്‍..” അയാള്‍ എന്നെ കുറെ കാറുകള്‍ നിര്‍ത്തിയിട്ട ഒരു സ്ഥലത്തേക്ക് ക്ഷണിച്ചു. ഒരു നിമിഷം എന്റെ ഉള്ളില്‍ ഒരു ശങ്ക പടര്‍ന്നു. പക്ഷെ അധികം നീങ്ങുന്നതിന് മുമ്പെ ഒരു കാറിന്റെ വാതില്‍ എനിക്കായി തുറക്കപ്പെട്ടു.അതൊരു സ്വകാര്യ വാഹനമായിരുന്നു.
“അരെ...യെ തോ ടാക്സി നഹീം...ആപ്ക പ്രൈവറ്റ് ഗാഡി ഹെ ന?”
“സര്‍...ദില്ലി മേം ഐസ ഹെ..”
“ടാക്സിവാല മുശ്കില്‍ കരേഗ ന?”
“നഹീം...”
സത്യം പറഞ്ഞാല്‍ ആ അസമയത്ത് അറിയാത്ത നഗരത്തില്‍ ഒരു പ്രൈവറ്റ് വാഹനത്തില്‍ യാത്ര ചെയ്യാന്‍ എനിക്ക് അല്പം ഭയം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഞാന്‍ ഡ്രൈവറോട് സംസാരം തുടങ്ങി.
“ആപ് ക നാം ക്യാ ഹെ?”
“മേം സുരേന്ദര്‍ കുമാര്‍ ഹും....ആം ആത്മി പാര്‍ട്ടി ക ഹമാര എം.എല്‍.എ ക നാം ”
“അഛ...ആപ് ആം ആത്മി പാര്‍ട്ടി ഹെ?”
“നഹീം...”
“ക്യോം ? ആം ആത്മി പാര്‍ട്ടി അച്ചാ ഹെ ന?”
“നഹീം...ബി ജെ പി അഛാ ഹെ” പിന്നെ ഞാന്‍ അധികം ആ ഭാഗത്തേക്ക് വര്‍ത്തമാനം കൊണ്ടു പോയില്ല.
“ആപ് കഹാം രഹ്തെ ഹെ?” ഞാന്‍ ചോദിച്ചു
“ആപ് സെ മില ഹുവ... വഹീ ഹീ മേര ഗാവ്...”
“അഛ...കിത്ന ബജെ തക് ആപ് വഹാം ഹോഗ?”
“രാത് തീന്‍ ബജെ തക് ....ആപ് ഖൂംനെ കൊ ആയ ഹെ?”
“നഹീം...എക് മീറ്റിംഗ് കെ ലിയെ”
“ഖൂംനെ ഇരാദ ഹെ തൊ മുഝെ ബുലാവോ..”
“ഠീക്...തുമാര കാര്‍ഡ് ദൊ...”
“കാര്‍ഡ് നഹീം...നമ്പര്‍ ബതായേഗ”
“ബോലൊ”
“9268683785” (ആവശ്യമുള്ളവര്‍ക്ക് വിളിക്കാം...ആള്‍ ഒരു പാവമാ...ഡെല്‍ഹിയില്‍ ആ രാത്രിയില്‍ അദ്ദേഹം പറഞ്ഞ റേറ്റ് കുറവാണ്)
നമ്പര്‍ കിട്ടിയതോടെ എനിക്ക് അല്പം സമാധാനമായി. ഇവന്റെ എന്തെങ്കിലും ഒരു അടയാളം എന്റെ കയ്യിലുണ്ടല്ലോ എന്ന സമാധാനം. അധികം വൈകാതെ ഞങ്ങള്‍ മഹിബാല്പുരിന്റെ തിരക്കിലേക്ക് ചേക്കേറി. ഹോട്ടലുകളുടെ നീണ്ട നിരയില്‍ നിന്ന് ഞാന്‍ ബുക്ക് ചെയ്ത ഹോട്ടല്‍ അല്പം ഉള്ളോട്ട് മാറിയായിരുന്നു.എങ്കിലും ആ അര്‍ധരാത്രി അദ്ദേഹം അത് കണ്ടെത്തി എന്നെ അവിടെ ഇറക്കിത്തന്നു. 250 രൂപയും വലിയൊരു നന്ദിയും പറഞ്ഞ് ഞാന്‍ അയാളെ പിരിച്ചു വിട്ട് നേരെ ഹോട്ടല്‍ ലോബിയിലെത്തി.
അടുത്ത ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാന്‍ താമസിക്കാനുദ്ദേശിക്കുന്ന ഹോട്ടലിലേക്ക് 2 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ എന്നാണ് നാട്ടില്‍ നിന്നും ചോദിച്ചപ്പോള്‍ ഗൂഗിള്‍ അമ്മാവന്‍ പറഞ്ഞിരുന്നത്.
ReplyDelete