കേരളത്തിലെ 51 ഹാസ്യനാടോടിക്കഥകൾ എന്ന പുസ്തകത്തിന്റെ തലക്കെട്ടാണ് പ്രഥമ ദൃഷ്ട്യാ തന്നെ എന്നെ ഈ പുസ്തകത്തിലേക്ക് അടുപ്പിച്ചത്. പിൻകുറി കൂടി വായിച്ചപ്പോൾ പുസ്തകം ഞാൻ ഓർഡറും ആക്കി. ആ പിൻകുറി ഇങ്ങനെ...
‘മലയാള നാടിന്റെ തനതായ ഹാസ്യബോധത്തിന്റെയും നർമ്മ ഭാവനയുടെയും തെളിച്ചങ്ങളാണ്, ആരെയും അതിശയിപ്പിക്കുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന ഈ നാടോടിക്കഥകൾ. നാടോടിവഴക്കത്തിന്റെ, നാട്ടുമൊഴിച്ചന്തത്തിന്റെ വെള്ളിമീൻ ചാട്ടങ്ങളാൽ സമ്പന്നമാണ് ഈ പുസ്തകത്താളുകൾ. അന്ധന്മാർ ആനയെ കണ്ടതിന്റെ വൃത്താന്തം മുതൽ ദീപസ്തംഭം മഹാശ്ചര്യം വരെ , പോറ്റിയുടെ ഇലസൽക്കാരം മുതൽ കാതിലോല, നല്ലതാളി വരെ ഫലിതപ്രിയർക്ക് മൂക്കുമുട്ടെ ആഹരിക്കാനുള്ള വിഭവങ്ങൾ വിളമ്പിയ ഒരു തൂശനിലയാണ് ഈ ചെറുപുസ്തകം. ചിരിയുടെയും ചിന്തയുടെയും കോരികയുമായി കുഞ്ചൻ നമ്പ്യാരും ഉണ്ണായി വാര്യരും മങ്ങാട്ടച്ചനുമൊക്കെ ഇതിൽ വിളമ്പുകാരാവുന്നുണ്ട്’
ഈ പുസ്തകത്തെപ്പറ്റി ഇത്രയും വലിയൊരു തള്ളൽ നടത്തിയത് ആരാണെന്ന് അറിയില്ല. വെള്ളിമീൻ ചാട്ടവും തൂശനിലയും കോരികയും എന്നൊക്കെ പറഞ്ഞ് വായനക്കാരനെ മോഹിപ്പിക്കുന്ന പുസ്തകം വായിച്ചാൽ കണ്ണിൽ നിന്ന് വെള്ളം വരും - കാശ് കൊടുത്ത് ഇത് വാങ്ങിയല്ലോ എന്ന സങ്കടത്താൽ. മേല്പറഞ്ഞ ഹാസ്യ സമ്രാട്ടുകൾ എല്ലാം ഇതിൽ മുഖം കാണിക്കുന്നുണ്ട് എന്നായിരിക്കും വിളമ്പുകാരാവുന്നുണ്ട് എന്നതിലും നല്ല പ്രയോഗം.
പണ്ട് സ്കൂളിൽ ഏതോ ക്ലാസിൽ പഠിച്ച ‘വിഡ്ഢി വേഷം കെട്ടിയ രാജാവ്’ എന്ന കഥ ഈച്ച കോപി പോലെ ഈ പുസ്തകത്തിലും വായിച്ചു.കഥ വായിച്ചതിലുപരി പഴയ സ്കൂൾ ഓർമ്മയിലേക്ക് ഒന്ന് തിരിച്ചു പോകാൻ സാധിച്ചു എന്നതാണ് എനിക്ക് നേട്ടമായി തോന്നിയത്. 51 കഥകളിൽ അഞ്ചിൽ താഴെ എണ്ണം മാത്രമെ നിലവാരം പുലർത്തുന്നവയുള്ളൂ. യഥാർത്ഥത്തിൽ നാടോടിക്കഥകളുടെ ഒരു സമ്പാദനം ആണ് ഈ പുസ്തകം എന്നതിനാൽ അല്പം കൂടി മികച്ചവ ആകാമായിരുന്നു. മിക്ക കഥകൾക്കും അടിയിൽ ഗ്രന്ഥകാരന്റെ വകയുള്ള ചിന്തിക്കാനും ആലോചിക്കാനുമുള്ള ‘ആഹ്വാനവും’ കൂടിയായപ്പോൾ പുസ്തകം ഒരേറ് വച്ചു കൊടുക്കാനാണ് തോന്നിയത്. ഒരു പക്ഷെ മിക്ക കഥകളും കേട്ട് തഴഞ്ഞതും ഞാൻ മുതിർന്ന് പോയതും ആയിരിക്കാം ഈ ബോറടിക്ക് കാരണം.
പുസ്തകം : കേരളത്തിലെ 51 ഹാസ്യനാടോടിക്കഥകൾ
രചയിതാവ് : എ.ബി.വി കാവിൽപ്പാട്
പ്രസാധകർ : എച്ച് & സി ബുക്സ്
വില : 60 രൂപ
പേജ് : 96

വെള്ളിമീൻ ചാട്ടവും തൂശനിലയും കോരികയും എന്നൊക്കെ പറഞ്ഞ് വായനക്കാരനെ മോഹിപ്പിക്കുന്ന പുസ്തകം വായിച്ചാൽ കണ്ണിൽ നിന്ന് വെള്ളം വരും - കാശ് കൊടുത്ത് ഇത് വാങ്ങിയല്ലോ എന്ന സങ്കടത്താൽ.
ReplyDeleteഈ പുസ്തകത്തെപ്പറ്റി ഇത്രയും വലിയൊരു തള്ളൽ നടത്തിയത് ആരാണെന്ന് അറിയില്ല. വെള്ളിമീൻ ചാട്ടവും തൂശനിലയും കോരികയും എന്നൊക്കെ പറഞ്ഞ് വായനക്കാരനെ മോഹിപ്പിക്കുന്ന പുസ്തകം വായിച്ചാൽ കണ്ണിൽ നിന്ന് വെള്ളം വരും - കാശ് കൊടുത്ത് ഇത് വാങ്ങിയല്ലോ എന്ന സങ്കടത്താൽ. മേല്പറഞ്ഞ ഹാസ്യ സമ്രാട്ടുകൾ എല്ലാം ഇതിൽ മുഖം കാണിക്കുന്നുണ്ട് എന്നായിരിക്കും വിളമ്പുകാരാവുന്നുണ്ട് എന്നതിലും നല്ല പ്രയോഗം.
ReplyDeleteമുരളിയേട്ടാ...നന്ദി
ReplyDelete