എസ്.എസ്.എല്‍.സി ക്കും പ്ലസ് റ്റു വിനും ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് നാട് മുഴുവന്‍ നടന്നു കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മുഴുവന്‍ എ പ്ലസുകാരെയും വിളിച്ചു വരുത്തി സ്റ്റേജില്‍ ക്യൂ നിര്‍ത്തി ട്രോഫികള്‍ വിതരണം നടത്തുന്ന ചടങ്ങ് മുതല്‍ പ്രാദേശിക ക്ലബ്ബുകള്‍ നടത്തുന്ന ചടങ്ങുകള്‍ വരെ കഴിയുമ്പോള്‍ ഓരോ എ പ്ലസ് കാരന്റെ വീട്ടിലും ചുരുങ്ങിയത് ഒരഞ്ച് മെമെന്റോകള്‍ എങ്കിലും എത്തിയിട്ടുണ്ടാകും.
ഇത്തവണ എസ്.എസ്.എല്‍.സി ക്ക് ഫുള്‍ എ പ്ലസ് വാങ്ങിയ എന്റെ മോള്‍ക്കും പ്രാദേശികമായിത്തന്നെ അഞ്ച് ആദരവ് ചടങ്ങുകള്‍ കഴിഞ്ഞു. ചിലത് ഇനിയും വരാനിരിക്കുന്നു. ഇതുവരെ വായിച്ചും കണ്ടും അനുഭവിച്ചും അറിഞ്ഞ എല്ലാ ചടങ്ങുകളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു പുത്തലം വൈ.സി.എ ക്ലബ്ബിന്റെ ആദരവ്. മെമെന്റോക്ക് പുറമെ ഒരു കരിയര്‍ ഗൈഡന്‍സ് പുസ്തകം കൂടി അവര്‍ നല്കി. മാത്രമല്ല അഭിമാന നേട്ടം കൊയ്തവരുടെ മാതാപിതാക്കളെ കൂടി സ്റ്റേജിലേക്ക് ക്ഷണിച്ചുകൊണ്ട് ആരുടെ മകന്/മകള്‍ ആണ് ഈ ജേതാവ് എന്ന് സദസ്സിന് എളുപ്പത്തില്‍ പരിചയപ്പെടുത്തിക്കൊടുക്കാനും അവര്‍ക്ക് സാധിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ അരീക്കോട് നിന്നും ആദ്യമായി റാങ്ക് പട്ടികയില്‍ ഇടം നേടിയ എന്റെ ബന്ധു കൂടിയായ ടി.ഫറാഷ് ആയിരുന്നു സമ്മാനദാനം നിര്‍വ്വഹിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ക്ലബ്ബിന്റെ ആദരം ഏറ്റുവാങ്ങിയ ഫറാഷ് ഇത്തവണ സമ്മാന വിതരണം നടത്താനായി എത്തിയതും കുട്ടികള്‍ക്ക് പ്രചോദനമായി.
തൊട്ടടുത്ത ദിവസം തന്നെ, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും മൂത്തുമ്മയുടെ മകനുമായ എ.ഡബ്ലിയു അബ്ദുറഹ്മാന്റെ സാന്നിദ്ധ്യത്തില്‍ അരീക്കോട് പഞ്ചായത്ത് വക ആദരവും ഏറ്റുവാങ്ങി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ക്ലബ്ബിന്റെ ആദരം ഏറ്റുവാങ്ങിയ ഫറാഷ് ഇത്തവണ സമ്മാന വിതരണം നടത്താനായി എത്തിയതും കുട്ടികള്‍ക്ക് പ്രചോദനമായി.
ReplyDeleteമോൾക്ക് അഭിനന്ദനങ്ങൾ ...
ReplyDeleteനന്ദി മുരളിയേട്ടാ
ReplyDelete