കുടുംബ സംഗമത്തിന്റെ ചില നല്ല പാഠങ്ങള്‍ ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇവിടെ കുറിച്ചിരുന്നു. ഫേസ്‌ബുക്കിലോ മറ്റോ ആയിരുന്നെങ്കില്‍ അതിന്റെ പൊടി പോലും കാണാന്‍ കിട്ടില്ലായിരുന്നു. ഇന്ന് ഇത് ഓര്‍മ്മിക്കാന്‍ കാരണം ഒരു കുടുംബ സംഗമം തന്നെ.
ഞങ്ങള്‍ ഒരു കോളനിയായാണ് താമസം. അതായത് എന്റെ വല്യുമ്മയുടെ 4 പെണ്മക്കളും 3 ആണ്മക്കളും അടങ്ങുന്ന കോളനി. കളിക്കാന്‍ വിശാലമായ പറമ്പുകള്‍ ഉണ്ടായിരുന്നതിനാല്‍ കളികളാല്‍ സമൃദ്ധമായ ബാല്യകാലം നല്‍കിയ കോളനി (ആ കളികളില്‍ പലതും ഇവിടെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു). കളികളുടെ കൂടെ കലാഭിരുചിയും കൂടി പ്രോത്സാഹിപ്പിക്കണം എന്ന എന്റെ ബാപ്പയുടെ ആശയപ്രകാരം എല്ലാ ശനിയാഴ്ച രാത്രിയും സാഹിത്യസമാജങ്ങള്‍ ചേര്‍ന്നിരുന്ന കോളനി. നമ്പിയേട്ടനും കോരുവേട്ടനും രാമന്‍ കുട്ട്യേട്ടനും അയല്‍വാസികളായി ഉണ്ടായിരുന്ന കോളനി.
എന്റെ തലമുറ മാതാപിതാക്കളായതോടെ പലരും പലവഴിയായി. ബാപ്പയുടെ ഉപദേശ പ്രകാരം തന്നെ, വേറെ സ്ഥലത്ത് വസ്തു ഉണ്ടായിരുന്നിട്ടും ഈ കോളനിയില്‍ തന്നെ ഞാന്‍ വീട് വച്ചു. ദൈവത്തിന് സ്തുതി , അതിന്റെ ധാരാളം സദ്‌ഗുണങ്ങള്‍ ഇന്ന് എന്റെ മക്കളും അനുഭവിച്ചു കൊണ്ടിരിക്കുന്നു. വല്യുമ്മയും മൂന്ന് ആണ്മക്കളും (എന്റെ അമ്മാവന്മാര്‍) ഒരാളൊഴികെയുള്ള മറ്റു ആണ്‍ മരുമക്കളും ഇന്ന് ജീവിച്ചിരിപ്പില്ല.
ആ വല്യുമ്മയുടെ മക്കളും പേരമക്കളും അവരുടെ മക്കളും പേരമക്കളും അടങ്ങുന്ന വിശാലമായ ഒരു കുടുംബത്തിന്റെ നാലാമത് സംഗമം ആയിരുന്നു ഇന്ന് നടന്നത്. പതിവില്‍ നിന്ന് വിപരീതമായി വല്ല്യുമ്മയുടെ സഹോദരീ സഹോദരന്മാരുടെ മക്കളെക്കൂടി ഇത്തവണ സംഗമത്തില്‍ ഉള്‍പ്പെടുത്തി. ഒപ്പം പഴയ അയല്‍വാസികളുടെ മക്കളും നിലവിലുള്ള അയല്‍വാസികളും കൂടിയായപ്പോള്‍ ഞങ്ങള്‍ക്കത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ച് പോക്ക് കൂടിയായി.
വല്യുമ്മയുടെ അനിയന്റെ പേരക്കുട്ടിയായ സിവില്‍ സര്‍വീസ് പരീക്ഷാ വിജയി ഫറാഷിനെ ആദരിച്ചു കൊണ്ടായിരുന്നു പരിപാടിയുടെ ഉത്ഘാടനം. തുടര്‍ന്ന് കുടുംബത്തിലെ ഉന്നത വിജയികളെയും അവാര്‍ഡ് ജേതാക്കളെയും ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും വിവിധ ഏജ് ഗ്രൂപ്പിലുള്ളവര്‍ക്കുള്ള ഗെയിമുകളും കൂടി ചേര്‍ന്നപ്പോള്‍ പരിപാടികള്‍ക്ക് ഹരമേറി. സമാപന പരിപാടിയായി ടര്‍ഫില്‍ പെണ്‍കുട്ടികളുടെ പെനാല്‍ട്ടി ഷൂട്‌ഔട്ടും ജൂനിയര്‍ പെണ്‍കുട്ടികളും സബ്‌ജൂനിയര്‍ ആണ്‍കുട്ടികളും തമ്മിലുള്ള ഫുട്ബാള്‍ മത്സരവും വെറ്റെറന്‍ ഫുട്ബാളും കൂടിയായപ്പോള്‍ ഈ സംഗമം അവിസ്മരണീയമായി.
വാല്‍: കുടുംബ സംഗമങ്ങള്‍ എത്ര വര്‍ഷം കൂടുമ്പോഴാണ് നടക്കുക എന്നാണ് ഇന്ന് സന്ധ്യാ സമയത്ത് ഈ സംഗമത്തില്‍ പങ്കെടുത്ത മിക്ക വീടുകളിലെയും ന്യൂജെനുകളുടെ ചോദ്യം !!

പതിവില്‍ നിന്ന് വിപരീതമായി വല്ല്യുമ്മയുടെ സഹോദരീ സഹോദരന്മാരുടെ മക്കളെക്കൂടി ഇത്തവണ സംഗമത്തില്‍ ഉള്‍പ്പെടുത്തി. ഒപ്പം പഴയ അയല്‍വാസികളുടെ മക്കളും നിലവിലുള്ള അയല്‍വാസികളും കൂടിയായപ്പോള്‍ ഞങ്ങള്‍ക്കത് കുട്ടിക്കാലത്തേക്കുള്ള ഒരു തിരിച്ച് പോക്ക് കൂടിയായി.
ReplyDeleteഇക്കാലത്ത് നാല് കുടുംബ
ReplyDeleteസംഗമങ്ങൾ നടത്തുക എന്നതും
വലിയ ഒരു കാര്യമാണ് ..!
മുരളിയേട്ടാ... രണ്ട് വർഷം കൂടുമ്പോൾ നടത്തുന്നതിനാൽ വലിയ പ്രയാസമില്ല
ReplyDeleteഇക്കാ ഇത് വളരെ നന്നായി അവതരിപ്പിച്ചു സംഗമങ്ങൾ ഇനിയും വളരട്ടെ പുതിയ തലമുറ കണ്ടുപഠിക്കട്ടെ സംഗമം സംഗമം വളരട്ടെ സംഗമം വിജയിക്കട്ടെ അഭിനന്ദനങ്ങൾ
ReplyDeleteഫിലിപ്‌ജി...വായനക്കും അഭിപ്രായത്തിനും നന്ദി.ഇതിന്റെ ലിങ്ക് അല്ലല്ലോ ഞാൻ ഇന്ന് ഷെയർ ചെയ്തത് !?
ReplyDelete